- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എസ് സ്വാമിനാഥന്റെ ഭാര്യ മിന സ്വാമിനാഥൻ അന്തരിച്ചു; വിട പറഞ്ഞത് സാമൂഹ്യസേവന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വം
ചെന്നൈ: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ ഭാര്യയും എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയുമായ മിന സ്വാമിനാഥൻ അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
പ്രീസ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ ചെയർ പേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐസിഡിഎസ് വകുപ്പ് സ്ഥാപിക്കപ്പെട്ടത്.
സെന്റർ ഫോർ വുമൺ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകാംഗവും വൈസ് ചെയർപേഴ്സണും ആയിരുന്നു. ലോകാരോഗ്യ സംഘടന ചീഫ് സൈന്റിസ്റ്റ്് സൗമ്യ സ്വാമിനാഥൻ. പ്രൊഫ. മധുര സ്വാമിനാഥൻ, നിത്യറാവു എന്നിവർ മക്കളാണ്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.