- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോത്ഥാനം എന്നൊന്ന് കേരളത്തിൽ ഉണ്ടോയെന്ന് സംശയം; കേരളത്തിലെ നവോത്ഥാനം മാഞ്ഞുപോയിട്ടുണ്ട്; വനിതാ മതിലിനു പിന്നിലുള്ളത് രാഷ്ട്രീയം; ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസ്സിക്കാൻ കൊള്ളാത്ത അവസ്ഥ; ഹിന്ദു വിഭജനത്തിന് എല്ലാ കാലവും ശ്രമം നടന്നു: മറുനാടനോട് മനസ് തുറന്നു എംജിഎസ് നാരായണൻ
തിരുവനന്തപുരം: നവോത്ഥാനം എന്നൊന്ന് കേരളത്തിൽ ഉണ്ടോയെന്ന് പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണൻ. നവോത്ഥാനം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നു. പിന്നീടത് മാഞ്ഞുപോയി- ജനുവരി ഒന്നിന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാ മതിലിന്റെ പ്രസക്തിയെക്കുറിച്ചുള്ള മറുനാടൻ മലയാളിയുടെ ചോദ്യത്തിനായിരുന്നു എംജിഎസിന്റെ നടപടി.നവോത്ഥാന മതിൽ എന്ന് പറയുന്ന വനിതാ മതിലിന്റെ പിന്നിൽ രാഷ്ട്രീയമാണ്. നവോത്ഥാനവുമായി ബന്ധപ്പെട്ടുള്ള ആവേശമൊന്നും ഇന്നു കേരളത്തിൽ കാണാനില്ല. ശബരിമല പ്രശ്നം അനാവശ്യ പ്രശ്നമായിരുന്നു. അത് രാഷ്ട്രീയവത്ക്കരിച്ച് കൊണ്ട് നടക്കുകയാണ്. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് കേരളം പിന്നോട്ട് നടക്കുകയാണെന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ കേരളത്തെ പിന്നോക്കം നടത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല പ്രശ്നത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന പ്രശ്നം ഉയർന്നു വരുന്നുണ്ട്. എല്ലാവരും പല പ്രതികരണങ്ങളാണ് ശബരിമലയുടെ പേരിൽ നടത്തുന്നത്. ശബരിമല കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസിക്കാൻ കഴിയാത്ത ഒരു പ്രശ്നം നിലവിലുണ്ട്
തിരുവനന്തപുരം: നവോത്ഥാനം എന്നൊന്ന് കേരളത്തിൽ ഉണ്ടോയെന്ന് പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണൻ. നവോത്ഥാനം മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നു. പിന്നീടത് മാഞ്ഞുപോയി- ജനുവരി ഒന്നിന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാ മതിലിന്റെ പ്രസക്തിയെക്കുറിച്ചുള്ള മറുനാടൻ മലയാളിയുടെ ചോദ്യത്തിനായിരുന്നു എംജിഎസിന്റെ നടപടി.നവോത്ഥാന മതിൽ എന്ന് പറയുന്ന വനിതാ മതിലിന്റെ പിന്നിൽ രാഷ്ട്രീയമാണ്. നവോത്ഥാനവുമായി ബന്ധപ്പെട്ടുള്ള ആവേശമൊന്നും ഇന്നു കേരളത്തിൽ കാണാനില്ല. ശബരിമല പ്രശ്നം അനാവശ്യ പ്രശ്നമായിരുന്നു.
അത് രാഷ്ട്രീയവത്ക്കരിച്ച് കൊണ്ട് നടക്കുകയാണ്. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് കേരളം പിന്നോട്ട് നടക്കുകയാണെന്നൊന്നും പറയാൻ കഴിയില്ല. പക്ഷെ കേരളത്തെ പിന്നോക്കം നടത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല പ്രശ്നത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന പ്രശ്നം ഉയർന്നു വരുന്നുണ്ട്. എല്ലാവരും പല പ്രതികരണങ്ങളാണ് ശബരിമലയുടെ പേരിൽ നടത്തുന്നത്. ശബരിമല കാര്യത്തിൽ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസിക്കാൻ കഴിയാത്ത ഒരു പ്രശ്നം നിലവിലുണ്ട്. തുറന്ന ചിന്തകളും പുതിയ ലോകത്തെ കുറിച്ചുള്ള പഠനങ്ങളുമാണ് നിലവിൽ വേണ്ടത്. അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല. അതിനെ രാഷ്ട്രീയ വത്ക്കരിച്ചാൽ അതുകൊണ്ട് ഫലവും ഉണ്ടാകില്ല. വനിതാമതിലിന്റെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ വന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാകില്ല. എനിക്ക് വിശ്വാസമില്ലാത്ത ഒരു സമുദായ നേതാവാണ് വെള്ളാപ്പള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് ഒരു ഹിന്ദു വിഭജനം ഈ കാര്യത്തിൽ വന്നിട്ടുണ്ട്. സിപിഎം ഒരു ഹിന്ദു വിഭജനം ഒരു പക്ഷെ ലക്ഷ്യമാക്കുന്നുണ്ടാകും. ഹിന്ദു വിഭജനത്തിനു മിക്ക രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാ കാലവും ശ്രമിച്ചിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ടു രാഷ്ട്രീയ നീക്കങ്ങൾ ആണ് നടക്കുന്നത് എന്നതിനാൽ ഒരഭിപ്രായം പറയുക പ്രയാസമായി മാറിയിട്ടുണ്ട്-എംജിഎസ് പറയുന്നു. നവോത്ഥാന സംഘടനകളെ ഒന്നിച്ചു ചേർത്ത് യോഗം വിളിച്ച സർക്കാർ നീക്കത്തിനും ജനുവരി ഒന്നിന് നടത്താൻ പോകുന്ന വനിതാ മതിലിനെ കുറിച്ചും ഒട്ടനവധി വിവാദങ്ങളാണ് കേരളത്തിൽ ഉയരുന്നത്. സംഘാടക സമിതി കൺവീനർ ആയ വെള്ളാപ്പള്ളി നടേശനെ നിയമിച്ചതിനെതിരെയും ഹിന്ദു നേതാവായ സി.പി.സുഗതനു ചാർജ് നല്കിയതിലുമെല്ലാം പ്രതിഷേധമുണ്ട്. ശബരിമലയിൽ വനിതകളെ തടയാൻ നേതൃത്വം നൽകിയവരിൽ ഒരാളാണ് സുഗതൻ. ആ സുഗതൻ വനിതാ മതിലിനു നേതൃത്വം നല്കുന്നതിലാണ് എതിർപ്പ് ഉയരുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ജനുവരി ഒന്നിന് വനിതാ മതിൽ ഉയരുന്നത്. വനിതാ മതിൽ സംഘാടക സ്ഥാനത്ത് തുടരുന്ന വെള്ളാപ്പള്ളി നടേശൻ ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാ എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്നലെ വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിലും വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല. വനിതാ മതിലിന്റെ ഭാരവാഹിത്വത്തിൽ ഉള്ളവരിൽ പലരും ശബരിമല വനിതാ പ്രവേശനത്തിന് എതിരുമാണ്. പക്ഷെ ഇന്നലെ ജില്ലാ കളക്ടർമാർക്ക് ചാർജ് നൽകി വനിതാ മതിൽ സംഘാടനം പൂർണമായി സർക്കാർ ഏറ്റെടുത്തിട്ടുമുണ്ട്. ഖജനാവിൽ നിന്ന് പണം ചെലവാക്കി നവോത്ഥാനാ വനിതാ മതിൽ നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.