- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജി ശ്രീകുമാറിന് പകരക്കാനാകുന്നില്ല; സംഗീത നാടക അക്കാഡമിയുടെ തലപ്പത്ത് സൈബർ സഖാക്കളുടെ അപ്രീതിയുള്ള ഗായകൻ എത്തുമോ? സുതാര്യതയ്ക്ക് അംഗീകാരമായി ഷാജി എൻ കരുൺ വീണ്ടും; ക്ഷേമനിധിയിൽ അംഗീകാരം നൽകി മധുപാലിനും ഔദ്യോഗിക പദവി; പ്രമോദ് പയ്യന്നൂരും തുടരും; കോളടിക്കുന്നത് ഡോ ശ്രീകലയ്ക്കും; സാംസ്‌കാരിക സ്ഥാപനങ്ങളെ ഇവർ നയിക്കും
തിരുവനന്തപുരം: സംഗീത നാടക അക്കാഡമിയുടെ തലപ്പത്ത് എംജി ശ്രീകുമാർ എത്തുമോ? ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകാണ്. സാംസ്‌കാരിക മേഖലയിലെ സ്ഥാപനങ്ങളുടെ ചുമതലകൾ സംബന്ധിച്ചു സർക്കാർ തലത്തിൽ ധാരണയാകുമ്പോൾ സംഗീത നാടക അക്കാഡമിയിൽ തീരുമാനം വൈകുകയാണ്. ചലച്ചിത്ര അക്കാഡമി ചെയർമാനായി രഞ്ജിത്തിനേയും സംഗീത നാടക അക്കാഡമിയിലേക്ക് എംജി ശ്രീകുമാറിനേയുമാണ് സിപിഎം കണ്ടു വച്ചത്. എന്നാൽ ബിജെപി ബന്ധമുള്ള ശ്രീകുമാറിനെ ചുമതല ഏൽപ്പിക്കുന്നതിൽ സൈബർ സഖാക്കൾ പ്രചരണവുമായി എത്തി. ഈ സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.
അതിനിടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ( കെഎസ്എഫ്ഡിസി ) ചെയർമാനായി സംവിധായകൻ ഷാജി എൻ.കരുൺ തുടരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലെനിൻ രാജേന്ദ്രനായിരുന്നു കെ എസ് എഫ് ഡി സിയുടെ ചുമതല. ലെനിൻ രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് ഷാജി എൻ കരുൺ ഈ സ്ഥാനത്ത് എത്തുന്നത്. ഇടതു സഹയാത്രികനായ ഷാജി എൻ കരുൺ സർവ്വസമ്മതനായ മലയാള സിനിമയെ ലോക നിലവാരത്തിലെത്തിച്ച സംവിധായകനാണ്. ലെനിൻ രാജേന്ദ്രൻ പകരക്കാരനായി എത്തിയ. ഷാജി എൻ കരുണിന് ഒരു ടേം കൂടി നൽകുന്നത് സുതാര്യമായ വ്യക്തിത്വം എന്ന പരിഗണന കൂടി വച്ചാണ്.
സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിനെ നിയമിക്കും. മധുപാലും ഇടത് ആശയങ്ങളുമായി ചേർന്ന് പോകുന്ന ചലച്ചിത്രകാരനാണ്. സിപിഎമ്മുമായി എന്നും അടുത്തു നിൽക്കുന്ന വ്യക്തി. അതുകൊണ്ട് ഈ നിയമനവും സിപിഎം അണികളും സ്വാഗതം ചെയ്യും. രഞ്ജിത്തും ഷാജി എൻ കരുണിനുമൊപ്പം മറ്റൊരു ചലച്ചിത്രകാരൻ കൂടി ഒരു സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നു. സാധാരണ സിനിമാക്കാരെ പരിഗണിക്കാത്ത സ്ഥാപനമാണ് സാംസ്‌കാരിക ക്ഷേമനിധി ബോർഡ്.
എഴുത്തുകാരിയും അദ്ധ്യാപികയുമായ മ്യൂസ് മേരി ജോർജ് കേരള സർവവിജ്ഞാന കോശം ഡയറക്ടറാകും. നിലവിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായ ഡോ.പി.എസ്.ശ്രീകലയാകും പുതിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ. സാക്ഷരതാ മിഷൻ ഡയറക്ടർ ആയിരിക്കെ നിരവധി വിവാദങ്ങൾ ശ്രീകലയെ തേടിയെത്തി. ഈ സാഹചര്യത്തിലാണ് അദ്ധ്യാപിക കൂടിയായ ശ്രീകലയ്ക്ക് സ്ഥാപനം മാറ്റി നൽകുന്നത്. തിരുവനന്തപുരത്തെ പ്രധാന സിപിഎം നേതാക്കളിൽ ഒരാളായ വഞ്ചിയൂർ ബാബുവിന്റെ ഭാര്യയാണ് ശ്രീകല.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ സ്റ്റാൻഡിങ് കമ്മറ്റി അംഗമായ വഞ്ചിയൂർ ബാബു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ അതിവിശ്വസ്തനാണ്. വഞ്ചിയൂർ വാർഡ് കൗൺസിലറാണ് ശ്രീകലയുടേയും ബാബുവിന്റേയും മകൾ ഗായത്രി ബാബു. അങ്ങനെ ഈ കുടുംബത്തിലെ എല്ലാവരും പാർട്ടിയുമായി ചേർന്ന് നിൽക്കുന്നവരാണ്. ഇതിനുള്ള അംഗീകാരമാണ് ശ്രീകലയെ വീണ്ടും പദവിയിൽ എത്തിക്കുന്നത്. ഒരാൾക്ക് രണ്ട് ടേം നൽകേണ്ടതില്ലെന്ന തീരുമാനവും അട്ടിമറിക്കപ്പെടുന്നു.
ഭാരത് ഭവൻ മെംബർ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂർ തുടരും. ഭാരത് ഭവനെ പയ്യന്നൂരുകാരൻ അത്യുന്നതങ്ങളിൽ എത്തിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൈരളി ടിവിയിലും മഴവിൽ മനോരമയിലും എല്ലാം പ്രവർത്തിച്ച പ്രമോദ് അറിയപ്പെടുന്ന നാടകക്കാരനും സിനിമാ സംവിധായകനുമാണ്. ഭാരത് ഭവനിലെ പരിഷ്‌കാരങ്ങൾക്ക് തടസ്സം വരാതിരിക്കാനാണ് പ്രമോദിന് ആ ചുമതല വീണ്ടും നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ