കുവൈത്ത് സിറ്റി:മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാൽ 1902-ൽ സ്ഥാപിതമായ എം.ജി.എം. ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ മൂന്നാം വാർഷികവും,കുടുംബസംഗമവും മെയ്‌ 17 വ്യാഴം വൈകിട്ട് 7 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കും.പരിപാടിയുടെ ഉദ്ഘാടനം കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ് പി അയ്യർ നിർവ്വഹിക്കും.

ചടങ്ങിൽ ലോക കേരളസഭാഗം സാം പൈനുമൂട്,അഡ്വക്കേറ്റ് ജോൺ തോമസ്,കെ.എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.അലുമ്നിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,യെഎസ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും ചടങ്ങിൽ അരങ്ങേറും.അലുമ്നിയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതൽവിവരങ്ങൾക്കും 99151805,66189526,51505202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.