- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽസിയുടെ നിയമനം ചട്ട ലംഘനം തന്നെ; എംജി സർവ്വകലാശാലയിൽ നടക്കുന്നതെല്ലാം വഴിവിട്ട കളികൾ; എൽസി കേസിൽ അന്വേഷണങ്ങൾ പേരിൽ ഒതുങ്ങും; വ്യാജ സർട്ടിഫിക്കറ്റ് ലോബിക്ക് തെളിവായി പുതിയ കേസും
കോട്ടയം: എംജി സർവ്വകലാശാലയിൽ നടന്നതെല്ലാം തോന്ന്യവാസങ്ങൾ. 2016ൽ അനധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് കൈമാറിയ ശേഷം ചട്ടം ലംഘിച്ച് എം ജി സർവകലാശാലയിൽ നടന്നത് 49 നിയമനങ്ങളാണ്. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു.
മാർക്ക് ലിസ്റ്റിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനുമായി വിദ്യാർത്ഥിനിയിൽ നിന്ന് കോഴവാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത എം.ജി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസി പത്താം ക്ളാസ് ജയിക്കാതെ പ്യൂൺ ആയാണ് ജോലിയിൽ കയറിയത്. എൽസിയെ നിയമിക്കാൻ ഇടത് സംഘടന ഇടപെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്തു വന്നിട്ടുണ്ട്. എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ ധനകാര്യ പരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
കൈക്കൂലിക്കേസിൽ പിടിയിലായ എൽസിയുടെ നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് വൈസ് ചാൻസിലർ ഉറപ്പ് പറയുന്നത്്. പക്ഷേ സർവകലാശാലയിലെ ഏതോ അലമാരയിൽ പൊടിയടിച്ചിരിക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ 2020 ജനുവരിയിലെ റിപ്പോർട്ടിൽ എൽസിയുടെ നിയമനം അനധികൃതം എന്ന് വ്യക്തമാണ്. ബൈട്രാൻസ്ഫർ നിയമനങ്ങളുടെ ചട്ടം ലംഘിച്ചാണ് 2017ൽ 10 പേരുടെ സ്ഥാനത്ത് എൽസി ഉൾപ്പെടെ 28 പേരെ നിയമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻട്രി കേഡർ അസിസ്റ്റന്റിന്റെ 238 തസ്തികൾ ഉള്ളതിൽ . അതിന്റെ നാല് ശതമാനം പേർക്ക് ബൈട്രാൻസ്ഫർ നൽകാമൊന്നാണ്് ചട്ടം. അതായത് താഴ്ന്ന തസ്തികയിൽ 4 വർഷം സർവീസ് പൂർത്തിയാക്കിയ 10 പേർക്ക് നിയമനം നൽകാം. പക്ഷേ വേണ്ടപ്പെട്ടവർക്കായി ചട്ടം ചിട്ടപ്പെടുത്തിയ ശേഷം എല്ലാ അസിസ്റ്റന്റ് തസ്തികയുടേയും ആകെ ഒഴിവായ 712ന്റെ നാല് ശതമാനമാക്കി മാറ്റി. അങ്ങനെയാണ് എൽസി ഉൾപ്പെടെ 18 പേർക്ക് പിൻവാതിൽ നിയമനം ലഭിച്ചത്. ഈ പതിനെട്ട് നിയമനങ്ങളും റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെടുന്നത്.
നഗ്നമായ ചട്ടലംഘനം നടന്നത് 2018ലും നടന്നു. 2008ലെ സുപ്രീംകോടതി ഉത്തരവ് സർവകാശാലാ നിയമം ആയില്ലെന്ന ന്യായീകരണം പറഞ്ഞ് അന്ന് നടത്തിയെടുത്തത് 31 നിയമനങ്ങൾ ആയിരുന്നു. 10 വർഷം മുമ്പുള്ള കോടതി ഉത്തരവ് നിയമമാക്കേണ്ടിയിരുന്നത് ആരാണ്. അനധികൃത നിയമനം നടത്തിയ സിൻഡിക്കേറ്റ് തന്നെ. സർവകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ മാത്രമായിരുന്നു ക്ലറിക്കൽ അസിസ്റ്റന്റുമാരെ അസിസ്റ്റന്റുമാരാക്കിയത്.
ഇതുവഴി പിഎസ്‌സി മുഖേന ലഭിക്കേണ്ട 31 പേരുടെ നിയമനം ഇല്ലാതാക്കി. ഈ നിയമനങ്ങളെല്ലാം റദ്ദാക്കണമെന്നും ചുക്കാൻ പിടിച്ച സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ധനകാര്യ പരിശോധന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പക്ഷേ വർഷം രണ്ടായിട്ടും റിപ്പോർട്ടിൻ പുറത്ത് നടപടി ഒന്നുമുണ്ടായില്ല. അനധികൃതമായി സ്ഥാനങ്ങളിലെത്തിയവർ കളങ്കമായിട്ടും ന്യായീകരണം തുടരുകയും ചെയ്യുന്നു.
എൽസി പത്താം ക്ളാസ് ജയിക്കാത്ത എൽസി പ്യൂൺ ആയാണ് ജോലിയിൽ പ്രവേശിച്ചത്. കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്.പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്ളാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്ളസ് ടു പാസായി. എം ജിയിൽ നിന്ന് ഡിഗ്രിയും നേടി. ജോലിയിലിരിക്കെ നേടിയ ബുരുദത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. രാഷ്ട്രീയത്തണലിൽ വളർന്ന എൽസി പിന്നീട് എംജി സർവ്വകലാശാലയിലെ പ്രധാനിയായി.
കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്. സജീവ പ്രവർത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സർവകലാശാല അസോസിയേഷൻ ഇവരെ പുറത്താക്കുകയും ചെയ്തു. ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയത് രാഷ്ട്രീയ സ്വാധീനത്തിലാണ്. പിന്നീടാണ് സാക്ഷരതാ മിഷന്റെ പത്താം ക്ളാസ് തുല്യതാ പരീക്ഷ ജയിച്ചത്. അതിന് ശേഷം പ്ളസ് ടു പാസായി. എം.ജിയിൽ നിന്ന് ഡിഗ്രിയും നേടി.
ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയർന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2017 നവംബറിൽ ഒഴിവുകൾ സൃഷ്ടിച്ചാണ് യൂണി. അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തിൽ നിയമിച്ചത്. അറുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള എൽസിക്കെതിരെ മുൻപും കൈക്കൂലി പരാതി ഉയർന്നിട്ടുണ്ട്. അന്നും വീട്ടിൽ റെയ്ഡ് നടന്നിരുന്നു. ബ്ളേഡും ചിട്ടിയും നടത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റി ജീവനക്കാരനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിജിലൻസ് സംശയിക്കുന്നു.
അസിസ്റ്റന്റ് തസ്തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാലു വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റിവയ്ക്കണമെന്ന് ചട്ടം. ഇതുപ്രകാരം ജൂനിയറായ എൽസിക്ക് നിയമനം നൽകാൻ കഴിഞ്ഞില്ല. ചട്ടം തിരുത്തി 2017ൽ എൽസിക്ക് നിയമനം ഉറപ്പാക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമായിരുന്നു. അതിനിടെ എൽസിയും പരാതിക്കാരിയായ വിദ്യാർത്ഥിനിയും നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പറയുന്നുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തും.
എൽസിയുടെ നിയമന രേഖകൾ യോഗത്തിൽ പരിശോധിക്കും.പത്തനംതിട്ട സ്വദേശിനിയായ എംബിഎ വിദ്യാർത്ഥിനിയിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലി ആവശ്യപ്പെട്ടത്. പരിക്ഷയിൽ തോൽക്കാൻ സാദ്ധ്യതയുണ്ടെന്നും, പണം നൽകിയാൽ വിജയിപ്പിക്കുമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് പെൺകുട്ടി ഒന്നേകാൽ ലക്ഷം രൂപ നൽകി. 30,000 രൂപ കൂടി വേണമെന്ന് എൽസി ആവശ്യപ്പെട്ടതോടെ പെൺകുട്ടി വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
അതിനിടെ എം.ജി സർവകലാശാലയുടെ പേരിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഘം പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ടുകളെത്തുന്നു. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ അടിയന്തര നടപടികൾക്ക് സർവകലാശാല തുടക്കമിട്ടു. ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറിയ പെൺകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് കമ്പനി അധികൃതർ നടത്തിയ അന്വേഷണത്തിനിടയാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച് സൂചനകൾ ലഭിക്കുന്നത്. പ്രിയങ്ക എന്ന പേരിൽ പെൺകുട്ടി സമർപ്പിച്ച ഇംഗ്ലീഷ് ബിരുദ പ്രൊവിഷനൽ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാൻ ഒരു ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ കമ്പനി സർവകലാശാലയിലേക്കു ഇ-മെയിൽ അയച്ചു കൊടുത്തതോടെയാണ് തട്ടിപ്പു പുറത്തായത്.
സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ അശ്വതി എന്ന മറ്റൊരു കുട്ടിയുടേതു ആണെന്ന് കണ്ടെത്തിയ ജീവനക്കാർ തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാപക തട്ടിപ്പാണ് കണ്ടെത്തിയത്. 2011ൽ ബിരുദ കോഴ്‌സിനു ചേർന്ന് 2014 മാർച്ചിൽ പാസായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും 2017ൽ ചേരുന്നവർക്ക് സർവകലാശാല അനുവദിക്കുന്ന 17 എന്ന അക്കത്തിൽ തുടങ്ങുന്ന രജിസ്റ്റർ നമ്പറാണ് സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 2014 ആഗസ്റ്റിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്ന അസി.രജിസ്ട്രാർ ആ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു എത്തുന്നത് 2019 മെയ് 22നാണ്. ഇതിനൊപ്പം ഒപ്പിട്ടിരിക്കുന്ന യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് ജോലികിട്ടി സർവകലാശാലയിൽ എത്തുന്നതാകട്ടെ 2018ലും.
മറുനാടന് മലയാളി ബ്യൂറോ