കൊച്ചി: പ്രശസ്ത മിമിക്രി കലാകാരൻ സുഭാഷ് കൊല്ലം അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ടിവി പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സുഭാഷ്. ക്രിക്കറ്റ് താരം സനത് ജയസൂര്യയേയും കോൺഗ്രസ് നേതാവ് എ കെ ആന്റണിയേയും നിരവധി വേദികളിൽ അഭിനയിച്ച് പ്രശംസ നേടിയിട്ടുണ്ട്.

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ശബ്ദാനുകരണത്തിലൂടെയും സുഭാഷ് മികവും തെളിയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സുഭാഷിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ജയസൂര്യയുമായുള്ള സാദൃശ്യമാണ് സുഭാഷിനെ വളരെ വേഗം ശ്രദ്ധേയനാക്കിയത്. അന്തരിച്ച സിനിമാ താരം കലാഭവൻ മണിയുടെ ശബ്ദം തന്മയത്വത്തോട് കൂടി അനുകരിക്കാൻ സുഭാഷിന് സാധിച്ചിരുന്നു. ഒരുപാട് സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സുഭാഷ് കൊല്ലം വൈവിധ്യമായ വേഷങ്ങൾ ചെയ്തു.