- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ യുവാവിന്റെ മലദ്വാരത്തിൽ എയർ പമ്പുപയോഗിച്ചു കാറ്റു നിറച്ചു കൊന്നു; തകഴിയിൽ ഷാപ്പു ജീവനക്കാരനെ കൊന്ന് ഫ്രീസറിൽ വച്ചു; കോട്ടയത്ത് ഒറ്റരാത്രിയിൽ മൂന്നു കുടുംബാംഗങ്ങളെ കൊന്നു; ഇടപ്പള്ളിയിൽ യുവാവിനെ കൊന്നു റെയിൽട്രാക്കിലിട്ടു: ഇതര സംസ്ഥാനക്കാർ പ്രതികളായ കൊലപാതകങ്ങളിൽ നിറഞ്ഞത് മൃഗീയത
ആലപ്പുഴ : ഊരും പേരും അറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അരങ്ങ് തകർക്കുന്നു. ഏകദേശം കാൽ കോടി അന്യദേശക്കാർ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തിയ അരുംകൊലകളിൽ പ്രതികളായവരിൽ മിക്കവരും അന്യദേശക്കാരായിട്ടും ഇവരെ കുറിച്ചുള്ള കണക്ക് സർക്കാരിന് ലഭിച്ചിട്ടില്ല. ഓരോ കൊലപാതകം നടക്കുമ്പോഴും അന്യദേശക്കാരെ നിയന്ത്രിക്കുമെന്നു വ്യക്തമാക്കി വൻപ്രഖ്യാപനങ്ങൾ ഇറങ്ങും. പക്ഷെ ഇതുവരെയും ഒന്നും നടന്നില്ല. സംസ്ഥാനത്തൂടനീളം മയക്കുമരുന്ന്, നോട്ടിരട്ടിപ്പ്, കൊലപാതകങ്ങൾ എന്നിവയുടെ മൊത്തക്കച്ചവടക്കാരായാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ സ്വസ്ഥത കെടുത്തുന്നത്. വമ്പൻ ഫ്്‌ളാറ്റുകളുടെ നിർമ്മാണം മുതൽ സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ് വരെ ഏറ്റെടുക്കുന്ന ഇവരെ മലയാളികൾക്ക് ഏറെ പിടിച്ചുപോയതാണ് ഈ അന്യസംസ്ഥാന അതിപ്രസരത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കൂലിക്കുറവും ഏതുസാഹചര്യത്തിലും ജീവിക്കാനുള്ള അന്യസംസ്ഥാനക്കാരുടെ രീതിയുമാണ് മലയാളികളെ ഏറെ ആകർഷിക്കുന്നത്. എന്നാൽ കടുത്ത ബാധ്യതയും അപകടവ
ആലപ്പുഴ : ഊരും പേരും അറിയാത്ത അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അരങ്ങ് തകർക്കുന്നു. ഏകദേശം കാൽ കോടി അന്യദേശക്കാർ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തിയ അരുംകൊലകളിൽ പ്രതികളായവരിൽ മിക്കവരും അന്യദേശക്കാരായിട്ടും ഇവരെ കുറിച്ചുള്ള കണക്ക് സർക്കാരിന് ലഭിച്ചിട്ടില്ല. ഓരോ കൊലപാതകം നടക്കുമ്പോഴും അന്യദേശക്കാരെ നിയന്ത്രിക്കുമെന്നു വ്യക്തമാക്കി വൻപ്രഖ്യാപനങ്ങൾ ഇറങ്ങും. പക്ഷെ ഇതുവരെയും ഒന്നും നടന്നില്ല.
സംസ്ഥാനത്തൂടനീളം മയക്കുമരുന്ന്, നോട്ടിരട്ടിപ്പ്, കൊലപാതകങ്ങൾ എന്നിവയുടെ മൊത്തക്കച്ചവടക്കാരായാണ് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ സ്വസ്ഥത കെടുത്തുന്നത്. വമ്പൻ ഫ്്‌ളാറ്റുകളുടെ നിർമ്മാണം മുതൽ സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ് വരെ ഏറ്റെടുക്കുന്ന ഇവരെ മലയാളികൾക്ക് ഏറെ പിടിച്ചുപോയതാണ് ഈ അന്യസംസ്ഥാന അതിപ്രസരത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കൂലിക്കുറവും ഏതുസാഹചര്യത്തിലും ജീവിക്കാനുള്ള അന്യസംസ്ഥാനക്കാരുടെ രീതിയുമാണ് മലയാളികളെ ഏറെ ആകർഷിക്കുന്നത്. എന്നാൽ കടുത്ത ബാധ്യതയും അപകടവുമാണ് തലയിലേറ്റുന്നതെന്ന് മനസിലാക്കാൻ ആരും മെനക്കെടുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കേരളത്തിൽ അന്യദേശക്കാർ നടത്തിയ കൊലപാതകങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഒരൊറ്റ അന്യദേശ തൊഴിലാളികളെയും നമ്മുടെ നാട്ടിൽ പ്രവേശിപ്പിക്കില്ല. പക്ഷെ മലയാളി പൊടുന്നനെ എല്ലാം മറന്നു പോകുന്നു.
അടുത്തിടെ കോട്ടയത്തിനടുത്തു പാറമ്പുഴയിൽ നടന്ന അരുംകൊലയിൽ ഒരു കുടുംബത്തിലെ മൂന്നുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഒരു കുടുംബത്തിന്റെ അടിവേരറുത്താണ്. അച്ഛൻ, അമ്മ, മകൻ എന്നിവർ അന്യദേശക്കാരന്റെ പകയിൽ പൊലിഞ്ഞു. തൊടുപുഴയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായ മലയാളിയെ മലദ്വാരത്തിൽ എയർ പമ്പ് ഘടിപ്പിച്ച് കാറ്റ് നിറച്ചാണ് കൊന്നത്. കിടങ്ങറയിൽ റബർ മാറ്റ് കമ്പനി ജീവനക്കാരനായ മലയാളിയെ എലിയെ കൊല്ലുന്നതുപോലെയാണ് കാലപുരിക്കയച്ചത്. നാലു അന്യദേശക്കാർ ചേർന്ന് ഇയാളെ വെള്ളത്തിൽ മുക്കിപ്പിടിക്കുകയായിരുന്നു.
തകഴിയിൽ ഷാപ്പു ജീവനക്കാരനായ മലയാളി മധ്യവയസ്‌ക്കനെ 21 കാരൻ കൊലപ്പെടുത്തി ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. നിസാരമായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഷാപ്പിൽ ജീവനക്കാരനായെത്തിയ ആസാം സ്വദേശി നിരന്തരം ഫോണിൽ സംസാരിക്കുന്നതിൽ അസ്വസ്ഥനായ മധ്യവയസ്‌ക്കൻ ഉപദേശരൂപേണ ആസാമിയോട് സംസാരം നിർത്താൻ ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണമായത്. ഇയാളെ വകവരുത്തിയശേഷം മരണം ഉറപ്പാക്കി ഷാപ്പിലെ തന്നെ വലിയ ഫ്രീസർ ഒഴിപ്പിച്ച്, നല്ല ഉയരവും ആരോഗ്യവുമുള്ള ആളുടെ ജഡം ഒടിച്ചുമടക്കി വെക്കുകയായിരുന്നു.
ഇടപ്പള്ളിയിൽ ജോതിഷ് എന്ന ചെറുപ്പക്കാരനെ കൊന്ന് റെയിൽവേ ട്രാക്കിൽ വച്ച ഒഡീഷ സ്വദേശികളായ ഗുഢുവും രഞ്ചനും കേരളത്തിൽ വിചാരണ നേരിടുകയാണ്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതുകണ്ട് അതു തടഞ്ഞ ജോതിഷിനെ ഒഡീഷ തൊഴിലാളികൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ട്രെയിൻ തട്ടി മരിച്ചെന്ന നിഗമനത്തിൽ എത്തിച്ചേർന്ന പൊലീസ് കേസ് എഴുതിത്ത്ത്തള്ളുകയും ചെയ്തിരുന്നു. എന്നാൽ ജോതിഷിന്റെ ശരീരത്തിൽ കണ്ട മാരകമായ മുറിവുകൾ ഡോക്ടർമാർക്ക് സംശയം ജനിപ്പിച്ചതാണ് കൊലപാതകം തെളിയാൻ കാരണമായത്.
പൊലീസിന്റെ നിരുത്തരവാദപരമായ കേസന്വേഷണത്തെ വിമർശിച്ച കോടതി കേസ് പുനരന്വേഷണം നടത്താൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഗുഡ്ഡുവും രഞ്ചനും ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഏറ്റവുമൊടുവിൽ ജിഷ അന്യസംസ്ഥാനക്കാരന്റെ പകയ്ക്ക് വിധേയമായി കാലപുരി പൂണ്ടപ്പോൾ കേസിനു തുമ്പുണ്ടാക്കാൻ വരെ പൊലീസിനു മാസങ്ങൾ വേണ്ടിവന്നു. സംസ്ഥാനത്തെ ഏറെ പിടിച്ചുകുലുക്കിയ ജിഷയുടെ കൊലപാതകമെങ്കിലും അന്യദേശക്കാരെ നിലയ്ക്ക് നിർത്താനുള്ള പ്രേരണയാകട്ടെയെന്ന ആഗ്രഹിക്കാം. ക്ലീൻ കാമ്പസും മയക്കുമരുന്ന് വേട്ടയും ഏറെ നടത്തി നടുവൊടിഞ്ഞ പൊലീസ് അന്യസംസ്ഥാനക്കാരെ ഒതുക്കാൻ അതിനൂതന സംവിധാനം തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.