യു.എ.ഇ: തൊഴിലാളികളെ തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം നാളെ (ജൂൺ 15) മുതൽ നിലവിൽ വരും. മൂന്നു മാസം നീണ്ടു നിലക്കുന്ന നിരോധന കാലയളവിൽ ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നു മണി വരെ നേരിട്ട സൂര്യപ്രകാശം 

നേരിട്ട് പതിക്കുന്ന രീതിയിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

സെപ്റ്റംബർ 15 വരെ നിരോധനം നീണ്ടു നിലക്കും.നിരോധനം നിലവിലുള്ള മൂന്നു മാസക്കാലം മന്ത്രാലയത്തിന്റെ കീഴിലുള്ള 18 സംഘങ്ങൾ നിയമ ലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ നടത്തുമെന്ന് മനുഷ്യ വിഭവശേഷി മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാഹിർ അൽ ഒബൈദ് വ്യക്തമാക്കി. രാജ്യമെമ്പാടും 20,000 തൊഴിലിടങ്ങളിൽ സംഘം പരിശോധന നടത്തും.

ഈ കാലയളവിൽ രാവിലെയും, ഉച്ചക്ക് ശേഷവും എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളിൽ ആയാണ് തൊഴിൽ സമയം സജ്ജീകരിക്കേണ്ടത്. അതിനു ശേഷം ഏതെങ്കിലും തൊഴിലാളികൾ ഓവർടൈം ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനു തൊഴിൽ നിയമം അനുശാസിക്കുന്ന അധിക
വേതനവും നൽകണം. രണ്ടു ഷിഫ്റ്റിന് ഇടയിലുള്ള ഇടവേളകളിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനാവശ്യമായ സങ്കേതവും തയ്യാറാക്കി നൽകണം. ഈ നിബന്ധനകളെ പറ്റി തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനായി തൊഴിലാളികളെ അറിയിക്കേണ്ടത്
സ്ഥാപനങ്ങളുടെ കടമയാണ്.

നിയമ ലംഘിക്കുന്ന സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 5,000 റിയാൽ വീതം പിഴ അടക്കേണ്ടി വരും. കൂടുതൽ തൊഴിലാളികൾ നിയമ ലംഘനത്തിൽ ഉൾപ്പെട്ട്ടിട്ടുന്‌ടെങ്കിൽ പരമാവധി 50,000 റിയാൽ വരെ പിഴ ലഭിക്കും. കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കെണ്ടിയും വന്നേക്കാം.ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ തൊഴിലാളികളെ തുടർച്ചയായി ജോലിയെടുപ്പിക്കേണ്ടി വരികയാണെങ്കിൽ അവർക്ക് ആരോഗ്യ അധികൃതർ അനുശാസിക്കുന്ന രീതിയലുള്ള സുരക്ഷകൾ ഒരുക്കേണ്ടതുണ്ട്. നിര്ജ്ജലീകരണം തടയുന്നതിനായി ഇടയ്ക്കിടെ തണുത്ത വെള്ളവും ചെറു നാരങ്ങയും ഉപ്പും കലർത്തിയ വെള്ളവും നല്കണം. സാധിക്കുന്ന സാഹചര്യങ്ങളിൽ എയർ കണ്ടീഷണർ, സുര്യ രശ്മി മറക്കുന്ന തരത്തിലുള്ള തടകൾ എന്നിവയും ഒരുക്കണം. ജലവിതരണം, അഴുക്കുചാൽ വൃത്തിയാക്കൽ, വൈദ്യിതി വിതരണം, പൊതു റോഡുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യൽ, ഗ്യാസ് പൈപ്പ് ലൈനുകളിലെ അത്യാവശ്യ ജോലികൾ എന്നിവയെ അടിയന്തിര ജോലികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.