- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥികളും നിയോനാസികളും തമ്മിലുള്ള ഏറ്റുമുട്ടൽ ജർമനിയിൽ പതിവാകുന്നു; 20ഓളം കുടിയേറ്റക്കാരെ തല്ലിയോടിച്ചത് നൂറോളം വരുന്ന സംഘം
അഭയാർത്ഥികളോട് തികഞ്ഞ ഉദാരത പുലർത്തി അവർക്ക് മുമ്പിൽ ജർമനിയുടെ അതിർത്തികൾ മലർക്കെ തുറന്നിട്ട ജർമൻ ചാൻസലർ ഏയ്ജല മെർകലിന്റെ നടപടി രാജ്യത്തെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചുവെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അഭയാർത്ഥികളും അഭയാർത്ഥി വിരുദ്ധരുമാണീ രണ്ട് ഭാഗത്തുമായി നില കൊള്ളുന്നത്. ഇതേ തുടർന്ന് ഇവിടുത്തെ അഭയാർത്ഥികളും നിയോനാസികളും തമ്മിലുള്ള ഏറ്റുമുട്ടൽ രാജ്യത്ത് പതിവ് സംഭവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവത്തിൽ 20ഓളം വരുന്ന കുടിയേറ്റക്കാരെ തല്ലിയോടിച്ചിരിക്കുന്നത് നൂറോളം വരുന്ന നിയോനാസി സംഘമാണ്. ബുധനാഴ്ച രാത്രിയാണ് കിഴക്കൻ ജർമൻ പട്ടണമായ ബൗട്ട്സണിൽ ഇരുവിഭാഗവും സംഘർഷമുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് നിയോനാസികളുടെ ആക്രമണത്തിൽ നിന്നും അഭയാർത്ഥികളെ രക്ഷിക്കാൻ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. അഭയാർത്ഥികൾ പ്രകോപനപരമായി പെരുമാറിയതിനെ തുടർന്നാണ് തീവ്രവലത് പക്ഷക്കാർ അഭയാർത്ഥികൾക്ക് നേരെ തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഭയാർത്ഥികൾ ബോട്ടിലുകളും മറ്റും വലിച
അഭയാർത്ഥികളോട് തികഞ്ഞ ഉദാരത പുലർത്തി അവർക്ക് മുമ്പിൽ ജർമനിയുടെ അതിർത്തികൾ മലർക്കെ തുറന്നിട്ട ജർമൻ ചാൻസലർ ഏയ്ജല മെർകലിന്റെ നടപടി രാജ്യത്തെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചുവെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അഭയാർത്ഥികളും അഭയാർത്ഥി വിരുദ്ധരുമാണീ രണ്ട് ഭാഗത്തുമായി നില കൊള്ളുന്നത്. ഇതേ തുടർന്ന് ഇവിടുത്തെ അഭയാർത്ഥികളും നിയോനാസികളും തമ്മിലുള്ള ഏറ്റുമുട്ടൽ രാജ്യത്ത് പതിവ് സംഭവമായിരിക്കുകയാണ്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവത്തിൽ 20ഓളം വരുന്ന കുടിയേറ്റക്കാരെ തല്ലിയോടിച്ചിരിക്കുന്നത് നൂറോളം വരുന്ന നിയോനാസി സംഘമാണ്. ബുധനാഴ്ച രാത്രിയാണ് കിഴക്കൻ ജർമൻ പട്ടണമായ ബൗട്ട്സണിൽ ഇരുവിഭാഗവും സംഘർഷമുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് നിയോനാസികളുടെ ആക്രമണത്തിൽ നിന്നും അഭയാർത്ഥികളെ രക്ഷിക്കാൻ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.
അഭയാർത്ഥികൾ പ്രകോപനപരമായി പെരുമാറിയതിനെ തുടർന്നാണ് തീവ്രവലത് പക്ഷക്കാർ അഭയാർത്ഥികൾക്ക് നേരെ തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഭയാർത്ഥികൾ ബോട്ടിലുകളും മറ്റും വലിച്ചെറിയുന്നത് കാണാമായിരുന്നു. പട്ടണത്തിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഭയാർത്ഥികളോടുള്ള തന്റെ തുറന്ന വാതിൽ നയം മൂലം അടുത്ത കാലത്തായി തീവ്രവലത്പക്ഷ പാർട്ടിയായ എഎഫ്ഡിയിൽ നിന്നും മെർകലിന് ഭീഷണികൾ വർധിച്ച് വന്നു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം സംഘർഷങ്ങളും പെരുകുന്നത്. അഭയാർത്ഥികളെ ആക്രമിച്ചവർക്ക് നേരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇരു വിഭാഗക്കാരെയും പിരിച്ച് വിടാനായി പൊലീസ് പെപ്പർ സ്്രേപ പ്രയോഗിക്കുകയും ചെയ്തിരുന്നു.
ഇവിടെ തുടർന്ന് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് പൊലീസ് രാത്രിയിലും ഇവിടെ നിലകൊള്ളുന്നുണ്ടായിരുന്നു. ആക്രമണത്തിനിടെ ബോട്ടിലു കൊണ്ടുള്ള അടിയേറ്റ് 18കാരനായ മൊറോക്കോക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിനെയും കയറ്റിയുള്ള ആംബുലൻസിന് റോഡിലെ തടസങ്ങൾ കാരണം മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ മറ്റൊരു വഴിയിലൂടെയാണ് ഹോസ്പിറ്റലിലേക്ക് പോയിരുന്നത്. നിയോ നാസികളായിരുന്നു റോഡ് തടസപ്പെടുത്തിയിരുന്നത്. ഇവിടെയുള്ള പ്രദേശവാസികളിലൊരാൾക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.കിഴക്കൻ ജർമനി ഒരു പ്രത്യേക രാജ്യമായി നിലകൊണ്ടപ്പോൾ ബൗട്ട്സണിൽ കുപ്രസിദ്ധമായ പൊലീസ് ജയിലുണ്ടായിരുന്നു. ഇവിടെ കുടിയേറ്റക്കാർക്കെതിരെ സ്ഥിരമായി ആക്രമണമുണ്ടാകുന്ന സ്ഥലവുമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അഭയാർത്ഥികളെ താമസിക്കാൻ പദ്ധതിയിട്ടിരുന്ന ഒരു ഹോട്ടൽ ഇവിടെ അഗ്‌നിക്കിരയാക്കിയിരുന്നു.