- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈനസ് താപനിലയിൽ ഫ്രോസൻ ഫുഡ് ലോറിയിൽ എത്തിയ മൂന്ന് കുട്ടികൾ അടക്കം 13 പേർ യുകെയിൽ പിടിയിൽ; മരണം ഉറപ്പായപ്പോൾ പൊലീസിനെ അറിയിച്ചത് ലോറിയിൽ എത്തിയവർ തന്നെ
മെയിൻ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന റഫ്രിജറേറ്റഡ് ലോറിയിൽ നിന്നും 10 മുതിർന്നവരെയും മൂന്ന് കുട്ടികളെയും പൊലീസ് പിടികൂടി. ഫ്രോസൻഫുഡ് ലോറിയിലെ മൈനസ് താപനിലയിൽ മരണം ഉറപ്പായതോടെ ഇവർ തന്നെ സഹായം അഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചെർട്ട്സെയിൽ നിന്നും ചൊവ്വാഴ്ച രാവിലെ 3.10നാണ് ഇവരെ ലോറിയിൽ നിന്നും നീക്കം ചെയ്തതെന്നും ഇവർ ഇറാനിൽ നിന്നും ഇറാഖിൽ നിന്നുമുള്ളവരാണെന്നും സറെ പൊലീസ് പറയുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന ഒന്നിലധികം പേരിൽ നിന്നം സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള ഫോൺവിളിയെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ലോറിയിൽ നിന്നുള്ള ഒരാൾ ഫോണിൽ വെളിപ്പെടുത്തിയ അടയാളങ്ങൾ വച്ച് ഒരു പൊലീസ് ഓഫീസർ റോഡിലൂടെ വരുന്ന ലോറി തിരിച്ചറിയുകയും അത് തടഞ്ഞ് നിർത്തി പരിശോധിച്ച് ഇവരെ പുറത്തിറക്കുകയുമായിരുന്നു. ഇതിൽ മുതിർന്നവരെ കെന്റിലെ ഡോവറിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. എന്നാൽ സംഘത്തിലുണ്ടായിരുന്ന കുട്ടികളെ സോഷ്യൽ സർവീസിനെ ഏൽപ്പിച്ചിരിക്കുകയാണ്. എം 25ലെ ജെ 11ൽ വച്ചാണ് ഇവരെ രക്ഷിച്ചിര
മെയിൻ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന റഫ്രിജറേറ്റഡ് ലോറിയിൽ നിന്നും 10 മുതിർന്നവരെയും മൂന്ന് കുട്ടികളെയും പൊലീസ് പിടികൂടി. ഫ്രോസൻഫുഡ് ലോറിയിലെ മൈനസ് താപനിലയിൽ മരണം ഉറപ്പായതോടെ ഇവർ തന്നെ സഹായം അഭ്യർത്ഥിച്ച് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചെർട്ട്സെയിൽ നിന്നും ചൊവ്വാഴ്ച രാവിലെ 3.10നാണ് ഇവരെ ലോറിയിൽ നിന്നും നീക്കം ചെയ്തതെന്നും ഇവർ ഇറാനിൽ നിന്നും ഇറാഖിൽ നിന്നുമുള്ളവരാണെന്നും സറെ പൊലീസ് പറയുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന ഒന്നിലധികം പേരിൽ നിന്നം സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള ഫോൺവിളിയെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ലോറിയിൽ നിന്നുള്ള ഒരാൾ ഫോണിൽ വെളിപ്പെടുത്തിയ അടയാളങ്ങൾ വച്ച് ഒരു പൊലീസ് ഓഫീസർ റോഡിലൂടെ വരുന്ന ലോറി തിരിച്ചറിയുകയും അത് തടഞ്ഞ് നിർത്തി പരിശോധിച്ച് ഇവരെ പുറത്തിറക്കുകയുമായിരുന്നു.
ഇതിൽ മുതിർന്നവരെ കെന്റിലെ ഡോവറിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. എന്നാൽ സംഘത്തിലുണ്ടായിരുന്ന കുട്ടികളെ സോഷ്യൽ സർവീസിനെ ഏൽപ്പിച്ചിരിക്കുകയാണ്. എം 25ലെ ജെ 11ൽ വച്ചാണ് ഇവരെ രക്ഷിച്ചിരിക്കുന്നതെന്നാണ് സറെ പൊലീസ് വക്താവ് പറയുന്നു. ഇതിൽ 13 നിയമവിരുദ്ധ കുടിയേറ്റക്കാരാണുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരെ പാരാമെഡിക്സ് സംഭവസ്ഥലത്ത് വച്ച് തന്നെ പരിശോധിച്ചിരുന്നു.ഈ കേസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലും ഇതുപോലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് എം25ലെ ക്ലാക്കെറ്റ് ലെയിൻ സർവീസ് സ്റ്റേഷനിൽ വച്ച് മൈനസ് 25 ഡിഗ്രി ഊഷ്മാവിലുള്ള ഫ്രീസർ ലോറിയിൽ നിന്നും 15 അനധികൃത കുടിയേറ്റക്കാരെയായിരുന്നു പിടികൂടിയിരുന്നത്. ഇക്കൂട്ടത്തിൽ ദമ്പതികളും രണ്ട് കുട്ടികളും അടങ്ങിയിരുന്നു. ആണ്ട് ബെസീസ് റോസ്റ്റ് പൊട്ടറ്റോസ് കൊണ്ടു പോകുന്ന ലോറിയിൽ കയറിയായിരുന്നു ഇവർ യുകെയിലെത്തിയിരുന്നത്. യുകെയിലേക്കുള്ള യാത്രക്കിടയിൽ ഇവർ സ്ലീപ്പിങ് ബാഗുകളിലും ബ്ലാങ്കറ്റുകളിലും കിടന്നായിരുന്നു ലോറിയിലെ തണുപ്പിനെ അതിജീവിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഒരു ദിവസത്തിന് ശേം എം 25ൽ ഒരു ഫ്രീസർ ലോറിയിൽ നിന്നും 24 അനധികൃത കുടിയേറ്റക്കാരെ കണ്ടെടുത്തിരുന്നു.