- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യാഹ്ന തൊഴിൽ വിലക്ക് കൺസ്ട്രക്ഷൻ കമ്പനികൾ ലംഘിക്കുന്നതായി റിപ്പോർട്ട്; പൊള്ളുന്ന ചൂടിലും തൊഴിലാളികളെ നട്ടുച്ചയ്ക്ക് പണിയെടുപ്പിക്കുന്നതായി പരക്കെ ആരോപണം
ജിദ്ദ: പൊള്ളുന്ന ചൂടിലും കൺസ്ട്രക്ഷൻ തൊഴിലാളികളും ക്ലീനിങ് തൊഴിലാളികളും പണിയെടുക്കേണ്ടി വരുന്നതായി പരക്കെ ആരോപണം. മധ്യാഹ്ന ജോലി വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അന്തരീക്ഷ താപനില 40 ഡിഗ്രിയിലും കടന്നതോടെ പല കമ്പനികളും മധ്യാഹ്ന ജോലി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു വകവയ്ക്കാതെ കൺസ്ട്രക്ഷൻ കമ്പനികൾ തൊഴിലാളികളെ ചുട്ടുപൊള്ളുന്ന വെയിലിലും പണിയെടുപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. ജൂൺ 15 മുതലാണ് മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി ഏർപ്പെടുത്തുന്നത്. എന്നാൽ താപനില ഇപ്പോൾ തന്നെ 40 ഡിഗ്രിക്കും 43 ഡിഗ്രിക്കും മധ്യേയാണ് അനുഭവപ്പെടുന്നത്. ഔദ്യോഗികമായി മധ്യാഹ്ന തൊഴിൽ വിലക്ക് പ്രഖ്യാപിക്കാൻ വൈകുന്നത് പല കമ്പനികളും ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളികളെ പുറംജോലിക്ക് നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. പൊള്ളുന്ന ചൂടിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികളെ പിടികൂടുന്നതിനായി ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിവരുന്നുണ്ട്. ജൂൺ 15 മുത
ജിദ്ദ: പൊള്ളുന്ന ചൂടിലും കൺസ്ട്രക്ഷൻ തൊഴിലാളികളും ക്ലീനിങ് തൊഴിലാളികളും പണിയെടുക്കേണ്ടി വരുന്നതായി പരക്കെ ആരോപണം. മധ്യാഹ്ന ജോലി വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അന്തരീക്ഷ താപനില 40 ഡിഗ്രിയിലും കടന്നതോടെ പല കമ്പനികളും മധ്യാഹ്ന ജോലി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു വകവയ്ക്കാതെ കൺസ്ട്രക്ഷൻ കമ്പനികൾ തൊഴിലാളികളെ ചുട്ടുപൊള്ളുന്ന വെയിലിലും പണിയെടുപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്.
ജൂൺ 15 മുതലാണ് മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി ഏർപ്പെടുത്തുന്നത്. എന്നാൽ താപനില ഇപ്പോൾ തന്നെ 40 ഡിഗ്രിക്കും 43 ഡിഗ്രിക്കും മധ്യേയാണ് അനുഭവപ്പെടുന്നത്. ഔദ്യോഗികമായി മധ്യാഹ്ന തൊഴിൽ വിലക്ക് പ്രഖ്യാപിക്കാൻ വൈകുന്നത് പല കമ്പനികളും ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളികളെ പുറംജോലിക്ക് നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. പൊള്ളുന്ന ചൂടിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികളെ പിടികൂടുന്നതിനായി ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മിനിസ്ട്രിയുടെ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിവരുന്നുണ്ട്.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് രാജ്യത്ത് മധ്യാഹ്ന തൊഴിൽ വിലക്ക് കൊണ്ടുവരിക. ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണി വരെ തൊഴിലാളികളെ പുറംജോലിക്ക് നിയമിക്കരുതെന്നാണ് നിയമം. അതേസമയം പല സിറ്റികളിലും താപനില 40 ഡിഗ്രി കവിഞ്ഞ സാഹചര്യത്തിൽ മിനിസ്ട്രി മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൊഴിലാളികളുടെ സുരക്ഷയെ കരുതി കമ്പനികൾക്കു തന്നെ വിലക്ക് ഏർപ്പെടുത്താമെന്നും മിനിസ്ട്രി വക്താവ് അറിയിക്കുന്നു.
കടുത്ത താപനില കണക്കിലെടുത്ത് കമ്പനികൾ തന്നെ തൊഴിലാളികൾക്ക് മധ്യാഹ്ന തൊഴിൽ വിലക്ക് ഏർപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കമ്പനികൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും നാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് സെക്രട്ടറി ജനറൽ ഖാലിദ് ്ൽ ഫക്കേരി വ്യക്തമാക്കി. അതേസമയം ഉച്ചസമയത്ത് പുറം ജോലിക്ക് വിമുഖത കാണിക്കുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന പല കമ്പനികളുമുണ്ടെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി.