- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച ചികിത്സയിൽ കഴിയുന്ന മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തുടരും
ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഇതിഹാസ സ്പ്രിന്റ് താരം മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് 91 പിന്നിട്ട താരം.
അഭ്യൂഹങ്ങൾ പരത്തരുതെന്നും മിൽഖ സിങ്ങിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കളും അറിയിച്ചു. അദ്ദേഹത്തിന്റെ പത്‌നി നിർമൽ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മൊഹാലിയിലെ ഫോർടിസ് ആശുപത്രിയിൽ ചികിത്സയിലാണ് അവർ.
നേരത്തേ, കോവിഡ് നെഗറ്റിവ് ആയി ആശുപത്രി വിട്ടിരുന്നെങ്കിലും ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലമാണ് മിൽഖ സിങ്ങിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Next Story