- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം; ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത് കുടുംബം; നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് കോളിൻസ്

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണവിവരം കുടുംബമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കാൻസർ ബാധിച്ചു ഏറെനാളായി ചികിത്സയിലായിരുന്നു.
Family Statement on Passing of Astronaut Michael Collins pic.twitter.com/6OAw7CzFaz
- Michael Collins (@AstroMCollins) April 28, 2021
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിൾ കൊളിൻസ്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റു രണ്ടു അംഗങ്ങൾ. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗദ്യം.
സമ്പൂർണ ചന്ദ്രയാത്ര എന്ന നിലയിൽ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്മാരായി.
കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൽ കോളിൻസ് ആയിരുന്നു. ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെ മൈക്കിൾ കൊളിൻസ് ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.
1969 ജൂലൈ 20 അമേരിക്കൻ സമയം രാത്രി 8.17നാണ് അമേരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയത്. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ചാന്ദ്രസ്പർശം എന്ന അധ്യായമാണ് അന്ന് കുറിക്കപ്പെട്ടത്.
We mourn the passing of Apollo 11 astronaut Michael Collins, who piloted humanity's first voyage to the surface of another world. An advocate for exploration, @AstroMCollins inspired generations and his legacy propels us further into the cosmos: https://t.co/47by569R56 pic.twitter.com/rKMxdTIYYm
- NASA (@NASA) April 28, 2021
മനുഷ്യന്റെ ഒരു ചെറിയ കാൽവയ്പ് മനുഷ്യരാശിക്കൊരു വലിയ കുതിച്ചാട്ടം. നീൽ ആംസ്‌ട്രോങിന്റെ ഈ വാക്കുകൾ പിന്നീട് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളായി മാറി.
ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടത്തിയ ബഹിരാകാശ ഗവേഷണ യുദ്ധമാണ് മനുഷ്യനെ ചന്ദ്രനിലെത്തിച്ചത് എന്ന് പറയാം. ആദ്യ ഉപഗ്രഹവും ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും ചെയ്ത് സോവിയറ്റ് യൂണിയൻ ചരിത്രം കുറിച്ചപ്പോൾ അമേരിക്ക നിരാശയിലാണ്ടു. ഈ നിരാശയ്‌ക്കൊടുവിൽ നടത്തിയ വൻ പരിശ്രമങ്ങളാണ് അമേരിക്കൻ പതാക ചന്ദ്രനിലെത്തിച്ചത്.
1967 ലെ അപ്പോളോ 1 ദൗത്യത്തിന്റെ പരാജയത്തിൽ മൂന്നു ബഹിരാകാശ സഞ്ചാരികൾ വെന്തുമരിച്ചു. പക്ഷേ ഇതിന് ശേഷം നടത്തിയ ദൗത്യങ്ങളിൽ ഏറെയും വിജയമായി. ഇതിനെത്തുടർന്നാണ്. 1969 ജൂലൈ 16 ന് ഫ്‌ളോറിഡയിലെ കേപ് കാനവർ വിക്ഷേപണത്തറയിൽ നിന്ന് സാറ്റേൺ 5 റോക്കറ്റ് ലൂണാർ മൊഡ്യൂളിനെയും വഹിച്ച് കൊണ്ട് ഉയർന്നത്.
നീൽ ആംസ്‌ട്രോങ്, എഡ്വിൻ ബസ് ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർക്കായിരുന്നു ആ ഭാഗ്യദൗത്യത്തിന്റെ ചുമതല. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം കൊളംബിയ എന്ന കമാൻഡ് മൊഡ്യൂളിൽ നിന്ന് വേർപെട്ട് ഈഗിൾ എന്ന ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങി.

മനുഷ്യന്റെ അന്നോളമുള്ള നേട്ടങ്ങൾക്ക് മീതെ തിളക്കമാർന്ന മറ്റൊന്ന് കടന്നുവന്നു. മനുഷ്യന്റെ കഥകളിലും കവിതകളിലും വിശ്വാസങ്ങളും നിറഞ്ഞു നിന്ന ചന്ദ്രനിൽ മനുഷ്യൻ കാൽകുത്തി. 1969 ജൂലൈ 20 അമേരിക്കൻ സമയം രാത്രി 8.17 ആയിരുന്നു അപ്പോൾ. ഇന്ത്യയിൽ ജൂലൈ 21 പുലർച്ചെ 1.47 ഉം.
ചന്ദ്രനിലിറങ്ങിയ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും പരീക്ഷങ്ങൾ നടത്തുമ്പോൾ മൈക്കിൾ കോളിൻസ് കമാൻഡ് മൊഡ്യൂളിൽ ചന്ദ്രനെ ചുറ്റി. ചന്ദ്രനിൽ നിന്ന് 22 കിലോഗ്രാം മണ്ണും പാറയും ശേഖരിച്ചു. പിന്നെ ഈഗിളിനെ കമാൻഡ് മൊഡ്യൂളുമായി ബന്ധിപ്പിച്ചു. നാല് ദിവസം കൊണ്ട് ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ അവർ തിരിച്ചെത്തി.
We mourn the passing of Apollo 11 astronaut Michael Collins, who piloted humanity's first voyage to the surface of another world. An advocate for exploration, @AstroMCollins inspired generations and his legacy propels us further into the cosmos: https://t.co/47by569R56 pic.twitter.com/rKMxdTIYYm
- NASA (@NASA) April 28, 2021


