കോട്ടയ്ക്കൽ: പ്രമുഖ ആശുപത്രി ശൃംഘലയായ മിംസിലെ ഹോസ്റ്റൽ മുറിയിൽ കെട്ടിതൂങ്ങിയ നഴ്‌സ് മരിച്ചു. മലപ്പുറം കോട്ടക്കലിലെ മിംസ് ആശുപത്രിയിലെ നേഴ്‌സ് നിലമ്പൂർ ഓട്ടുപുറത്ത് ബാബുവിന്റെ മകൾ ഹനിമ(22)യെയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ആശുപത്രിയോട് ചേർന്ന ഹോസ്റ്റൽ മുറിയിൽ തൂങ്ങിയതായി കണ്ടത്.

ഒപ്പമുണ്ടിയിരുന്നവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി മരിച്ചിരുന്നില്ല. എന്നാൽ ഹനിമയുടെ സ്ഥിതി അവശ നിലയിലേക്ക് മാറിയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും കോട്ടക്കൽ എസ്.ഐ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല. പ്രണയ നൈരാശ്യമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹതാമസക്കാരും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഒന്നര മാസം മുമ്പാണ് ഹനിമ കോട്ടക്കൽ മിംസ് ആശുപത്രിയിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. മാതാവ് ഓമന. സഹോദരൻ ഹിരൺ.