മയാമി: മയാമി ഓപ്പൺ ടെന്നീസ് കിരീടം ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടിക്ക്. ഫൈനലിൽ എതിരാളി ബിയാങ്ക ആന്ദ്രെസ്‌കു കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ വിരമിച്ചതോടെയാണ് ബാർട്ടി ജേതാവായത്. 6-3, 4-0 ന് ബാർട്ടി മുന്നിട്ടുനിൽക്കുമ്പോഴാണ് ആന്ദ്രെസ്‌കു മത്സരത്തിൽനിന്നും പിന്മാറിയത്.

തുടർച്ചയായി രണ്ടാം തവണയാണ് മയാമി ഓപ്പൺ ബാർട്ടി സ്വന്തമാക്കുന്നത്. ആദ്യമായാണ് ബാർട്ടിയും ആന്ദ്രെസ്‌കുവും നേർക്കുനേർ വരുന്നത്. മയാമി ഓപ്പൺ നിലനിർത്തുന്ന ആറാമത്തെ വനിതാ താരമാണ് ബാർട്ടി.

പുരുഷ സിംഗിൾസ് ഫൈനലിൽ ഇറ്റാലിയൻ താരം ജാനിക് സിന്നറും പോളണ്ട് താരം ഹെബാർട് ഹെർകസും ഏറ്റുമുട്ടും.