- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷേൽ ഗോശ്രീ പാലത്തിൽ എത്തിയത് ജീവനൊടുക്കാൻ തന്നെ; കലൂർ പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ നിന്റെ കണ്ണുകൾ കാണാൻ എന്തു ഭംഗിയാണ് എന്നു ചോദിച്ച അജ്ഞാതനും മരണത്തിൽ പങ്കില്ലെന്ന് വിലയിരുത്തൽ; കൊച്ചിയിലെ സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് വിധിയെഴുതി അന്വേഷണം സംഘം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട് മിഷേൽ ഷാജി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ജോർജ് ചെറിയാൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണ്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോർജ് ചെറിയാൻ അറിയിച്ചു. മിഷേലും കേസിൽ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ, ഇവർ നേരത്തേ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ എന്നിവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരുന്നു. ഇവർ ഉപയോഗിച്ചുവന്ന ഫോണും സിംകാർഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സിഡാകിന് അയച്ചു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ.യ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് അച്ഛൻ ഷാജി വർഗീസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മാർച്ച് അഞ്ചിനു കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടുകായലിൽ കണ്ടെത്തുകയായിരുന്നു. മിഷേലിനെ കാമുകനായ ക്രോണിൻ മാനസികമായ
കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട് മിഷേൽ ഷാജി ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ജോർജ് ചെറിയാൻ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണ്. ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോർജ് ചെറിയാൻ അറിയിച്ചു.
മിഷേലും കേസിൽ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ, ഇവർ നേരത്തേ ഉപയോഗിച്ചിരുന്ന സിംകാർഡുകൾ എന്നിവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരുന്നു. ഇവർ ഉപയോഗിച്ചുവന്ന ഫോണും സിംകാർഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സിഡാകിന് അയച്ചു.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ.യ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് അച്ഛൻ ഷാജി വർഗീസാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മാർച്ച് അഞ്ചിനു കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടുകായലിൽ കണ്ടെത്തുകയായിരുന്നു.
മിഷേലിനെ കാമുകനായ ക്രോണിൻ മാനസികമായി പീഡിപ്പിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എറണാകുളം വനിതാ പൊലീസ് സ്റ്റേഷൻ, ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ 200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്, ശ്വാസകോശത്തിൽ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോൾ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകൾ വെള്ളത്തിൽ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവർ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! ഞങ്ങൾ എങ്ങനെ വിശ്വസിക്കണം? എന്നാണ് മിഷേലിന്റെ കുടുംബങ്ങൾ ചോദിക്കുന്നത്.
മിഷേലിനെ കാണാതായ അന്ന ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോഴും അവിടെയൊരു കുട്ടി എന്തോ സ്വകാര്യ പ്രശ്നം കൊണ്ട് സങ്കടത്തിലായിരുന്നു. അവളെ ആശ്വസിപ്പിച്ച ശേഷം പള്ളിയിൽ നിന്നും തിരികെ വരുമ്പോഴേക്കും ചിരിച്ച മുഖത്തോടെ ഇരിക്കണം എന്ന് നിർദ്ദേശിച്ചിട്ടാണ് അന്ന് മിഷേൽ വൈകുന്നേരം പള്ളിയിലേക്ക് പോയത്. അങ്ങനെ പോയ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യും എന്ന് എങ്ങനെ വിശ്വസിക്കാനാണ്?' എന്നാണ് ഇവരുടെ ചോദ്യം
നൂറുകണക്കിനു വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗോശ്രീ പാലത്തിൽ ആ സമയത്ത് മിഷേൽ കായലിലേക്കു ചാടിയെങ്കിൽ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ അതു കണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരത്തിലൊരാളെ ആരും കണ്ടിട്ടില്ല. ഹൈക്കോടതി ജംക്ഷനിൽനിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേൽ ധൃതിയിൽ നടക്കുന്നതായാണ് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ളത്.
മിഷേലിനെ പാലത്തിനു മുകളിൽ കണ്ടെന്നു മൊഴി നൽകിയ വൈപ്പിൻ സ്വദേശി അമലിന്റെ വിവരണപ്രകാരം മിഷേൽ പാലത്തിലൂടെ നടന്നുവന്നത് എതിർദിശയിൽ നിന്നാണ്. എങ്കിൽ പാലത്തിന്റെ മറുഭാഗം വരെ മിഷേൽ പോയത് എന്തിനെന്ന ചോദ്യമുണ്ട്. ഏറ്റവും അപകടകരമായ ഈ ഭാഗത്തുകൂടെ തിരക്കേറിയ ഏഴേമുക്കാൽ സമയത്തു നടന്നുവന്ന മിഷേൽ ഇവിടെനിന്നു കായലിലേക്കു ചാടിയെങ്കിൽ സ്വഭാവികമായും പലരും ശ്രദ്ധിക്കും. അതൊരു വിഷയമായി മാറുകയും ചെയ്യും. ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ തിരിക്കേറിയ സമയത്ത് ഗോശ്രീ പാലത്തിലെ ആത്മഹത്യാ വാദം നിലനിൽക്കില്ലെന്നും കുടുംബം പറയുന്നു.