- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ടോബറിന് മുമ്പ് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ സിറിയൻ ബോർഡർ തുറന്ന് അനേകം പേരെ യൂറോപ്പിലേക്ക് കയറ്റി വിടുമെന്ന് ഭീഷണിപ്പെടുത്തി തുർക്കി; അഭയാർത്ഥി ഭീതിയിൽ യൂറോപ്പ്
തുർക്കിയിലെ 80 മില്യണോളം വരുന്ന പൗരന്മാർക്ക് വിസയില്ലാതെ യൂറോസോണിലേക്ക് പ്രവേശിക്കാൻ ഒക്ടോബറിന് മുമ്പ് അനുമതിയേകിയില്ലെങ്കിൽ തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്ന അനേരം അഭയാർത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടുമെന്ന ഭീഷണിയുമായി തുർക്കി രംഗത്തെത്തി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം യൂറോപ്പ് വീണ്ടും അഭയാർത്ഥി ഭീതിയിലായിരിക്കുകയാണ്. തുർക്കിക്ക് യൂറോപ്യൻ യൂണിയനിലേക്ക് വിസരഹിത സഞ്ചാരമനുവദിക്കാമെന്ന വ്യവസ്ഥയിലായിരുന്നു തുർക്കി ഇത്തരത്തിൽ അഭയാർത്ഥികളെ തടഞ്ഞ് വച്ചിരുന്നത്. എന്നാൽ വിസ രഹിത സഞ്ചാരം യൂറോപ്യൻ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതാണ് ഇപ്പോൾ തുർക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. തുർക്കിയിലെ വിദേശകാര്യ മന്ത്രിയായ മെവ്‌ലട്ട് കാവുസോഗ്ലു ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ ഡീൽ പ്രകാരം ഇപ്പോൾ യൂറോപ്യൻ യൂണിയന് മാത്രമാണ് നേട്ടമുണ്ടായിരിക്കുന്നതെന്നും തുർക്കിക്ക് തിരിച്ചൊന്നും ലഭിച്ചില്ലെന്നു അദ്ദേഹം ആരോപിക്കുന്നു. യൂറോപ്പിലേക്ക് കുടിയേറുമായിരുന്ന പതിനായിരക്കണക്കിന് അഭയാർത്ഥികളെ തങ്
തുർക്കിയിലെ 80 മില്യണോളം വരുന്ന പൗരന്മാർക്ക് വിസയില്ലാതെ യൂറോസോണിലേക്ക് പ്രവേശിക്കാൻ ഒക്ടോബറിന് മുമ്പ് അനുമതിയേകിയില്ലെങ്കിൽ തങ്ങൾ തടഞ്ഞ് വച്ചിരിക്കുന്ന അനേരം അഭയാർത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടുമെന്ന ഭീഷണിയുമായി തുർക്കി രംഗത്തെത്തി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം യൂറോപ്പ് വീണ്ടും അഭയാർത്ഥി ഭീതിയിലായിരിക്കുകയാണ്. തുർക്കിക്ക് യൂറോപ്യൻ യൂണിയനിലേക്ക് വിസരഹിത സഞ്ചാരമനുവദിക്കാമെന്ന വ്യവസ്ഥയിലായിരുന്നു തുർക്കി ഇത്തരത്തിൽ അഭയാർത്ഥികളെ തടഞ്ഞ് വച്ചിരുന്നത്. എന്നാൽ വിസ രഹിത സഞ്ചാരം യൂറോപ്യൻ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതാണ് ഇപ്പോൾ തുർക്കിയെ ചൊടിപ്പിച്ചിരിക്കുന്നത്. തുർക്കിയിലെ വിദേശകാര്യ മന്ത്രിയായ മെവ്‌ലട്ട് കാവുസോഗ്ലു ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ ഡീൽ പ്രകാരം ഇപ്പോൾ യൂറോപ്യൻ യൂണിയന് മാത്രമാണ് നേട്ടമുണ്ടായിരിക്കുന്നതെന്നും തുർക്കിക്ക് തിരിച്ചൊന്നും ലഭിച്ചില്ലെന്നു അദ്ദേഹം ആരോപിക്കുന്നു.
യൂറോപ്പിലേക്ക് കുടിയേറുമായിരുന്ന പതിനായിരക്കണക്കിന് അഭയാർത്ഥികളെ തങ്ങൾ തടഞ്ഞ് വച്ചെങ്കിലും അതിന് പകരമായി തങ്ങൾക്ക് യൂണിയനിലേക്ക് വിസരഹിത സഞ്ചാരം നൽകിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ യൂണിയനുമായി തുർക്കി ചർച്ച തുടരുന്നുണ്ടെന്നും കരാറാകുമ്പോൾ അതിലെ വ്യവസ്ഥകളെല്ലാം ഇരുപക്ഷവും പാലിക്കേണ്ടതുണ്ടെന്നും അതല്ലെങ്കിൽ യാതൊന്നും പാലിക്കേണ്ടതില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഒരു ലിസ്റ്റ് വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ തുർക്കിക്ക് വിസഹരിത സഞ്ചാരം അനുവദിക്കുകയുള്ളൂവെന്നായിരുന്നു യൂണിയൻ നിഷ്‌കർഷിച്ചിരുന്നത്. തുർക്കിയുടെ തീവ്രവാദ വിരുദ്ധ നിയമത്തിൽ ഭേദഗതി വരുത്തണമെന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥ.
തുർക്കിയിലെ പ്രസിഡന്റിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ സൈന്യം നടത്തിയ ശ്രമവുമായി ബന്ധപ്പെട്ടും അങ്കാറയും യൂണിയനും തമ്മിൽ ഈ നിയമത്തിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഐസിസിൽ നിന്നും കുർദിഷ് സൈന്യത്തിൽ നിന്നും തുർക്കിക്ക് നേരെ നിരന്തര ആക്രമഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നിയമത്തിൽ ഇളവ് വരുത്താൻ സാധിക്കില്ലെന്നാണ് തുർക്കി പ്രസിഡന്റ് റീകെപ് തയിപ് എർഡോഗൻ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ അട്ടിമറിക്കാനുള്ള ശ്രമം അരങ്ങേറിയതിനെ തുടർന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധീകരണശ്രമങ്ങൾ പ്രത്യേകിച്ചും സൈന്യത്തിൽ അഴിച്ച് പണികൾ നടത്താൻ എർഡോഗൻ വിവാദപരമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തനിക്കെതിരെ നീങ്ങുമെന്ന് സംശമുള്ളവർക്ക് നേരെ പോലും കടുത്ത നിലപാടുകൾ തുർക്കി പ്രസിഡന്റ് സ്വീകരിച്ച് വരുന്നുണ്ട് . ഇതിൽ യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ കടുത്ത ഉത്കണ്ഠയാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
തന്നെ അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രേരിപ്പിക്കുകയോ ഇതിൽ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തുവെന്ന് സംശയിക്കുന്ന 131 മീഡിയ ഔട്ട്‌ലെറ്റുകൾ തുർക്കി പ്രസിഡന്റ് അടച്ച് പൂട്ടുകയും അരലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിസരഹിത സഞ്ചാരം തന്നില്ലെങ്കിൽ അഭയാർത്ഥികളെ തുറന്ന് വിടുമെന്ന ഭീഷണി ഇതാദ്യമായിട്ടൊന്നുമല്ല തുർക്കി പുറപ്പെടുവിപ്പിക്കുന്നത്. ഇതിന് മുമ്പ് രണ്ടാഴ്ച മുമ്പ് ഇത്തരത്തിലുള്ള ഭീഷണി തുർക്കി പുറപ്പെടുവിച്ചിരുന്നു. യൂറോപ്പിനെ ഇത്തരത്തിൽ ബ്ലാക്ക്‌മെയിൽ ചെയ്യാനാവില്ലെന്നായിരുന്നു അന്ന് ജർമൻ വൈസ് ചാൻസലറായ സിഗ്മാർ ഗബ്രിയേൽ പ്രതികരിച്ചിരുന്നത്. അട്ടിമറി ശ്രമത്തിനിടയിൽ നാറ്റോ വേണ്ട രീതിയിൽ സഹകരിച്ചില്ലെന്നും അതിനാൽ നാറ്റോ വിടുന്ന കാര്യം ആലോചിക്കുമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തുർക്കി ഭീഷണി മുഴക്കിയിരുന്നു.