- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധ്വാനിക്കാതെ തിന്നാമെന്ന അഭയാർത്ഥികളുടെ മോഹത്തിന് കർട്ടൻ വലിച്ച് ഓസ്ട്രിയ; മണിക്കൂറിന് ഒരു യൂറോയ്ക്ക് നഗരശുചീകരണവും പൂന്തോട്ട പരിപാലനവും നടത്തിയില്ലെങ്കിൽ ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന് ഓസ്ട്രിയ
എന്ത് ത്യാഗം സഹിച്ചും ഓസ്ട്രിയയിലെത്തിയാൽ പണിയെടുക്കാതെ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് സുഖിച്ച് ജീവിക്കാമെന്ന അഭയാർത്ഥികളുടെ മോഹത്തിന് കർട്ടൻ വലിച്ചിട്ടിരിക്കുകയാണ് ഓസ്ട്രിയ ഇപ്പോൾ. മണിക്കൂറിന് ഒരു യൂറോ പ്രതിഫലത്തിന് നഗരശുചീകരണവും പൂന്തോട്ട പരിപാലനവും നിർവഹിച്ചില്ലെങ്കിൽ അഭയാർത്ഥികൾക്ക് ആനകൂല്യങ്ങൾ നിഷേധിക്കുമെന്ന് കടുത്ത നിലപാടാണ് ഇവിടുത്തെ വിദേശകാര്യ മന്ത്രിയായ സെബാസ്റ്റ്യൻ കുർസ് എടുത്തിരിക്കുന്നത്. അഭയാർത്ഥികളെ ഇവിടുത്തെ സമൂഹവുമായി കൂട്ടിയിണക്കുന്നതിന് വേണ്ടിയാണിത്തരം നടപടികൾ കർക്കശമാക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തന്റെ കടുത്ത തീരുമാനങ്ങൾ പാർലിമെന്റിൽ ബില്ലായി അവതരിപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹം തങ്ങളുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷിയായ ഒവിപി പാർട്ടിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവിടെയെത്തുന്ന നിരവധി അഭയാർത്ഥികൾ കഴിവുകളേറെയുള്ളവരാണെന്നും എന്നാൽ ചിലർക്ക് കഴിവുകൾ കുറവാണെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നുവെന്നാണ് ഒരു പത്രസമ്മേളന
എന്ത് ത്യാഗം സഹിച്ചും ഓസ്ട്രിയയിലെത്തിയാൽ പണിയെടുക്കാതെ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് സുഖിച്ച് ജീവിക്കാമെന്ന അഭയാർത്ഥികളുടെ മോഹത്തിന് കർട്ടൻ വലിച്ചിട്ടിരിക്കുകയാണ് ഓസ്ട്രിയ ഇപ്പോൾ. മണിക്കൂറിന് ഒരു യൂറോ പ്രതിഫലത്തിന് നഗരശുചീകരണവും പൂന്തോട്ട പരിപാലനവും നിർവഹിച്ചില്ലെങ്കിൽ അഭയാർത്ഥികൾക്ക് ആനകൂല്യങ്ങൾ നിഷേധിക്കുമെന്ന് കടുത്ത നിലപാടാണ് ഇവിടുത്തെ വിദേശകാര്യ മന്ത്രിയായ സെബാസ്റ്റ്യൻ കുർസ് എടുത്തിരിക്കുന്നത്. അഭയാർത്ഥികളെ ഇവിടുത്തെ സമൂഹവുമായി കൂട്ടിയിണക്കുന്നതിന് വേണ്ടിയാണിത്തരം നടപടികൾ കർക്കശമാക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തന്റെ കടുത്ത തീരുമാനങ്ങൾ പാർലിമെന്റിൽ ബില്ലായി അവതരിപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹം തങ്ങളുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷിയായ ഒവിപി പാർട്ടിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇവിടെയെത്തുന്ന നിരവധി അഭയാർത്ഥികൾ കഴിവുകളേറെയുള്ളവരാണെന്നും എന്നാൽ ചിലർക്ക് കഴിവുകൾ കുറവാണെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നുവെന്നാണ് ഒരു പത്രസമ്മേളനത്തിൽ കുർസ് വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇവിടെയെത്തിയ അഭയാർത്ഥികളിൽ ഭൂരിഭാഗത്തിനും അക്ഷരാഭ്യാസം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജർമൻ ഭാഷാ കോഴ്സിനോ അല്ലെങ്കിൽ ഓസ്ട്രിയൻ മൂല്യങ്ങൾ പഠിക്കാനുള്ള കോഴ്സിനോ എത്താത്ത അഭയാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.
യൂറോപ്പിലുട നീളം ഐസിസ് കടുത്ത ആക്രമണങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിക്കുന്നതിനായി ഉയർന്ന് വന്ന നിർദേശത്തെ താൻ പിന്തുണയ്ക്കുന്നതായി ഓസ്ട്രിയൻ വിദേശകാര്യമന്ത്രി ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ശരീരം മുഴുവൻ മൂടുന്ന ബുർഖ പോലുള്ള വസ്ത്രം സാമൂഹികമായ കൂടിച്ചേരലിന് തടസമായി വർത്തിക്കുമെന്നും ഇത് മതപരമായ ചിഹ്നമല്ലെന്നും മറിച്ച് സമൂഹത്തിന് വിരുദ്ധമായ ചിഹ്നമാണെന്നും 29 വയസ് മാത്രമുള്ള കുർസ് അഭിപ്രായപ്പെടുന്നു. ഓസ്ട്രിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്ലാം. ഇവിടുത്തെ ജനസംഖ്യയിൽ ഏഴ് ശതമാനം മുസ്ലീങ്ങളാണ്. അതായത് ഇവിടെ ആറ് ലക്ഷത്തോളം മുസ്ലീങ്ങളാണുള്ളത്.