- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വർഷത്തിനിടയിൽ ആഫ്രിക്കയിൽ നിന്നും ഒന്നരക്കോടി ആളുകൾ യൂറോപ്പിൽ എത്തുമെന്ന് റിപ്പോർട്ടുകൾ; അഭയാർത്ഥികളെ സ്വീകരിച്ച് യൂറോപ്പ് കടക്കാരാകുമ്പോൾ പുറത്തായ ബ്രിട്ടന് ആശ്വസിക്കാം
നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിൽ ആശങ്കപ്പെട്ട് അതിനെ പിടിച്ച് കെട്ടാൻ വേണ്ടിയാണ് ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രിട്ടീഷ് ജനതയിൽ ഭൂരിഭാഗം പേരും ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്. ബ്രെക്സിറ്റ് നടന്നത് മഹാഭാഗ്യമാണെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ കേട്ടാൽ ആർക്കും തോന്നിപ്പോകാം. മൂന്ന് വർഷത്തിനിടയിൽ ആഫ്രിക്കയിൽ നിന്നും ഒന്നരക്കോടി ആളുകൾ യൂറോപ്പിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭയാർത്ഥികളെ സ്വീകരിച്ച് യൂറോപ്പ് കടക്കാരാകുമ്പോൾ യൂറോപ്യൻ യൂണിയന് പുറത്തായ ബ്രിട്ടന് ആശ്വസിക്കാനും സാധിക്കും. ആഫ്രിക്കയിൽ തൊഴിലില്ലായ്മ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നും മില്യൺ കണക്കിന് എക്കണോമിക് മൈഗ്രന്റുകൾ യൂറോപ്പിനെ ലക്ഷ്യം വച്ച് നിലവിലുള്ള കാലത്തിനും 2020നും ഇടയിൽ എത്തിച്ചേരുമെന്നാണ് ഓസ്ട്രിയൻ ആംഡ് ഫോഴ്സസിന്റെ ഏജൻസിയായ ഓസ്സ്ട്രിയൻ മിലിട്ടറി ഇന്റലിജൻസ് വിശകലനം മുന്നറിയിപ്പേകുന്നത്. ഇത്തരത്തിലുള്ള കുടിയേറ്റ പ്രവാഹം നിയന്ത്രിക്കാൻ യൂറോപ്പിന് മുന്നി
നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിൽ ആശങ്കപ്പെട്ട് അതിനെ പിടിച്ച് കെട്ടാൻ വേണ്ടിയാണ് ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ബ്രിട്ടീഷ് ജനതയിൽ ഭൂരിഭാഗം പേരും ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്. ബ്രെക്സിറ്റ് നടന്നത് മഹാഭാഗ്യമാണെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ കേട്ടാൽ ആർക്കും തോന്നിപ്പോകാം. മൂന്ന് വർഷത്തിനിടയിൽ ആഫ്രിക്കയിൽ നിന്നും ഒന്നരക്കോടി ആളുകൾ യൂറോപ്പിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഭയാർത്ഥികളെ സ്വീകരിച്ച് യൂറോപ്പ് കടക്കാരാകുമ്പോൾ യൂറോപ്യൻ യൂണിയന് പുറത്തായ ബ്രിട്ടന് ആശ്വസിക്കാനും സാധിക്കും. ആഫ്രിക്കയിൽ തൊഴിലില്ലായ്മ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നും മില്യൺ കണക്കിന് എക്കണോമിക് മൈഗ്രന്റുകൾ യൂറോപ്പിനെ ലക്ഷ്യം വച്ച് നിലവിലുള്ള കാലത്തിനും 2020നും ഇടയിൽ എത്തിച്ചേരുമെന്നാണ് ഓസ്ട്രിയൻ ആംഡ് ഫോഴ്സസിന്റെ ഏജൻസിയായ ഓസ്സ്ട്രിയൻ മിലിട്ടറി ഇന്റലിജൻസ് വിശകലനം മുന്നറിയിപ്പേകുന്നത്.
ഇത്തരത്തിലുള്ള കുടിയേറ്റ പ്രവാഹം നിയന്ത്രിക്കാൻ യൂറോപ്പിന് മുന്നിലുള്ള ഏക മാർഗം ആഫ്രിക്കൻ സമ്പദ് വ്യവസ്ഥകളെ തകർച്ചയിൽ നിന്നും രക്ഷിക്കുകയെന്നത് മാത്രമാണെന്നും പ്രസ്തുത ഏജൻസി നിർദ്ദേശിക്കുന്നു. ഇതിലൂടെ അവിടെ ജോലികൾ സൃഷ്ടിക്കാനും ഉൽപാദനക്ഷതയിലും വിദ്യാഭ്യാസത്തിലും പുരോഗതിയുണ്ടാക്കാനും സാധിക്കുമെന്നും ഏജൻസി അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപമുണ്ടാകുന്നതിലൂടെ അവിടുത്തുകാർ മാതൃരാജ്യങ്ങളിൽ തന്നെ തങ്ങാനും ജോലി ചെയ്യാനുമുള്ള സാഹചചര്യമൊരുങ്ങുമെന്നാണ് ഏജൻസി അഭിപ്രായപ്പെടുന്നത്.എന്നാൽ ഇത്തരത്തിൽ യൂറോപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹായങ്ങളെ ചില ആഫ്രിക്കൻ രാജ്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതയും ഏജൻസി സമ്മതിക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളോട് അവരുടെ അതിർത്തി സംരക്ഷണത്തിന് കൂടുതൽ തുക നിക്ഷേപിക്കാനും അതിലൂടെ കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാനും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. 2013നും 2016നും ഇടയിൽ അരദശലക്ഷത്തിലധികം ആഫ്രിക്കൻ കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നുവെന്നാണ് ഇത് സംബന്ധിച്ച ഒരു പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇവരിൽ മിക്കവരുമെത്തിയിരിക്കുന്നത് എറിത്രിയയിൽ നിന്നാണ്. യുദ്ധത്താൽ കലുഷിതമായ എറിത്രിയയിൽ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് എത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആഫ്രിക്കൻ രാജ്യം നൈജീരിയ ആണ്.
ഇവിടെ നിന്നും 80,000 പേരാണ് ഇക്കാലത്ത് യൂറോപ്പിലെത്തിയിരിക്കുന്നത്. 60,000 പേരുമായി സോമാലിയ മൂന്നാംസ്ഥാനത്തും 40,000പേരുമായി ഗാംബിയ നാലാം സ്ഥാനത്തും 30,000പേരുമായി മാലിയും അൽജീരിയയും 20,000 പേരുമായി സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഗിനിയ, സെനഗൽ എന്നിവ തുടർന്നുള്ള സ്ഥാനത്തും നിലകൊള്ളുന്നു.