- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ തൊഴിലാളികളുടെ ഉച്ചവിശ്രമത്തിന് മന്ത്രിസഭയുടെ അനുമതി; ജൂൺ മുതൽ ഓഗസ്റ്റ് വരെ മൂന്ന് മണിക്കൂർ വിശ്രമിക്കാം
മസ്‌ക്കറ്റ്: വേനൽ കനത്തതോടെ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളും ദുരിതത്തിലായി. ഇതോടെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജൂൺ മുതൽ ഓഗസ്റ്റ് വരെ മൂന്ന് മണിക്കൂർ തൊഴിലാളികൾക്ക് ഉച്ചവിശ്രമത്തിന് അനുമ തി നല്കികൊണ്ട് മന്ത്രിസഭ ഉത്തരവിറങ്ങി. കെട്ടിടങ്ങൾക്ക് പുറത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യത്തെയും സുരക്ഷിതത്തെയും കണക്കിലെട
മസ്‌ക്കറ്റ്: വേനൽ കനത്തതോടെ പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളും ദുരിതത്തിലായി. ഇതോടെ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജൂൺ മുതൽ ഓഗസ്റ്റ് വരെ മൂന്ന് മണിക്കൂർ തൊഴിലാളികൾക്ക് ഉച്ചവിശ്രമത്തിന് അനുമ തി നല്കികൊണ്ട് മന്ത്രിസഭ ഉത്തരവിറങ്ങി.
കെട്ടിടങ്ങൾക്ക് പുറത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യത്തെയും സുരക്ഷിതത്തെയും കണക്കിലെടുത്താണ് ഉച്ചവിശ്രമം അനുവദിച്ചത്. ചൂട് കുടുതൽ ഉള്ള സമയമായ 12.30 മുതൽ 3.30 വരെയാണ് വിശ്രമിക്കാനുള്ള അനുമതി നല്കിയിരിക്കുന്നത്.
കുറച്ച് ദിവങ്ങളായി രാജ്യത്തെ ചൂട് കനത്തതോടെ തൊഴിലാളി യൂണിയനുകളും, കൺസ്ട്രഷൻ കമ്പനി മുതലാളിമാരും, എംബസി ഉദ്യോഗസ്ഥരും നേരത്തെ തന്നെ ഉച്ചവിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാത്തെ തൊഴിലുടകളെയും കമ്പനികളും കനത്ത നടപടി നേരിടെണ്ടി വരിമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒമാൻ ദിനാർ 100 മുതൽ 500 വരെ ഇതിന് പിഴയായി ഈടാക്കും. കൂടാതെ ഒരു വർഷം തടവും, വിധിക്കാവുന്ന കുറ്റകൃത്യമാണിത്.