ന്യൂഡൽഹി:മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാദെല്ലയുടെ മകൻ മരിച്ചു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിൻ നാദെല്ലയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറബ്രൽ പാൾസി രോഗബാധിതനായിരുന്നു.

ഇ-മെയിൽ സന്ദേശത്തിലൂടെയാണ് എക്സിക്യൂട്ടീവ് ജീവനക്കാരെ വിവരം അറിയിച്ചത്. 2021ൽ സെയിൻ നാദെല്ലയെ കൂടുതൽ കാലം ചികിത്സിച്ചിരുന്ന ചിൽഡ്രൻസ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിൻ നാദെല്ല എൻഡോവ്ഡ് ചെയർ ആരംഭിച്ചിരുന്നു.

കുട്ടികളുടെ നാഡീവ്യൂഹ സംബന്ധമായ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടാണ് ഇത് പ്രവർത്തനം തുടങ്ങിയത്. സംഗീതത്തിലുള്ള ആവേശം മുൻനിർത്തി സെയിനിനെ എല്ലാവരും ഓർമ്മിക്കുമെന്ന് ചിൽഡ്രൻസ് ഹോസ്പിറ്റൽ സിഇഒ ജെഫ് സ്പറിങ് അറിയിച്ചു.