- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ജി.എം. ഹയർ സെക്കന്ററി സ്‌കൂൾ അലുമ്നി കുവൈത്ത് ചാപ്റ്റർ വാർഷികവും, കുടുംബസംഗമവും സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി:മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാൽ 1902-ൽ സ്ഥാപിതമായ എം.ജി.എം. ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ മൂന്നാം വാർഷികവും,കുടുംബസംഗമവും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന പരിപാടി കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് പി അയ്യർ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ലോക കേരളസഭാഗം സാം പൈനുമൂട്,അഡ്വക്കേറ്റ് ജോൺ തോമസ്,കെ.എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ജോജി പി കുര്യൻ,കുര്യൻ കുര്യൻ എന്നിവർക്കും,ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അലുമ്‌നി അംഗങ്ങളുടെ കുട്ടികളായ കെസിയ ഷാജി, ആഷ് ലി ഷിബു ചെറിയാൻ,ദീന എൽസ ജോർജ്,റിച്ചി സുശീൽ ജേക്കബ് എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.അലുമ്‌നിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ എം ജി എം സ്‌കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന അനന്ത ലക്ഷ്മിക്കും,എട്ടാം തരത്തിൽ പഠിക
കുവൈത്ത് സിറ്റി:മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും,പരിശുദ്ധ പരുമല തിരുമേനിയാൽ 1902-ൽ സ്ഥാപിതമായ എം.ജി.എം. ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ എം.ജി.എം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ മൂന്നാം വാർഷികവും,കുടുംബസംഗമവും സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന പരിപാടി കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ മഹേഷ് പി അയ്യർ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ലോക കേരളസഭാഗം സാം പൈനുമൂട്,അഡ്വക്കേറ്റ് ജോൺ തോമസ്,കെ.എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ജോജി പി കുര്യൻ,കുര്യൻ കുര്യൻ എന്നിവർക്കും,ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അലുമ്‌നി അംഗങ്ങളുടെ കുട്ടികളായ കെസിയ ഷാജി, ആഷ് ലി ഷിബു ചെറിയാൻ,ദീന എൽസ ജോർജ്,റിച്ചി സുശീൽ ജേക്കബ് എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.അലുമ്‌നിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ എം ജി എം സ്‌കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്ന അനന്ത ലക്ഷ്മിക്കും,എട്ടാം തരത്തിൽ പഠിക്കുന്ന നന്ദന ഓമനകുട്ടൻ എന്നിവർക്ക് ചികിത്സ സഹായമായി നൽകുവാൻ തീരുമാനിച്ച 1500 ദിനാർ അലുമ്‌നി ഭാരവാഹികൾ രക്ഷാധികാരി കെ.എസ് വർഗീസിന് കൈമാറി.
ശ്രീഹരി സ്‌കൂൾ ഓഫ് മ്യൂസിക്,സ്റ്റാലൺ മാത്യു,,ജോവാൻ മറിയം അലക്‌സ്,ഹെല്ലൺ മാത്യു,റിൻഷ ആൻ കോശി,സീറോ ഗ്രാവിറ്റി സ്‌കൂൾ ഓഫ് ഡാൻസ്,ലിൻസ് ആനറ്റ് മാത്യു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അലുമ്‌നി പ്രസിഡന്റ് മോണ്ടിലി മാത്യു ഉമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അരുൺ ജോൺ കോശി സ്വാഗതവും,പരിപാടി ജനറൽ കൺവീനർ രെഞ്ചു വേങ്ങൽ ജോർജ് നന്ദിയും അറിയിച്ചു.
പരിപാടിക്ക് അലക്‌സ് എ ചാക്കോ, ജോജി വി അലക്‌സ്, സനിൽ ജോൺ ചേരിയിൽ,സുജിത് ഏബ്രഹാം,സൂസൻ സോണിയ മാത്യു,,ജേക്കബ് ചെറിയാൻ,മാത്യു വി തോമസ്,ബൈജു ജോസ്,അലൻ ജോർജ് കോശി,ബിനു പി. വർഗീസ്, ജേക്കബ് വി ജോബ്,തോമസ് വർഗീസ്,വിനു പി. രാജ്,ജോയൽ അലക്‌സ് ജോജി,എന്നിവർ നേതൃത്വം നൽകി..പരിപാടിയോടനുബന്ധിച്ച് യെസ് ബാൻഡ് അവതരിപ്പിച്ച സംഗീതസന്ധ്യയുണ്ടായിരുന്നു.അലുമ്നിയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും 66189526,51505202,99019634 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.