- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജർമൻ പെൺകുട്ടിയെ അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥി ബലാത്സംഗം ചെയ്തുകൊന്നു; കുടിയേറ്റക്കാർക്ക് വാതിൽ തുറന്ന് കൊടുത്ത മെർകലിനെതിരെ ജനവികാരം അണപൊട്ടി ഒഴുകും
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കൗമാരക്കാരനായ അഭയാർത്ഥി ജർമനിയിൽ അറസ്റ്റിലായി. അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജർമൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലാണിയാൾ പിടിയിലായത്. ഇതോടെ ജർമനിയിലേക്ക് നിയന്ത്രണങ്ങളില്ലാതെ കുടിയേറ്റക്കാർക്ക് വാതിൽ തുറന്ന് കൊടുത്ത ജർമൻ ചാൻസലർ ഏയ്ജല മെർകലിനെതിരേ ജനവികാരം കൂടുതൽ ശക്തമായിരിക്കുകയാണ്. മുതിർന്ന യൂറോപ്യൻ യൂണിയൻ ഒഫീഷ്യലിന്റെ മകളും മെഡിക്കൽ വിദ്യാർത്ഥിനിയുമായ മരിയ ലാഡെൻബർഗറാണ് ക്രൂരമായി മാനഭംഗത്തിനരയായി കൊല ചെയ്യപ്പെട്ടിരിക്കുുന്നത്. തന്റെ ഒഴിവ് വേളകളിൽ ഒരു റെഫ്യൂജി ഹോമിൽ ഈ പെൺകുട്ടി വളണ്ടിയറായി പ്രവർത്തിച്ചിരുന്നു. തുടർന്ന് ഒക്ടോബർ മധ്യത്തിൽ യൂണിവേഴ്സിറ്റി സിറ്റിയായ ഫ്രെയ്ബർഗിൽ സ്വിറ്റ്സർലാന്റ് അതിർത്തിക്കടുത്ത് മരിയ ക്രൂരമായി പിച്ചിച്ചീന്തിക്കൊന്ന നിലയിൽ കാണപ്പെടുകയായിരുന്നു. യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ വലം കൈയും ലോയറുമായ ഡോ. ക്ലീമെൻസ് ലാഡെൻബർഗറുടെ മകളാണ് മരിയ. എപ്പോഴാണ് കൊല നടന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ പിടിയിലായ അഫ്ഗാൻ അഭയാർത്ഥി താനാണ് ഇതി
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കൗമാരക്കാരനായ അഭയാർത്ഥി ജർമനിയിൽ അറസ്റ്റിലായി. അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജർമൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലാണിയാൾ പിടിയിലായത്. ഇതോടെ ജർമനിയിലേക്ക് നിയന്ത്രണങ്ങളില്ലാതെ കുടിയേറ്റക്കാർക്ക് വാതിൽ തുറന്ന് കൊടുത്ത ജർമൻ ചാൻസലർ ഏയ്ജല മെർകലിനെതിരേ ജനവികാരം കൂടുതൽ ശക്തമായിരിക്കുകയാണ്. മുതിർന്ന യൂറോപ്യൻ യൂണിയൻ ഒഫീഷ്യലിന്റെ മകളും മെഡിക്കൽ വിദ്യാർത്ഥിനിയുമായ മരിയ ലാഡെൻബർഗറാണ് ക്രൂരമായി മാനഭംഗത്തിനരയായി കൊല ചെയ്യപ്പെട്ടിരിക്കുുന്നത്. തന്റെ ഒഴിവ് വേളകളിൽ ഒരു റെഫ്യൂജി ഹോമിൽ ഈ പെൺകുട്ടി വളണ്ടിയറായി പ്രവർത്തിച്ചിരുന്നു. തുടർന്ന് ഒക്ടോബർ മധ്യത്തിൽ യൂണിവേഴ്സിറ്റി സിറ്റിയായ ഫ്രെയ്ബർഗിൽ സ്വിറ്റ്സർലാന്റ് അതിർത്തിക്കടുത്ത് മരിയ ക്രൂരമായി പിച്ചിച്ചീന്തിക്കൊന്ന നിലയിൽ കാണപ്പെടുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ വലം കൈയും ലോയറുമായ ഡോ. ക്ലീമെൻസ് ലാഡെൻബർഗറുടെ മകളാണ് മരിയ. എപ്പോഴാണ് കൊല നടന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ പിടിയിലായ അഫ്ഗാൻ അഭയാർത്ഥി താനാണ് ഇതിന് പുറകിലെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായ ഇയാളെ അടുത്ത വർഷത്തിന് മുമ്പ് കോടതിയിൽ ഹാജരാക്കുന്നതാണ്. ബലാത്സംഗത്തിന് ശേഷം മരിയയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് സൂചന. ഇവരുടെ മൃതദേഹം ഡ്രെയിസാം നദിയിലാണ് ഒക്ടോബർ16ന് കണ്ടെത്തിയിരുന്നത്. ഇതിനെ തുടർന്ന് 18.5സെന്റീമീറ്റർ നീളമുള്ള ഒറ്റ മുടി ബ്ലാക്ക്‌ബെറി ചെടികൾക്കിടയിൽ കണ്ടെത്തിയിരുന്നു. മരിയയുടെ കറുത്ത സ്‌കാർഫ് നദിക്കരയിൽ നിന്നും കണ്ടെടുത്തിരുന്നു.പ്രസ്തുത മുടിയിൽ നിന്നുള്ള ഡിഎൻഎയും സ്‌കാർഫും പൊലീസ് ക്രിമിനൽ ഡാറ്റാബേസിലൂടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും പൊരുത്തം കണ്ടെത്തിയിരുന്നില്ല.
മരിയ പോകാൻ സാധ്യതയുള്ള ടൗണിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ഫൂട്ടേജുകളായിരന്നു തുടർന്ന് കുറ്റാന്വേഷകർ സൂക്ഷ്മമായി പരിശോധിച്ചിരുന്നത്. തുടർന്ന് ഒരു ലോക്കൽ ട്രാമിൽ കണ്ടെത്തിയ അഭയാർത്ഥിയുടെ വീഡിയോ ഫൂട്ടേജ് പൊലീസിൽ സംശയം ജനിപ്പിക്കുകയും തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെ അയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരന്നു. ഇയാളുടെ സംശയകരമായ ഹെയർസ്റ്റൈലായിരുന്നു പൊലീസ് ആദ്യം ശ്രദ്ധിച്ചിരുന്നത്. ഇയാളെ ഫ്രെയ്ബർഗിലെ ഒരു പ്രാദേശിക കുടുംബം ഏറ്റെടുത്തിരുന്നുവെന്നു അവിടെ അയാൾ പ്രശ്നങ്ങളൊന്നുമില്ലാതെ താമസിച്ച് വരുമ്പോഴാണ് ഈ ഹീനകൃത്യം നടത്തിയതെന്നും പബ്ലിക്ക് പ പ്രോസിക്യൂട്ടറായ ഡിറ്റർ ഇൻഹോഫർ വെളിപ്പെടുത്തുന്നു.ചോദ്യം ചെയ്യലുകളിലൂടെയും വെബ് അധിഷ്ഠിത സർവേകളിലൂടെയും മരിയയുടെ അവസാന മണിക്കൂറുകൾ പുനസൃഷ്ടിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നാണ് പൊലീസ് സ്പെഷ്യൽ കമ്മീഷൻ തലവനായ ഡേവിഡ് മുള്ളർ പറയുന്നത്.
അത് പ്രകാരം മരിയ സംഭവം നടക്കുന്ന ദിവസം പുലർച്ചെ 2.37ന് താൻ പങ്കെടുത്തുകൊണ്ടിരുന്ന പാർട്ടിയിൽ നിന്നും വിട്ട് പോയിട്ടുണ്ട്. തുടർന്ന് സാധാരണ പോലെ സൈക്കിളിൽ കയറി അവൾ വീട്ടിലേക്ക് പോവുകയുമായിരുന്നു. ഇതിനിടെയാണ് മരിയ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇടയായിരിക്കുന്നത്. നാളെ മരിയക്ക് 20 വയസ് തികയുന്ന ദിവസമായിരുന്നു. ഈ പ്രദേശത്തുണ്ടായ മറ്റൊരു പെൺകുട്ടിയുടെ മരണത്തിനും ഉത്തരവാദി ഇപ്പോൾ പിടിയിലായിരിക്കുന്ന അഫ്ഗാൻ അഭയാർത്ഥിയാണോ എന്നും പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നവംബർ ആദ്യത്തിലായിരുന്നു കരോലിൻ ജി എന്ന ഈ 27കാരി ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ടിരുന്നത്. ഫ്രെഡ്ബർഗിൽ നിന്നും 18 മൈലുകൾ അകലെയുള്ള എൻഡിൻജെയിൽ ജോഗിങ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കരോലിൻ ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന സ്ഥലത്ത് യാതൊരു വിധത്തിലുള്ള ഡിഎൻഎ തെളിവുകളും ഇല്ലായിരുന്നു. ഏയ്ജല മെർകലിന്റെ സിഡിയു കോൺസർവേറ്റീവ് പാർട്ടിയുടെ കോൺഫറൻസ് നടക്കാനിരിക്കവെയാണ് ഞെട്ടിക്കുന്ന ഈ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. തന്റെ തുറന്ന വാതിൽ നയത്തിന്റെ പേരിൽ ഇപ്പോൾ തന്നെ സ്വന്തം പാർട്ടിക്കാരിൽ നിന്ന് വരെ കടുത്ത വിമർശനം നേരിടുന്ന മെർകലിന് ഇനിയും ചാൻസലറാകാൻ അവസരം ലഭിക്കുമോയെന്ന കാര്യത്തിൽ ഇതോടെ യാതൊരു ഉറപ്പുമില്ലാതായിരിക്കുകയുമാണ്.