- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമാഭ്യർത്ഥനയുമായി യുവാവ് ശല്യം ചെയ്തുകൊണ്ട് സിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തെന്ന വിചിത്ര ന്യായവുമായി പൊലീസ്; പെൺകുട്ടിയെ പിന്തുടർന്ന ബൈക്കിലേക്ക് അന്വേഷണം വേണമെന്ന് ബന്ധുക്കൾ; കൊച്ചി കായലിൽ പൊങ്ങിയ പതിനെട്ടുകാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത
കൊച്ചി : കായലിൽ മരിച്ച നിലയിൽ കണ്ട സിഎ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതാണെന്ന സംശയവുമായി ബന്ധുക്കൾ. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർത്ഥിനിയുമായ മിഷേൽ ഷാജിയുടെ (18) മരണമാണ് ദുരൂഹതയുണയർത്തുന്നത്. മിഷേൽ ഷാജിയെ കഴിഞ്ഞ അഞ്ചിനാണു കാണാതായത്. പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവദിവസം ബൈക്കിൽ രണ്ടു പേർ പെൺകുട്ടിയെ പിന്തുടർന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മരണത്തിന് ഒരാഴ്ച മുൻപു വഴിയിൽ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെനിന്നു കലൂർ പള്ളിയിൽ പോകുന്നെന്നു പറഞ്ഞാണ് അഞ്ചിനു വൈകിട്ടു പുറത്തിറങ്ങിയത്. അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ പെൺകുട്ടി വീട്ടിലേക്കു പോകുകയോ വീട്ടുകാർ ഹോസ്റ്റലിലേക്കു വരുകയോ ആണു പതിവ്. പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറഞ്ഞു. കാണാതായ രാത്രി ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷ
കൊച്ചി : കായലിൽ മരിച്ച നിലയിൽ കണ്ട സിഎ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതാണെന്ന സംശയവുമായി ബന്ധുക്കൾ. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർത്ഥിനിയുമായ മിഷേൽ ഷാജിയുടെ (18) മരണമാണ് ദുരൂഹതയുണയർത്തുന്നത്.
മിഷേൽ ഷാജിയെ കഴിഞ്ഞ അഞ്ചിനാണു കാണാതായത്. പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവദിവസം ബൈക്കിൽ രണ്ടു പേർ പെൺകുട്ടിയെ പിന്തുടർന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മരണത്തിന് ഒരാഴ്ച മുൻപു വഴിയിൽ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെനിന്നു കലൂർ പള്ളിയിൽ പോകുന്നെന്നു പറഞ്ഞാണ് അഞ്ചിനു വൈകിട്ടു പുറത്തിറങ്ങിയത്. അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ പെൺകുട്ടി വീട്ടിലേക്കു പോകുകയോ വീട്ടുകാർ ഹോസ്റ്റലിലേക്കു വരുകയോ ആണു പതിവ്.
പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറഞ്ഞു. കാണാതായ രാത്രി ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു യുവാവ് പ്രണയാഭ്യർഥനയുമായി പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശല്യം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതാകാനാണു സാധ്യതയെന്നും പറയുന്നു. ഒടുവിൽ പെൺകുട്ടിയുടെ ഫോണിലേക്കു വന്ന കോൾ ഈ യുവാവിന്റേതായിരുന്നു. മൃതദേഹത്തിൽ പരുക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളില്ല. പ്രണയത്തിന്റെ പേരിൽ ആരെങ്കിലും ശല്യം ചെയ്യുന്നത് ആത്മഹത്യയ്ക്ക് വഴിവയ്ക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോടു പ്രണയമുള്ളതായി സൂചന നൽകിയില്ല. സംഭവത്തിന് ഒരാഴ്ച മുൻപു കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിച്ചിരുന്നു. കാണാതായ ദിവസം പെൺകുട്ടി പള്ളിയിൽ പോയിരുന്നു. വൈകിട്ട് 5.37നു പള്ളിയിൽ കയറുന്നതിന്റെയും 6.12നു തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളുണ്ട്. തിരിച്ചിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
റോഡ് കുറുകെ കടക്കാൻ ശ്രമിച്ച പെൺകുട്ടി ആരെയോ കണ്ടു ഭയന്നെന്നപോലെ പിന്മാറുന്നതും കാണാം. മൃതദേഹം കണ്ടെടുത്തതിനു ദൃക്‌സാക്ഷികളായ മൽസ്യത്തൊഴിലാളികൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ ഒരു പകലിൽ കൂടുതൽ പഴക്കം മൃതദേഹത്തിനില്ല. മീൻ കൊത്തിയ അടയാളം പോലുമില്ല. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനാൽ എല്ലാ വശവും പരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകാതെ ലഭിക്കുന്നതോടെ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.