- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ കാലാവധി കഴിഞ്ഞ താമസിക്കുന്നവരെ തിരിച്ചയക്കുന്ന കാര്യത്തിൽ ഇന്ത്യയും ബ്രിട്ടനും ധാരണയായി; കുറ്റവാളികളെ കൈമാറുന്ന കാര്യത്തിലും തീരുമാനം; ഇന്നലെ ഡൽഹിയിൽ നടന്ന ഇൻഡോ-യുകെ ചർച്ചയുടെ കഥ
വിസ കാലാവധികഴിഞ്ഞ് താമസിക്കുന്നവരെ തിരിച്ചയക്കുന്ന കാര്യത്തിലും കുറ്റവാളികളെ കൈമാറുന്ന കാര്യത്തിലും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഏകദേശധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രത്തിന് ജൂലൈയിൽ അന്തിമ രൂപം നൽകാൻ പ്രഥമ ഇന്ത്യ-ബ്രിട്ടൻ ആഭ്യന്തര കാര്യ ചർച്ചയിൽ തീരുമാനമായി. ധാരണാപത്രത്തിൽ ബ്രിട്ടന്മുന്നോട്ടുവെച്ച ചില നിർദേശങ്ങളോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ജൂലൈയിലേക്ക് നീട്ടിവെച്ചത്. ഇന്ത്യയിലെ ബാങ്കുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയശേഷം ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതോടെ തീരുമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റവാളികളെ കൈമാറുന്നതുൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ബ്രിട്ടൻ മുന്നോട്ടുവെച്ച നിർദേശങ്ങളിലാണ് ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പങ്കെടുത്തത്. ഹോം സെക്രട്ടറി പാറ്റ്‌സി വിൽക്കിൻസൺ ബ്രിട്ടീഷ് സംഘത്തെ നയിച്ചു
വിസ കാലാവധികഴിഞ്ഞ് താമസിക്കുന്നവരെ തിരിച്ചയക്കുന്ന കാര്യത്തിലും കുറ്റവാളികളെ കൈമാറുന്ന കാര്യത്തിലും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഏകദേശധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രത്തിന് ജൂലൈയിൽ അന്തിമ രൂപം നൽകാൻ പ്രഥമ ഇന്ത്യ-ബ്രിട്ടൻ ആഭ്യന്തര കാര്യ ചർച്ചയിൽ തീരുമാനമായി. ധാരണാപത്രത്തിൽ ബ്രിട്ടന്മുന്നോട്ടുവെച്ച ചില നിർദേശങ്ങളോട് ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ജൂലൈയിലേക്ക് നീട്ടിവെച്ചത്.
ഇന്ത്യയിലെ ബാങ്കുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയശേഷം ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതോടെ തീരുമാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റവാളികളെ കൈമാറുന്നതുൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ബ്രിട്ടൻ മുന്നോട്ടുവെച്ച നിർദേശങ്ങളിലാണ് ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യോഗത്തിൽ പങ്കെടുത്തത്. ഹോം സെക്രട്ടറി പാറ്റ്‌സി വിൽക്കിൻസൺ ബ്രിട്ടീഷ് സംഘത്തെ നയിച്ചു. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിലെ സ്ഥിരം സെക്രട്ടറിയാണ് പാറ്റ്‌സി വിൽക്കിൻസൺ. കുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ നിലവിലുള്ള തടസ്സങ്ങൾ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് അശോക് പ്രസാദ് പറഞ്ഞു.
ഏതെങ്കിലും വ്യക്തിയുടെയോ മറ്റോ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ്മല്യയെ കൈമാറുന്ന കാര്യം യോഗത്തിൽ മെഹ്‌റിഷി ഉയർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മല്യയെ കൈമാറുന്ന കാര്യം ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കന്ന വിഷയമായതിനാൽ, യോഗത്തിൽ അതുസംബന്ധിച്ച ചർച്ചകളുണ്ടായില്ലെന്ന് അശോക് പ്രസാദ് വ്യക്തമാക്കി.
ബ്രിട്ടനിലുള്ള ഖാലിസ്താനി ഭീകരരുടെ കാര്യം യോഗത്തിൽ പരാമർശിക്കപ്പെട്ടുവെന്ന് അശോക് പ്രസാദ് പറഞ്ഞു. അതെക്കുറിച്ച് അന്വേഷിക്കാമെന്ന് ബ്രിട്ടീഷ് സംഘം ഉറപ്പുനൽകി. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഏകാഭിപ്രായമാണുള്ളത്. കാലാവധികഴിഞ്ഞും ബ്രിട്ടനിൽ തുടരുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.