- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയവും പീഡനവും ചതിയും സ്റ്റേഷനിൽ പരാതിയായെത്തിയപ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തടിയൂരി; കോഴ്‌സ് കഴിഞ്ഞപ്പോൾ കാമുകനെ കുറിച്ച് കാമുകിക്ക് വിവരമൊന്നുമില്ല; സ്റ്റേഷനിലെ ഫോർമുല അട്ടിമറിച്ച് യുവതിയ്ക്കെതിരെ കൂട്ടുകാർക്കിടയിൽ അപവാദ പ്രചരണവും; എംജി സർവ്വകലാശാലാ ക്യാമ്പസിലെ ലൗ സ്റ്റോറിയിൽ വീണ്ടും ട്വിസ്റ്റ്; വെട്ടിലാകുന്നത് പൊലീസും
കോട്ടയം: പ്രണയം നടിച്ച വിവാഹ വാഗ്ദാനം നൽകി പീഡനം. കേസായപ്പോൾ കെട്ടാമെന്ന് ഉറപ്പ് നൽകി. കോഴ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും കാമുകനെ കണാനില്ല. വീണ്ടും പീഡന പരാതി നൽകുകയാണ് യുവതി. എംജി സർവ്വകലാശാലയിലാണ് ഈ പീഡനം നടന്നത്. പൊലീസു പോലും ഒത്തുർപ്പിന്റെ പേരിൽ വെട്ടിലാവാനാണ് സാധ്യത. പീഡനക്കേസിൽ പരാതി കിട്ടിയാൽ കെട്ടിച്ചുവിടകയെന്നത് പൊലീസിന്റെ രീതിയല്ല. എന്നാൽ പീഡകനെ രക്ഷിക്കാൻ അന്ന് പൊലീസ് വിവാഹമെന്ന നിർദ്ദേശവുമായി ഒത്തുതീർപ്പ് നടപ്പാക്കി. ഇത് പൊളിയുമ്പോൾ എംജി സർവകലാശാല കാമ്പസിൽ പീഡനാരോണത്തിന് പുതിയ തലം വരികയാണ്. ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ബോയ്‌സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിക്കെതിരേ പൊലീസിൽ പരാതി നല്കിയത്. വിദ്യാർത്ഥിനി മുളന്തുരുത്തി പൊലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത ശേഷം ഗാന്ധിനഗർ പൊലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു. ഏറ്റുമാനൂർ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുൻപാണ് പീഡനം നടന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇ
കോട്ടയം: പ്രണയം നടിച്ച വിവാഹ വാഗ്ദാനം നൽകി പീഡനം. കേസായപ്പോൾ കെട്ടാമെന്ന് ഉറപ്പ് നൽകി. കോഴ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും കാമുകനെ കണാനില്ല. വീണ്ടും പീഡന പരാതി നൽകുകയാണ് യുവതി. എംജി സർവ്വകലാശാലയിലാണ് ഈ പീഡനം നടന്നത്. പൊലീസു പോലും ഒത്തുർപ്പിന്റെ പേരിൽ വെട്ടിലാവാനാണ് സാധ്യത.
പീഡനക്കേസിൽ പരാതി കിട്ടിയാൽ കെട്ടിച്ചുവിടകയെന്നത് പൊലീസിന്റെ രീതിയല്ല. എന്നാൽ പീഡകനെ രക്ഷിക്കാൻ അന്ന് പൊലീസ് വിവാഹമെന്ന നിർദ്ദേശവുമായി ഒത്തുതീർപ്പ് നടപ്പാക്കി. ഇത് പൊളിയുമ്പോൾ എംജി സർവകലാശാല കാമ്പസിൽ പീഡനാരോണത്തിന് പുതിയ തലം വരികയാണ്. ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ബോയ്‌സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിക്കെതിരേ പൊലീസിൽ പരാതി നല്കിയത്.
വിദ്യാർത്ഥിനി മുളന്തുരുത്തി പൊലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത ശേഷം ഗാന്ധിനഗർ പൊലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു. ഏറ്റുമാനൂർ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുൻപാണ് പീഡനം നടന്നത്. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ പരിചയപ്പെട്ട വിദ്യാർത്ഥി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. പല തവണ കാമ്പസിൽ വച്ച് പീഡിപ്പിച്ചുവെന്ന് വിദ്യാർത്ഥിനി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.
പഠനത്തിനിടെ വിദ്യാർത്ഥി ഒരിക്കൽ വിവാഹത്തിൽനിന്ന് പിന്മാറിയതോടെ പെൺകുട്ടി ആദ്യം ഗാന്ധിനഗർ പൊലീസിൽ ഒരു പരാതി നല്കിയിരുന്നു. അന്ന് ഇരുവരുടെയും വീട്ടുകാരെ പൊലീസ് വിളിച്ചു വരുത്തി. ഇരുവരും വിവാഹത്തിന് സമ്മതമാണൊണ് അന്ന് അറിയിച്ചത്. ഇതാണ് പൊലീസിന് കുരക്കാകുന്നത്. ഇത്തരമൊരു രീതി പൊലീസിന് കഴിയുമോ എന്നതാണ് നിയമവൃത്തങ്ങളുയർത്തുന്ന ചോദ്യം. പൊലീസിന്റെ ഒത്തുതിർപ്പ് ഫോർമുല യുവാവ് അംഗീകരിച്ചില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ സെപ്റ്റംബറിൽ കോഴ്‌സ് പൂർത്തിയാക്കി ഇരുവരും മടങ്ങി. പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് പെൺകുട്ടി ഇപ്പോൾ പൊലീസിന് നല്കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂട്ടുകാർക്കിടയിൽ പെൺകുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്നതായും പരാതിയിൽ പറയുന്നു. അതായത് പൊലീസ് ഒത്തുതീർപ്പാക്കി വിട്ട കേസിലാണ് യുവാവ് മലക്കം മറിഞ്ഞത്. അതുകൊണ്ട് തന്നെ പൊലീസിനും ഈ കേസ് തലവേദനയാണ്.