- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊറോക്കോയിൽ നിന്നും സ്പെയിനിലേക്കുള്ള യാത്രയിൽ കടൽ കോപിച്ചതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച് പാസ്റ്റർ അടക്കം ആറ് ക്രിസ്ത്യാനികളെ കടലിൽ എറിഞ്ഞു; ക്യാപ്റ്റനെതിരെയുള്ള കേസിൽ വിചാരണ തുടങ്ങി
2014ൽ മൊറോക്കോയിൽ നിന്നും സ്പെയിനേക്ക് അഭയാർത്ഥികളെ കടത്തുകയായിരുന്ന ബോട്ടിൽ നിന്നും പാസ്റ്റർ അടക്കമുള്ള ആറ് ക്രിസ്ത്യാനികളെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ ക്യാപ്റ്റനെതിരെയുള്ള വിചാരണ തുടങ്ങി.നോർത്തേൺ മൊറോക്കോയിലെ നാഡോറിൽ നിന്നും തെക്കൻ സ്പെയിനിലേക്കുള്ള യാത്രക്കിടയിൽ കടൽ കോപിച്ചതിന്റെ ഉത്തരവാദിത്വം ഈ ക്രിസ്ത്യാനികളുടെ മേൽ ആരോപിച്ചായിരുന്നു ക്യാപ്റ്റൻ ഇവരെ കടലിലേക്ക് വലിച്ചെറിഞ്ഞ് മരണത്തിലേക്ക് തള്ളി വിട്ടിരുന്നത്. കാമറൂൺകാരനായ ക്യാപ്റ്റന്റെ പേര് കോടതി രേഖകളിൽ അലയിൻ എൻ.ബി എന്നാണ് പരാമർശിച്ചിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്നവരും രക്ഷപ്പെട്ടവരുമായ 29 പേരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർമാർ ബോധിപ്പിക്കുന്നു. ക്രിസ്ത്യാനികൾ ബോട്ടിൽ വച്ച് ഓരോ പ്രാവശ്യവും പ്രാർത്ഥിക്കുമ്പോൾ കാലാവസ്ഥ മോശമായി വരുന്നുവെന്ന് ആരോപിച്ചാണ് ക്യാപ്റ്റനും അയാളുടെ സെക്കൻഡ് ഇൻ കമാൻഡും മനുഷ്യത്വരഹിതമായ ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്. തുടർന്ന് ഇവർ നൈജീരിയക്കാരനായ പാസ്റ്ററെ തല്ലിയെന്നും പബ്ലിക്ക് പ്രോസി
2014ൽ മൊറോക്കോയിൽ നിന്നും സ്പെയിനേക്ക് അഭയാർത്ഥികളെ കടത്തുകയായിരുന്ന ബോട്ടിൽ നിന്നും പാസ്റ്റർ അടക്കമുള്ള ആറ് ക്രിസ്ത്യാനികളെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ ക്യാപ്റ്റനെതിരെയുള്ള വിചാരണ തുടങ്ങി.നോർത്തേൺ മൊറോക്കോയിലെ നാഡോറിൽ നിന്നും തെക്കൻ സ്പെയിനിലേക്കുള്ള യാത്രക്കിടയിൽ കടൽ കോപിച്ചതിന്റെ ഉത്തരവാദിത്വം ഈ ക്രിസ്ത്യാനികളുടെ മേൽ ആരോപിച്ചായിരുന്നു ക്യാപ്റ്റൻ ഇവരെ കടലിലേക്ക് വലിച്ചെറിഞ്ഞ് മരണത്തിലേക്ക് തള്ളി വിട്ടിരുന്നത്. കാമറൂൺകാരനായ ക്യാപ്റ്റന്റെ പേര് കോടതി രേഖകളിൽ അലയിൻ എൻ.ബി എന്നാണ് പരാമർശിച്ചിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്നവരും രക്ഷപ്പെട്ടവരുമായ 29 പേരാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർമാർ ബോധിപ്പിക്കുന്നു.
ക്രിസ്ത്യാനികൾ ബോട്ടിൽ വച്ച് ഓരോ പ്രാവശ്യവും പ്രാർത്ഥിക്കുമ്പോൾ കാലാവസ്ഥ മോശമായി വരുന്നുവെന്ന് ആരോപിച്ചാണ് ക്യാപ്റ്റനും അയാളുടെ സെക്കൻഡ് ഇൻ കമാൻഡും മനുഷ്യത്വരഹിതമായ ഈ തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്. തുടർന്ന് ഇവർ നൈജീരിയക്കാരനായ പാസ്റ്ററെ തല്ലിയെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ വെളിപ്പെടുത്തുന്നു. തുടർന്ന് പാസ്റ്ററെ കടലിലേക്ക് വലിച്ചെറിയുന്നതിന് മുമ്പ് കടുത്ത രീതിയിൽ മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബോട്ടിൽ മറ്റേതെങ്കിലും ക്രിസ്ത്യാനികളുണ്ടോയെന്ന് ഇവർ സൂക്ഷ്മമായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് സെക്കൻഡ് ഇൻ കമാൻഡ് മരിച്ചിരുന്നു.
കടലിലേക്ക് തള്ളിയിട്ടാൽ ഇവർ ഒരിക്കലും അതിജീവിക്കില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ക്യാപ്റ്റൻ ഈ കടുംകൈ ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചു. ആ സമയം കടൽ പ്രക്ഷുബ്ധമായിരുന്നുവെന്നും രക്ഷിക്കാനായി മറ്റ് ബോട്ടുകൾ സമീപത്തെങ്ങുമില്ലായിരുന്നുവെന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. കടലിലേക്ക് തള്ളിയിട്ടവരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇത് സംബന്ധിച്ച വിചാരണ തെക്കൻ സ്പെയിനിലെ അൽമേറിയയിലാണ് നടക്കുന്നത്. കേസിൽ ക്യാപ്റ്റൻ 90 വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് സൂചന. ആറ് പ്രത്യേക ടേമുകളിൽ 15 വർഷം വീതമാണീ ശിക്ഷ.
മതാന്ധത ബാധിച്ചിട്ടാണ് ക്യാപ്റ്റൻ ഈ കടുംകൈ ചെയ്തിരിക്കുന്നതെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചത്. തുടർന്ന് സീ റെസ്‌ക്യൂ സർവീസാണ് ബോട്ടിലുണ്ടായിരുന്ന 29 പേരെ രക്ഷിച്ചിരുന്നത്. ഒരു മോട്ടോർ പോലുമില്ലാത്ത 10 മീറ്റർ നീളമുള്ള ബോട്ടായിരുന്നു ഇത്. ഈ ബോട്ടിൽ കടൽ കടക്കുമ്പോൾ ചുരുങ്ങിയത് 21 പേർ മരിച്ചിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു. മരിച്ചവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടവരിലേറെയും. എന്നാൽ ബോട്ടിലൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അധികൃതരോട് വെളിപ്പെടുത്താൻ ഇതിലെ നിരവധി പേർ ഭയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഓരോരുത്തരിൽ നിന്നും 1287 പൗണ്ട് വാങ്ങിയാണ് ക്യാപ്റ്റൻ ഇവരെ കടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.