- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോളിങ് സ്റ്റോൺ ഗായകൻ മിക്ക് ജാഗർ 73-ാം വയസിൽ എട്ടാമത്തെ കുഞ്ഞിന്റെ അച്ഛനായി; ഇളയ മകൻ പിറന്നത് മൂത്ത മകളുടെ പാതി വയസ് മാത്രമുള്ള യുവതിയിൽ
തന്റെ പുതിയ ഗേൾഫ്രണ്ടായ 29കാരിയുടെ പ്രസവ സമയത്ത് കൂടെയിരിക്കാനായി ലണ്ടനില് നിന്നും ന്യൂയോർക്കിലേക്ക് 3500 മൈൽ പ്രൈവറ്റ് ജെറ്റിൽ പ്രമുഖ റോളിങ് സ്റ്റോൺ ഗായകൻ മിക്ക് ജാഗർ യാത്ര ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. ബാലെറിന മെലാനി ഹാർമിക്ക് എന്ന ഈ ഗേൾഫ്രണ്ടിൽ അദ്ദേഹത്തിന് ഒരു മകൻ പിറന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ 73ാമത്തെ വയസിലാണ് ജാഗറിന് എട്ടാമത്തെ മകൻ പിറന്നിരിക്കുന്നത്. ഇദ്ദേഹത്തിന് ഈ കുട്ടി ജനിച്ചിരിക്കുന്നത് തന്റെ മൂത്തമകളുടെ പാതി പ്രായം മാത്രമുള്ള യുവതിയിലാണെന്ന പ്രത്യേകതയുമുണ്ട്. മകനെ കാണാനായി ജാഗർ ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ തനിക്ക് ഹാർമിക്കിനൊപ്പം കഴിയണമെന്നാണ് ജാഗർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവർക്കും ഇന്നലെ മകൻ ജനിച്ചുവെന്നും അവർ സന്തോഷത്തിലാണെന്നും ദമ്പതികൾക്ക് വേണ്ടിയിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. തന്റെ പുതിയ ആൽബമായ എൽപി ബ്ലൂ ആൻഡ് ലോൺസം യുകെയിൽ ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കവെയാണ് ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കൊണ്ട് ജാഗ
തന്റെ പുതിയ ഗേൾഫ്രണ്ടായ 29കാരിയുടെ പ്രസവ സമയത്ത് കൂടെയിരിക്കാനായി ലണ്ടനില് നിന്നും ന്യൂയോർക്കിലേക്ക് 3500 മൈൽ പ്രൈവറ്റ് ജെറ്റിൽ പ്രമുഖ റോളിങ് സ്റ്റോൺ ഗായകൻ മിക്ക് ജാഗർ യാത്ര ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. ബാലെറിന മെലാനി ഹാർമിക്ക് എന്ന ഈ ഗേൾഫ്രണ്ടിൽ അദ്ദേഹത്തിന് ഒരു മകൻ പിറന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ 73ാമത്തെ വയസിലാണ് ജാഗറിന് എട്ടാമത്തെ മകൻ പിറന്നിരിക്കുന്നത്. ഇദ്ദേഹത്തിന് ഈ കുട്ടി ജനിച്ചിരിക്കുന്നത് തന്റെ മൂത്തമകളുടെ പാതി പ്രായം മാത്രമുള്ള യുവതിയിലാണെന്ന പ്രത്യേകതയുമുണ്ട്. മകനെ കാണാനായി ജാഗർ ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുകയും ചെയ്തിട്ടുണ്ട്.
ഈ അവസരത്തിൽ തനിക്ക് ഹാർമിക്കിനൊപ്പം കഴിയണമെന്നാണ് ജാഗർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവർക്കും ഇന്നലെ മകൻ ജനിച്ചുവെന്നും അവർ സന്തോഷത്തിലാണെന്നും ദമ്പതികൾക്ക് വേണ്ടിയിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. തന്റെ പുതിയ ആൽബമായ എൽപി ബ്ലൂ ആൻഡ് ലോൺസം യുകെയിൽ ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കവെയാണ് ആ സന്തോഷത്തെ ഇരട്ടിപ്പിച്ച് കൊണ്ട് ജാഗറിന്റെ കുടുംബത്തിലേക്ക് പുതിയ അംഗവുമെത്തിയിരിക്കുന്നത്. കുട്ടിയെ വളർത്താനായി ജാഗർ, മെലാനിക്ക് വർഷം തോറും ഒന്നരലക്ഷം ഡോളർ നൽകാനുള്ള കരാറിലെത്തിയെന്നാണ് സൂചന. കുട്ടിക്ക് 18 വയസാകുന്നത് വരെ ഈ തുക നൽകുന്നതാണ്. ഇതിന് പുറമെ കുട്ടിയെ വളർത്താനായി മെലാനിക്ക് യുഎസിൽ ഒരു വീട് കണ്ടെത്താനും ജാഗർ മെലാനിയെ സഹായിക്കുന്നതാണ്.
18 വയസാകുന്നത് വരെ കുട്ടിയുടെ സ്‌കൂൾ ഫീസും ജാഗർ നൽകുന്നതാണ്. കുട്ടി സെക്കൻഡറി ക്ലാസിലെത്തിയാൽ വിദ്യാഭ്യാസത്തിനും മറ്റുള്ള ചെലവുകൾക്കും ഒരു ട്രസ്റ്റാണ് സഹായം നൽകുക. ജാഗറും മെലാനിയും വിവാഹിതരാകാൻ തീരുമാനിച്ചിട്ടില്ലെങ്കിലും കുട്ടിക്ക് വേണ്ടി കോ പാരന്റിങ് നിർവഹിക്കുന്നതാണ്. ജാഗറിന്റെ മൂത്തമകളായ കരിസ് ഹണ്ട് ജാഗറിന് 46 വയസാണ് പ്രായം. മാർഷ ഹണ്ടിലാണ് അദ്ദേഹത്തിന് ഈ മകൾ പിറന്നിരിക്കുന്നത്. തന്റെ മുൻ പാർട്ട്ണറായ ജെറിഹാളിൽ ജാഗറിന് നാല് കുട്ടികളുണ്ട്. എലിസബത്ത്(32), ജെയിംസ്(31), ജോർജിയ(24),ഗബ്രിയേൽ(18) എന്നിവരാണിവർ. ഇതിന് പുറമെ ബ്രസീൽ മോഡലായ ലൂസിയാനം ഗിമെനെസിൽ അദ്ദേഹത്തിന് 17കാരനായ ലൂക്കാസ് എന്നൊരു മകൻ കൂടിയുണ്ട്.
ലൂസിയാനയുമായുള്ള ബന്ധം തുടങ്ങിയതിനെ തുടർന്നാണ് ഹാളുമായുള്ള 22 വർഷത്തെ ജാഗറിന്റെ ബന്ധം അവസാനിച്ചത്. ജാഗറിന് അഞ്ച് പേരക്കുട്ടികളുണ്ട്. ജാഡ്സിന്റെ മകൾ അസീസിക്ക് പെൺകുട്ടി ജനിച്ചതിനെ തുടർന്നായിരുന്നു ഇത്. ജാഗറിന്റെ 13 വർഷത്തെ പാർട്ട്ണറായ ഫാഷൻ ഡിസൈനർ ലാറൻ സ്‌കോട്ട് 2014ൽ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് മെലാനിയും ജാഗറും തമ്മിലുള്ള ബന്ധമാരംഭിച്ചിരുന്നത്.