- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് എക്സ്പ്ലോററിനെ മൈക്രോസോഫ്റ്റും കൈവിടുന്നു; വെബ് ബ്രൗസിങ്ങിലെ ഐഇ യുഗം ഇനി ഓർമ്മകളിൽ
ഇന്റർനെറ്റിന് അടക്കി വാണ് എക്‌സപ്ലോററിന്റെ കാലം കഴിഞ്ഞെന്ന് മൈക്രോ സോഫ്റ്റ് തിരിച്ചറിയുകയാണോ? ഗൂഗുൾ ക്രോമിനെ പോലുള്ള ബ്രൗസിങ്ങ് സോഫ്റ്റ് വെയറുകൾക്ക് കിട്ടുന്ന അംഗീകാരമാകും മൈക്രോ സോഫ്റ്റിന്റെ ചുവടുമാറ്റത്തിന് കാരണം. ഐഇയെ കൈവിടാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ ഇരുപതുവർഷം പ്രായമുള്ള വെബ്ബ് ബ്രൗസർ 'ഇന്റർനെറ്റ
ഇന്റർനെറ്റിന് അടക്കി വാണ് എക്‌സപ്ലോററിന്റെ കാലം കഴിഞ്ഞെന്ന് മൈക്രോ സോഫ്റ്റ് തിരിച്ചറിയുകയാണോ? ഗൂഗുൾ ക്രോമിനെ പോലുള്ള ബ്രൗസിങ്ങ് സോഫ്റ്റ് വെയറുകൾക്ക് കിട്ടുന്ന അംഗീകാരമാകും മൈക്രോ സോഫ്റ്റിന്റെ ചുവടുമാറ്റത്തിന് കാരണം. ഐഇയെ കൈവിടാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ ഇരുപതുവർഷം പ്രായമുള്ള വെബ്ബ് ബ്രൗസർ 'ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ' ഓർമ്മകളിലേക്ക് മാറും.
മൈക്രോസോഫ്റ്റ് ഈ വർഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക. ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ പിൻഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാർട്ടാൻ' എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്. പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിൻഡോസ് 10 നൊപ്പം ഉണ്ടാകും കമ്പനിയുടെ മാർക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു. പക്ഷേ പരീക്ഷണം വിജയിച്ചില്ലെങ്കിൽ ഈ പതിപ്പിൽ കൂടി ഐഇ ഉണ്ടാകും. പക്ഷേ അതിന് അപ്പുറത്തേയ്ക്ക് അതുണ്ടാകില്ല.
1995 ൽ രംഗത്തെത്തിയ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റർ' ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിൻഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തിൽ 100 കോടി യുസർമാർ വരെയുണ്ടായിരുന്നു. എന്നാൽ, മോസില്ല കമ്പനിയുടെ 'ഫയർഫോക്‌സ്' ബ്രൗസറും, തുടർന്ന് ഗൂഗിളിന്റെ 'ക്രോം' ബ്രൗസറും വന്നതോടെ ചിത്രം മാറി.
വേഗവും സുരക്ഷയും കുറവുമുള്ള ഐഇയെ കൈവിട്ട് ആളുകൾ ക്രോമും ഫയർ ഫോക്‌സും ഏറ്റെടുത്തു. വേഗതയായിരുന്നു ക്രോമിന്റെ കരുത്ത്. അങ്ങനെ വിൻഡോസിൽ മുഴുവൻ ഏതാണ്ട് ക്രോം എത്തി. ഇന്ന് വെബ് ബ്രൗസിങ്ങിന് ലോകത്ത് ക്രോം തന്നെയാണ് മുന്നിൽ. അതുകൊണ്ട് തന്നെയാണ് പോരായ്മകൾ തിരിച്ചറിഞ്ഞ് പുതിയ ബ്രൗസറിന് മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.