- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിനോട് പ്രതികാരം ചെയ്യാൻ ഉറച്ച് തുർക്കി; ആയിരക്കണക്കിന് അഭയാർത്ഥികളെ ബോട്ടിൽ കയറ്റി ഗ്രീസിലേക്ക് അയക്കാൻ തയ്യാറെടുക്കുന്നു; അടിയന്തിര പരിഹാരം തേടി യൂറോപ്പ്
തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ മരവിപ്പിക്കാൻ കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തതിനുള്ള പ്രതികാരം വീട്ടാൻ തുർക്കി തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അഭയാർത്ഥികളെ ബോട്ടുകളിൽ കയറ്റി ഗ്രീസിലേക്ക് അയക്കാനാണ് തുർക്കി ഒരുങ്ങുന്നത്. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം തേടുകയാണ് യൂറോപ്പ് ഇപ്പോൾ. ഇത്തരത്തിൽ പ്രതിദിനം 3000 അഭയാർത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടാനാണ് തുർക്കി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഗ്രീക്ക് ഇന്റലിജൻസ് ഓഫീസർമാരാണ് തുർക്കിയുടെ നീക്കങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി തുർക്കിയുടെ പടിഞ്ഞാറൻ തീരത്ത് ആയിരക്കണക്കിന് മോട്ടോർ ബോട്ടുകളും ചെറിയ തോണികളും സജ്ജമാക്കിയിട്ടുണ്ടെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ കയറി ഗ്രീസിലേക്കെത്താൻ ആയിരക്കണക്കിന് സിറിയൻ അഭയാർത്ഥികൾ തുർക്കിയിൽ തയ്യാറായിരിക്കുന്നുവെന്നും ഗ്രീക്ക് ഇന്റലിജൻസ് ഓഫീസർമാർ കണ്ടെത്തിയിരിക്കുന്നു. ഇതനുസരിച്ച
തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ മരവിപ്പിക്കാൻ കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തതിനുള്ള പ്രതികാരം വീട്ടാൻ തുർക്കി തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അഭയാർത്ഥികളെ ബോട്ടുകളിൽ കയറ്റി ഗ്രീസിലേക്ക് അയക്കാനാണ് തുർക്കി ഒരുങ്ങുന്നത്. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം തേടുകയാണ് യൂറോപ്പ് ഇപ്പോൾ. ഇത്തരത്തിൽ പ്രതിദിനം 3000 അഭയാർത്ഥികളെ യൂറോപ്പിലേക്ക് കയറ്റി വിടാനാണ് തുർക്കി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഗ്രീക്ക് ഇന്റലിജൻസ് ഓഫീസർമാരാണ് തുർക്കിയുടെ നീക്കങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി തുർക്കിയുടെ പടിഞ്ഞാറൻ തീരത്ത് ആയിരക്കണക്കിന് മോട്ടോർ ബോട്ടുകളും ചെറിയ തോണികളും സജ്ജമാക്കിയിട്ടുണ്ടെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.
ഇവയിൽ കയറി ഗ്രീസിലേക്കെത്താൻ ആയിരക്കണക്കിന് സിറിയൻ അഭയാർത്ഥികൾ തുർക്കിയിൽ തയ്യാറായിരിക്കുന്നുവെന്നും ഗ്രീക്ക് ഇന്റലിജൻസ് ഓഫീസർമാർ കണ്ടെത്തിയിരിക്കുന്നു. ഇതനുസരിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവർ ഗ്രീസിന്റെ തീരങ്ങളിലിറങ്ങുമെന്നും അവർ മുന്നറിയിപ്പേകുന്നു. പുതിയ പ്രതികാര പദ്ധതിയെ തുർക്കി പ്രസിഡന്റ് റീകെപ് തയിപ് എർഡോജൻ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലേക്കുള്ള തുർക്കിയുടെ പ്രവേശനത്തെ സംബന്ധിച്ച ചർച്ചകൾ നിർത്തി വയ്ക്കുന്നതിന് യൂറോപ്യൻ പാർലിമെന്റ് വോട്ട് ചെയ്തതിന് തുർക്കി പ്രസിഡന്റ് ഇതിലൂടെ പ്രതികാരം ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാൻ യൂറോപ്യൻ യൂണിയൻ നടപടികൾ എടുത്തില്ലെങ്കിൽ തങ്ങൾ അതിർത്തി തുറന്ന് അഭയാർത്ഥികളെ യൂറോപ്പിലേക്ക് വിടുമെന്ന സൂചനയാണ് ശനിയാഴ്ച ഇസ്താംബുളിൽ നടത്തിയ പ്രസംഗത്തിൽ തുർക്കി പ്രസിഡന്റ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അഭയാർത്ഥി പ്രവാഹം തന്നെയോ തന്റെ ജനതയെയോ ബ ാധിക്കില്ലെന്നും മറിച്ച് യൂറോപ്പിനെയാണത് ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പേകിയിരുന്നു. ഇതിന് മുമ്പുണ്ടാക്കിയ ധാരണകൾ പ്രകാരം തങ്ങൾ മില്യൺ കണക്കിന് അഭയാർത്ഥികളെ യൂറോപ്പിലേക്ക് വിടാതെ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണെന്നും എന്നാൽ അതിന് പകരമായി തുർക്കിക്ക് സഹായം നൽകാമെന്ന വാഗ്ദാനം യൂണിയനാണ് ലംഘിച്ചിരിക്കുന്നതെന്നും എർഡോജൻ ആരോപിച്ചു.
മാർച്ചിൽ യൂറോപ്യൻ യൂണിയനും തുർക്കിയും ഇത് സംബന്ധിച്ച കരാറിലേക്ക് പ്രവേശിച്ചിരുന്നു. ഇതനുസരിച്ച് ഗ്രീസിലേക്ക് പോകുന്ന സിറിയൻ അഭയാർത്ഥികളെ ഇവിടെ തടഞ്ഞ് വയ്ക്കാമെന്ന് തുർക്കി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പകരമായി തുർക്കി പൗരന്മാർക്ക് വിസയില്ലാതെ യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കാൻ അനുവദിക്കാമെന്നും തുർക്കിക്ക് കനത്ത സാമ്പത്തിക സഹായം നൽകാമെന്നും ബ്രസൽസ് സമ്മതിച്ചിരുന്നു. ഇതാണിപ്പോൾ യൂണിയൻ ലംഘിച്ചിരിക്കുന്നതെന്നാണ് തുർക്കി ആരോപിക്കുന്നു. എർഡോജന്റെ ഭീഷണികളെ ആരും വിലകുറച്ച് കാണേണ്ടെന്നും വരും ദിവസങ്ങളിൽ അദ്ദേഹം എന്താണ് പ്രവർത്തിക്കുയെന്ന് പ്രവചിക്കാനാവില്ലെന്നുമാണ് ഏതൻസിലെ ഇന്റലിജൻസ് വിദഗ്ധനായ അതാനസിയോസ് ഡ്രൗഗസ്സ് മുന്നറിയിപ്പേകുന്നത്.
ഗ്രീസ് ഇവിടെയെത്തിയിരിക്കുന്ന 60,000 അഭയാർത്ഥികളാൽ നിലവിൽ തന്നെ വീർപ്പ് മുട്ടുന്ന അവസ്ഥയിലാണ്. ഇതിന് പുറമെ കൂടുതൽ പേരെ തുർക്കി ഇവിടേക്ക് തുറന്ന് വിട്ടാൽ അത് കാര്യങ്ങൾ വഷളാക്കുമെന്നുറപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നിരവധി ബാൽക്കൻ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അടച്ചതിനെ തുടർന്നാണ് അഭയാർത്ഥികൾ ഗ്രീസിൽ പെട്ട് പോയിരിക്കുന്നത്. തുർക്കിയോട് ചേർന്നുള്ള ഗ്രീസിന്റെ അഞ്ച് ഏയ്ജിയൻ ദ്വീപുകളിൽ 16,000 അഭയാർത്ഥികളാണുള്ളത്.