- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെ ഒന്നാംപാദ അറ്റാദായത്തിൽ വൻ ഇടിവ്. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദ അറ്റാദായത്തിൽ 320 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം നാലാംപാദത്തിൽ 750 കോടി ഡോളറിന്റെ വരുമാനമുണ്ടാക്കിയിട
വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെ ഒന്നാംപാദ അറ്റാദായത്തിൽ വൻ ഇടിവ്. മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഒന്നാം പാദ അറ്റാദായത്തിൽ 320 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം നാലാംപാദത്തിൽ 750 കോടി ഡോളറിന്റെ വരുമാനമുണ്ടാക്കിയിടത്താണ് ഇത്തവണ 320 കോടിയുടെ കുറവുണ്ടായത്. നോക്കിയ ഫോൺ വ്യാപാരത്തിൽ കുറവുണ്ടായതും വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ആവശ്യക്കാർ കുറഞ്ഞതുമാണ് മൈക്രോസോഫ്റ്റിന്റെ അറ്റാദായത്തിൽ കുറവ് വരുത്തിയത്.
ഒന്നാം പാദ ഫലം പുറത്തുവന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരികളിലും ഇടിവുണ്ടായി. കംപ്യൂട്ടർ നിർമ്മാതാക്കൾക്ക് വിൻഡോസ് ഒഎസ് വിൽക്കുന്നതായിരുന്നു മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ വ്യാപാരം. എന്നാൽ, ഈ വ്യാപാരത്തിൽ നടപ്പു സാമ്പത്തിക വർഷം 22 ശതമാനത്തിന്റെ കുറവാണുണ്ടായത്.