കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലയിലെ ചട്ടഞ്ചാൽ-മഹീനാബാദിൽ സ്ഥിതി ചെയ്യുന്ന മത - ഭൗതീക സമന്വയ വിദ്യാഭ്യാസ കലാലയമായ മലബാർ ഇസ്ലാമിക് കോപ്ലക്‌സിന്റ സിൽവർ ജൂബിലി ആഘോഷ പ്രചരണാർത്ഥം എം.ഐ.സി. കുവൈത്ത് കമ്മിറ്റി പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.

സ്വാഗത സംഘം ചെയർമാൻ ഇഖ്ബാൽ മാവിലാടത്തിന്റ അദ്ധ്യക്ഷതയിൽ അബ്ബാസിയ പകിസ്ഥാൻ സ്‌ക്കൂളിൽ നടന്ന പരിപാടി എം.ഐ.സി. കേന്ദ്ര കമ്മിറ്റി ജന: സെക്രട്ടറിയും, സമസ്ത മുശാവറ അംഗവുമായ യു.എം. അബ്ദു റഹ്മാൻ മുസ്ല്യാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജി.സി.സി. കോ-ഓർഡിനേറ്റർ മൊയ്തു നിസാമി പാലത്തുങ്കര, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ, എസ്.വൈ.എസ്. ലീഗൽ സെൽ സംസ്ഥാന കൗൺസിലർ എംപി. ജാഫർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 'വഴി തെറ്റുന്ന യുവത' എന്ന വിഷയാസ്പദമായി കേരളത്തിലെ പ്രഗത്ഭ വാഗ്മി സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി.

മജ്ലിസിന്നൂർ സദസ്സിന് ഇഖ്ബാൽ ഫൈസി, അബ്ദുൾ ഹഖീം അഹ്സനി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൾ റസാഖ് ദാരിമി, അബ്ദുൾ ഹഖീം മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് സഅദ് ഫർവ്വാനിയ ഖിറാഅത്ത് നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.ഐ.സി. മാനേജ്മന്റ് കമ്മിറ്റി അംഗം മുനീർ കുണിയയുടെ മകൾ ആയിഷ മിന്നത്ത് മുനീറിന് എം.ഐ.സി. കുവൈത്ത് കമ്മിറ്റിക്ക് വേണ്ടി ഇസ്ലാമിക് കൗൺസിൽ ജന: സെക്രട്ടറി ഗഫൂർ ഫൈസി പൊന്മളയും, പ്രചരണ സമ്മേളനത്തിൽ വളണ്ടിയർമാരായി സേവനം നടത്തിയ വിഖായ വിങ്ങിന് വേണ്ടി വിങ് ക്യാപ്റ്റൻ ശിഹാബ് കൊടുങ്ങല്ലൂരിന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരവും മൊമെന്റോ നൽകി ആദരിച്ചു.

വിശിഷ്ടാതികളായ യു.എം. അബ്ദു റഹിമാൻ മുസ്ല്യാർ, മൊയ്തു നിസാമി പാലത്തുങ്കര, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം എന്നിവർക്കുള്ള മൊമെന്റോ യഥാ ക്രമം സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, യു.എം. അബ്ദു റഹിമാൻ മുസ്ല്യാർ എന്നിവർ വിതരണം ചെയ്തു.

എം.ഐ.സി. ട്രഷറർ റസാഖ് അയ്യൂർ, സി.ഖമറുദ്ദീൻ കാഞ്ഞങ്ങാട്, ഹനീഫ് പാലായി, മൻസൂർ കൊവ്വൽ പള്ളി, സുഹൈൽ ബല്ല, അഷ്റഫ് തൃക്കരിപ്പൂർ, മുനീർ കുണിയ, ഹസ്സൻ ബല്ല, മജീദ് ഞെക്ലി സുബൈർ ബദിയടുക്ക തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

എം.ഐ.സി. കുവൈത്ത് കമ്മിറ്റി ജന: സെക്രട്ടറി ഫായിസ് ബേക്കൽ ആമുഖ പ്രസംഗം നടത്തി. സ്വാഗത സംഘം ജന: കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി സ്വാഗതവും, കോ- ഓഡിനേറ്റർ അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു.