- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പറഞ്ഞ മറ്റൊരു കള്ളം കൂടി പുറത്ത്; കഴിഞ്ഞ വർഷം എത്തിയത് 8 ലക്ഷം യൂറോപ്യൻ കുടിയേറ്റക്കാർ; യൂറോപ്പ് വിടാൻ മറ്റൊരു കാരണം കൂടി
തങ്ങളുടെ നയങ്ങളിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സാധിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രീതി സമ്പാദിക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുന്നുവെന്ന സത്യം ഒരിക്കൽ കൂടി വെളിച്ചത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇവിടെ എത്തിയത് 8 ലക്ഷം യൂറോപ്യൻ കുടിയേറ്റക്കാരാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകളിലുള്ളതിനേക്കാൾ മൂന്നിരട്ടിയാണിത്. ഇതോടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ മറ്റൊരു കള്ളം കൂടി വെളിച്ചത്ത് വന്നിരിക്കുകയാണ്. ഈ വിവരം പുറത്ത് വന്നതോടെ ബ്രെക്‌സിറ്റ് ക്യാംപിൽ ആഹ്ലാദം തിരതല്ലുകയാണ്. യൂറോപ്പ് വിടാൻ മറ്റൊരു ശക്തമായ കാരണമായി അവർ ഇതിനെ ഉയർത്തിപ്പിടിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ദീർഘകാലത്തും ഹ്രസ്വകാലത്തുമുള്ള കുടിയേറ്റ കണക്കുകളെ കൂട്ടിയോജിപ്പിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്‌സ്(ഒഎൻഎസ്) നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് പുറത്ത് വന
തങ്ങളുടെ നയങ്ങളിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സാധിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രീതി സമ്പാദിക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുന്നുവെന്ന സത്യം ഒരിക്കൽ കൂടി വെളിച്ചത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇവിടെ എത്തിയത് 8 ലക്ഷം യൂറോപ്യൻ കുടിയേറ്റക്കാരാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകളിലുള്ളതിനേക്കാൾ മൂന്നിരട്ടിയാണിത്. ഇതോടെ ബ്രിട്ടനിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ മറ്റൊരു കള്ളം കൂടി വെളിച്ചത്ത് വന്നിരിക്കുകയാണ്. ഈ വിവരം പുറത്ത് വന്നതോടെ ബ്രെക്‌സിറ്റ് ക്യാംപിൽ ആഹ്ലാദം തിരതല്ലുകയാണ്. യൂറോപ്പ് വിടാൻ മറ്റൊരു ശക്തമായ കാരണമായി അവർ ഇതിനെ ഉയർത്തിപ്പിടിക്കാൻ തുടങ്ങിയിട്ടുമുണ്ട്.
ദീർഘകാലത്തും ഹ്രസ്വകാലത്തുമുള്ള കുടിയേറ്റ കണക്കുകളെ കൂട്ടിയോജിപ്പിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്‌സ്(ഒഎൻഎസ്) നടത്തിയ പഠനത്തിലൂടെയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് പുറത്ത് വന്ന ഔദ്യോഗിക കണക്കുകളും ഇഷ്യൂ ചെയ്യപ്പെട്ട നാഷണൽ ഇൻഷൂറൻസ് നമ്പറുകളും തമ്മിലുള്ള വിടവ് വിശകലനം ചെയ്താണ് ഒഎൻഎസ് പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.2010ന് ശേഷം 1.3 മില്യണിലധികം നാഷണൽ ഇൻഷുറൻസ് നമ്പറുകൾ ഇഷ്യൂ ചെയ്തിരുന്നുവെന്നും ഇത് ഔദ്യോഗിക കണക്കുകളിലെ കുടിയേറ്റക്കാരുടെ എണ്ണത്തേക്കാൾ വളരെയധികമാണെന്നുമാണ് ഒഎൻഎസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഹ്രസ്വകാല കുടിയേറ്റമാണ് ഇത്തരം കണക്കുകളിൽ വ്യത്യാസത്തിന് പ്രധാനകാരണമായിത്തീർന്നിരിക്കുന്നതെന്നാണ് ഒഎൻഎസ് പറയുന്നത്.നിലവിൽ കുടിയേറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ ദീർഘകാല കുടിയേറ്റത്തെ കേന്ദ്രീകരിച്ച് മാത്രമാണ് കണക്കാക്കിയിരിക്കുന്നതെന്നും ഒഎൻസ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാരുടെ എണ്ണം 260,000 ആണെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ പുതിയ പഠനത്തിലൂടെ ഇവരുടെ എണ്ണം എട്ട് ലക്ഷമാണെന്നാണ് ഒഎൻഎസ് കണ്ടെത്തിയിരിക്കുന്നത്.യൂറോപ്യൻ യൂണിയനുമായി ബ്രിട്ടനുള്ള ബന്ധത്തെ എതിർക്കുന്നവർ പുതിയ കണക്കുകൾ ഉയർത്തിപ്പിടിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും ഇവിടേക്കുള്ള കുടിയേറ്റം ഇതിന് മുമ്പ് കണക്കാക്കിയതിനേക്കാൾ എത്രയോ കൂടുതലാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നുവെന്നാണ് എംപ്ലോയ്‌മെന്റ് മിനിസ്റ്ററായ പ്രീതി പട്ടേൽ പറയുന്നത്.
ഇത് നിയന്ത്രണാതീതമായിരിക്കുന്നുവെന്നും യൂറോപ്യൻ യൂണിയനിൽ രാജ്യം തുടരുന്നിടത്തോളം കാലം ആർക്കും ഈ കുടിയേറ്റപ്രവാഹത്തെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അവർ പറയുന്നു.ഇത്തരത്തിലുള്ള നിയന്ത്രണാതീതമായ കുടിയേറ്റം ബ്രിട്ടനിലെ എൻഎച്ച്എസ്, സ്‌കൂളുകൾ, ഹൗസിങ്, മറ്റ് പബ്ലിക്ക് സർവീസുകൾ എന്നിവയ്ക്ക് മുകളിൽ കനത്ത സമ്മർദമുണ്ടാക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ഇക്കാണത്താൽ ജൂൺ 23ന് നടക്കുന്ന റഫറണ്ടത്തിൽ യൂണിയന് എതിരായി വോട്ട്‌ചെയ്യണമെന്നും അവർ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.കുടിയേറ്റം നിയന്തണാതീതമായെന്ന് പുതിയ കണക്കുകളിലൂടെ വ്യക്തമായെന്നാണ് മുൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായ ഡൻകൻസ്മിത്തും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ മുന്നറിയിപ്പുകളെയും കണക്കുകളെയും മറ്റ് പ്രഖ്യാപനങ്ങൾക്കിടെ കുഴിച്ച് മൂടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്മിത്ത് ആരോപിക്കുന്നു.2010 മുതൽ ഇവിടെ 2.2 മില്യൺ നാഷണൽ ഇൻഷൂറൻസന് നമ്പറുകൾ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇക്കാലത്തിനിടെ ഇവിടേക്ക് ഒരു മില്യണിൽതാഴെ യൂറോപ്യൻ പൗരന്മാർ മാത്രമേ ഇവിടേക്ക് കുടിയേറിയിട്ടുള്ളുവെന്നാണ് ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരുന്നത്.
ബൾഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളെ യൂണിയന്റെ ഭാഗമാക്കിയതിനെ തുടർന്നാണ് ഇഷ്യൂ ചെയ്യപ്പെട്ട നാഷണൽ ഇൻഷൂറൻസ് നമ്പറുകളുടെ എണ്ണം കുതിച്ച് കയറിയതെന്നും ഒഎൻഎസ് വെളിപ്പെടുത്തുന്നു.ജോലിക്കും പഠനത്തിനുമായി ഇവിടെ ഒന്ന് മുതൽ 12 മാസം വരെ താമസിക്കാൻ ഹ്രസ്വകാല കുടിയേറ്റത്തിനെത്തുന്നവരുടെ എണ്ണം വർധിച്ച് വരുന്നുവെന്നും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഹ്രസ്വകാല കുടിയേറ്റവും 12 മാസത്തിന് മുകളിലുള്ള ദീർഘകാല കുടിയേറ്റവും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് അനുവദിക്കപ്പെട്ട നാഷണൽ ഇൻഷുറൻസ് നമ്പറുകളും തമ്മിലുള്ള വ്യത്യാസം കണക്ക് കൂട്ടിയാണ് പുതിയ കണക്കുകൾ വെളിച്ചത്തുകൊണ്ടു വന്നതെന്നും ഒഎൻഎസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റേഷ്യോ മെത്തേഡിലൂടെയാണ് ഇവിടെയെത്തിയ കുടിയേറ്റക്കാരുടെ യഥാർത്ഥ എണ്ണം 8 ലക്ഷമെന്ന് കണക്കാക്കിയിരിക്കുന്നതെന്നും ഒഎൻഎസ് പറയുന്നു.നാഷണൽ ഇൻഷൂറൻസ് നമ്പറുകളുടെ എണ്ണവും ഔദ്യോഗിക കുടിയേറ്റ കണക്കുകളും തമ്മിലുള്ള വിടവ് നികത്താൻ ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം കണക്കാക്കിയാൽ മതിയെന്നും ഒഎൻഎസ് പുതിയ കണക്കുകളുടെ വെളിച്ചത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീർഘകാല കുടിയേറ്റം പോലും കണക്കാക്കാതെ പോകുന്നുണ്ടെന്നാണ് ഇന്നലെ പുറത്ത് വിട്ട എച്ച്എംആർസി കണക്കുകൾ വെളിപ്പെടുത്തുന്നത്.