ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ജനുവരി നാലാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30- മുതൽ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ വച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ആഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 400 1172), റോയി നെടുംചിറ (630 806 1270), അരവിന്ദ് പിള്ള (847 769 0519) എന്നിവരുമായി ബന്ധപ്പെടുക.