- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടിൽ വലഞ്ഞ് ഒമാൻ; പുറം ജോലിക്കാർക്ക് ഉച്ചയ്ക്ക് ഇടവേള വേണമെന്ന ആവശ്യം ശക്തമാകുന്നു; മുൻകരുതലുകളുമായി ആരോഗ്യ വിദദ്ധരും
മസ്‌കറ്റ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തനുഭപ്പെടുന്ന കനത്ത ചൂടിൽ വലയുകയാണ് ജനങ്ങൾ. താപനില ശക്തമായി ഉയർന്നതോടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ ദുരിതത്തിലായിരിക്കുകയാണ്. ചൂട് അസഹനീയമായതിനാൽ ഉച്ചയ്ക്ക് ഇടവേള അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഏപ്രിൽ
മസ്‌കറ്റ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തനുഭപ്പെടുന്ന കനത്ത ചൂടിൽ വലയുകയാണ് ജനങ്ങൾ. താപനില ശക്തമായി ഉയർന്നതോടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ ദുരിതത്തിലായിരിക്കുകയാണ്.
ചൂട് അസഹനീയമായതിനാൽ ഉച്ചയ്ക്ക് ഇടവേള അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവർ. ഏപ്രിൽ പകുതിയോടെ തുടങ്ങി ഒക്ടോബർ വരെയാണ് ഒമാനിൽ സാധാരണയായി വേനൽക്കാലം.
തുറസായസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളകൾക്ക് ഒമാനി കമ്പനികൾ മൂന്നു മണിക്കൂർ ഇടവേള അനുവദിക്കാറുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് ഇടവേള. ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ് ഇടവേഷ നൽകാറ്. എന്നാൽ ഇപ്പോൾ തന്നെ താപനില 40 ഡിഗ്രി എത്തിയതിനാൽ ഇടവേള നൽകി തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഈ വീക്കെന്റിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.