- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽകടന്നെത്തി നേടിയത് എംജി സർവ്വകലാശാലയിലെ ഒൻപതാം റാങ്ക്; എംജി സർവകലാശാല എംഎസ്ഡബ്ല്യു റാങ്ക് നേടി ദക്ഷിണാഫ്രിക്കൻ സ്വദേശിനി; കഠിനാധ്വാനം ഉണ്ടെങ്കിൽ നേട്ടത്തിന്റെ വാതിലുകൾ താനേ തുറക്കുമെന്ന് മ്യായി മിൻഡോസോ
മാന്നാനം: എംജി സർവ്വകലാശാല എംഎസ്ഡബ്ല്യു ഒൻപതാം റാങ്കിന് ഇത്തവണ രാജ്യാന്തര തിളക്കമുണ്ട്. കാരണം ഈ നേട്ടത്തിന് അർഹയായിരിക്കുന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരാളാണ്.ദക്ഷിണാഫ്രിക്കയിലെ മലാവി സ്വദേശിനിയായ മ്യായി മിൻഡോസോയാണു കേരളത്തിലെത്തി പഠിച്ചു ഈ നേട്ടം കരസ്ഥമാക്കിയത്.മാന്നാനം കെഇ കോളജ് വിദ്യാർത്ഥിനിയാണ് മ്യായി.
കോളജിലെ സോഷ്യൽവർക് വിഭാഗത്തിൽ എല്ലാ വർഷവും ഒരു സീറ്റ് രാജ്യാന്തര വിദ്യാർത്ഥിക്കായി നൽകാറുണ്ട്.ഇതിന്റെ ഭാഗമായി 2018-20 അധ്യയനവർഷത്തിലാണു മ്യായി കെഇ കോളജിൽ പഠനത്തിനായി എത്തുന്നത്.മലാവി സർവകലാശാലയിൽ നിന്നു ബിഎസ്സി അഗ്രികൾചറിൽ ബിരുദം പൂർത്തിയാക്കിയ മ്യായി ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് സ്‌കോളർഷിപ് നേടിയാണ് ഇന്ത്യയിൽ എത്തിയത്.
ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ബ്ലാന്റയറിൽ എലിസബത്ത് ഗ്ലാസ്റ്റർ പീഡിയാട്രിക് എയ്ഡ്‌സ് ഫൗണ്ടേഷനിൽ സൈക്കോ സോഷ്യൽ കൗൺസിലറായി ജോലി ചെയ്യുന്നു. കഠിനാധ്വാനം ഉണ്ടെങ്കിൽ നേട്ടത്തിന്റെ വാതിലുകൾ താനേ തുറക്കുമെന്ന വിശ്വാസമാണു തന്നെ ഇന്ത്യയിൽ എത്തിച്ചതെന്നു മ്യായി പറയുന്നു.