- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൂർക്കഞ്ചേരിയിലെ പാൽക്കാരി ഇനി തൃശ്ശൂരിന്റെ കാവൽക്കാരി' ; മുന്നൂറോളം വീടുകളിൽ പാൽ വിതരണം നടത്തിയ ശേഷം അജിത ഇനി ഇറങ്ങുന്നത് 'തൃശ്ശൂർ മേയർ' എന്ന ഉത്തരവാദിത്വത്തിലേക്ക് ; അപ്രതീക്ഷിതമായെത്തിയ കൗൺസിലർ പദവിക്ക് പിന്നാലെ ഭർത്താവ് രാഷ്ട്രീയ ഗുരുകൂടിയായപ്പോൾ അജിത പ്രവർത്തിക്കുന്നത് നാടിന്റെ ക്ഷേമത്തിന് ; ഉപജീവനത്തിന്റെ പാൽപെട്ടി നാട്ടുകാർ സഹായമഭ്യർഥിക്കുന്ന പരാതിപ്പെട്ടിയാക്കിയ കഥ
തൃശൂർ: അതിരാവിലെ സ്‌കൂട്ടറിൽ പാലുമായി വരുമ്പോൾ തൃശ്ശൂർക്കാർ പറയും 'മ്മടെ വീട്ടിൽ പാല് കൊണ്ടവരണത് മ്മടെ മേയറാട്ടാ' ! പാൽക്കാരിയിൽ നിന്നും നാടിന്റെ കാവൽക്കാരിയായി മാറുന്ന അജിതയ്ക്ക് പറയാനുള്ളത് ജീവിതമെന്ന പോരാട്ടത്തിന്റെ ഗോദായിൽ അനുഭവിച്ച കഷ്ടപ്പാടിന്റെ കഥയാണ്. എന്നാൽ ഉദയസൂര്യന് മുൻപേ തന്റെ ജോലികൾ ആരംഭിക്കുന്ന അജിതയ്ക്ക് ക്ഷിണമെന്നത് തെല്ലുമില്ല. പകരം മുന്നേറണമെന്ന വാശി മാത്രം. തൃശൂർ കോർപറേഷൻ മേയറായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ അജിതാ വിജയനാണ് 18 വർഷമായി കൂർക്കഞ്ചേരിയിലെ പാൽക്കാരി. അതിരാവിലെ അഞ്ചു മുതൽ തന്റെ സ്‌കൂട്ടറിൽ 300 ഓളം വീടുകളിൽ പാൽവിതരണം നടത്തും. ഇതിന് ശേഷമാവും ഇനി അജിത 'മേയറുടെ കുപ്പായമണിയുക'. തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി ജീവിക്കുന്ന എല്ലാ വനിതകൾക്കും പ്രചോദനമാണ് അജിതയുടെ ജീവിതം. കണിമംഗലം വലിയാലുക്കൽ തിരുനിലത്ത് വീട്ടിൽ അജിത ഭർത്താവ് വിജയനൊപ്പം മിൽമയുടെ ഏജൻസി എടുത്താണ് ഉപജീവനം നടത്തിയിരുന്നത്. 2005ൽ അപ്രതീക്ഷിതമായിട്ടായിരുന്നു കൗൺസിലർ പദവി. വനിതാ സംവരണ ഡിവിഷനിൽ നറുക്ക
തൃശൂർ: അതിരാവിലെ സ്‌കൂട്ടറിൽ പാലുമായി വരുമ്പോൾ തൃശ്ശൂർക്കാർ പറയും 'മ്മടെ വീട്ടിൽ പാല് കൊണ്ടവരണത് മ്മടെ മേയറാട്ടാ' ! പാൽക്കാരിയിൽ നിന്നും നാടിന്റെ കാവൽക്കാരിയായി മാറുന്ന അജിതയ്ക്ക് പറയാനുള്ളത് ജീവിതമെന്ന പോരാട്ടത്തിന്റെ ഗോദായിൽ അനുഭവിച്ച കഷ്ടപ്പാടിന്റെ കഥയാണ്. എന്നാൽ ഉദയസൂര്യന് മുൻപേ തന്റെ ജോലികൾ ആരംഭിക്കുന്ന അജിതയ്ക്ക് ക്ഷിണമെന്നത് തെല്ലുമില്ല. പകരം മുന്നേറണമെന്ന വാശി മാത്രം. തൃശൂർ കോർപറേഷൻ മേയറായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ അജിതാ വിജയനാണ് 18 വർഷമായി കൂർക്കഞ്ചേരിയിലെ പാൽക്കാരി.
അതിരാവിലെ അഞ്ചു മുതൽ തന്റെ സ്‌കൂട്ടറിൽ 300 ഓളം വീടുകളിൽ പാൽവിതരണം നടത്തും. ഇതിന് ശേഷമാവും ഇനി അജിത 'മേയറുടെ കുപ്പായമണിയുക'. തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടി ജീവിക്കുന്ന എല്ലാ വനിതകൾക്കും പ്രചോദനമാണ് അജിതയുടെ ജീവിതം. കണിമംഗലം വലിയാലുക്കൽ തിരുനിലത്ത് വീട്ടിൽ അജിത ഭർത്താവ് വിജയനൊപ്പം മിൽമയുടെ ഏജൻസി എടുത്താണ് ഉപജീവനം നടത്തിയിരുന്നത്. 2005ൽ അപ്രതീക്ഷിതമായിട്ടായിരുന്നു കൗൺസിലർ പദവി. വനിതാ സംവരണ ഡിവിഷനിൽ നറുക്ക് അജിതയ്ക്കായിരുന്നു. സജീവ സിപിഐ പ്രവർത്തകനും ലോക്കൽ സെക്രട്ടറിയുമായ ഭർത്താവ് വിജയൻ തന്നെയാണ് രാഷ്ട്രീയ ഗുരു.
ആദ്യ തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി. അന്ന് വീടിനോട് ചേർന്ന് ഒരു ചായക്കടയുണ്ടായിരുന്നു. പുലർച്ചെ നാലുമുതൽ ചായക്കടയിലെ പാചകക്കാരിയായിട്ടായിരുന്നു അജിതയുടെ ദിനചര്യയുടെ തുടക്കം. അതിരാവിലെ അഞ്ചു മുതൽ പാൽക്കാരി. പത്തു മുതൽ മൂന്നു വരെ അംഗൻവാടി ടീച്ചർ. ഡിവിഷൻ കാര്യങ്ങൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഇപ്പോഴും രാത്രി എട്ടു കഴിയും. തിരക്കേറിയപ്പോൾ ചായക്കട പൂട്ടേണ്ടിവന്നു. അംഗൻവാടി ജീവനക്കാർക്ക് മത്സരിക്കുന്നതിൽ വിലക്കുണ്ടായപ്പോൾ രണ്ടാംതവണ വിട്ടു നിന്നു.
വിലക്ക് മാറിയപ്പോൾ 2015ൽ മത്സരിച്ച് വീണ്ടും സ്റ്റാൻഡിങ് കമ്മിറ്റി ചേയർപേഴ്‌സണായി. മുൻധാരണ അനുസരിച്ച് ജനതാദളിന് വേണ്ടി കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞു. മേയറായിരുന്ന സിപിഎമ്മിലെ അജിതാ ജയരാജൻ ഇടതു മുന്നണിയിലെ ധാരണയനുസരിച്ച് രാജിവച്ച ഒഴിവിലാണ് അജിതാ വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്. മേയറെ കാണാൻ കിട്ടുന്നില്ലെന്ന പരാതി ഡിവിഷനിലുള്ളവർക്കില്ല.
പാൽ വിതരണം ചെയ്തുവരുമ്പോൾ ആവലാതികളും നിവേദനങ്ങളും അജിതയ്ക്കൊപ്പം പാൽപ്പെട്ടിയിലുണ്ടാകും. ഗിന്നസ് റെക്കാഡ് നേടിയ തിരുവാതിര ടീമിലെ പ്രധാന അംഗംകൂടിയാണ് ഈ മേയർ. 2005ലെ തിരഞ്ഞെടുപ്പിൽ കൗൺസിലറായി അജിത തിരഞ്ഞെടുക്കപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു.