- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ നടന്നത് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ ഏത് ഭീകരവാദ സംഘടനയിൽ അംഗമാണെന്നും വ്യക്തമായിട്ടില്ല. ഷോപിയാനിലെ ചിത്രഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ
Next Story