- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പാൽ വില ഉയർന്നേക്കും; പാൽ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കണമെന്ന് സർക്കാറിനോട് മിൽമ; പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാനെന്ന് മിൽമയുടെ വാദം
തൃശൂർ: പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്ന് മിൽമ ചെയർമാൻ. പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാനാണെന്നാണ് മിൽമയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.
ക്ഷീരകർഷകരുടെ പ്രതിസന്ധി മറികടക്കാൻ പാൽ വില വർധിപ്പിക്കുകയാണ് ഏകപോംവഴിയെന്ന് മിൽമ മുന്നോട്ടുവെക്കുന്നു. ക്ഷീരവികസനവകുപ്പും സർക്കാരും മിൽമയും കൂടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിൽ ലിറ്ററിന് 5 രൂപ വരെ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം.
എന്നാൽ മിൽമ പാൽ വില ഇപ്പോൾ വർധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി പറഞ്ഞു.മിൽമയുടെ ഇത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമൂലും പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ