- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യപ്പെട്ടാൻ എത്ര വിലകൂടിയതായാലും ഇഷ്ടപ്പെട്ട ബ്രാന്റ് നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തും: കുറുപ്പംപടിയിലെ പലചരക്കുകടയിലൊരുക്കിയ മിനിബാറു കണ്ട് പൊലീസ് ഞെട്ടി; കുടുങ്ങിയത് സഭാ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ
കുറുപ്പംപടി: ആവശ്യപ്പെട്ടാൻ എത്ര വിലകൂടിയതായാലും ഇഷ്ടപ്പെട്ട ബ്രാന്റ് നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തും.അളവ് പാത്രങ്ങളും റെഡി .തൊട്ടുകൂട്ടാനുള്ള വകയും കിട്ടും. ഇരുന്ന് കഴിക്കണ്ടവർക്ക് അതിനും സൗകര്യം.പക്ഷേ പണച്ചെലവിത്തിരികൂടുമെന്ന് മാത്രം. കുറുപ്പംപടിയിൽ പലചരക്കുകടയിൽ പ്രവർത്തിച്ചിരുന്ന മിനിബാറിന്റെ സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങിനെ. പട്ടണ മധ്യത്തിൽ മുൻ ആരോഗ്യവകുപ്പ് ജീവനക്കാരനും സമ്പന്നനും സ്ഥലത്തെ പ്രമാണിയുമായ കുറുപ്പംപടി മേക്കമാലി ചെറിയാന്റെ (69) ഉടമസ്ഥതയിലുള്ള മേക്കമാലി സ്റ്റോഴ്സിൽ മദ്യവിൽപ്പനക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.ഇത്തരം ഒരിപാട് ഇവിടെ നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചപ്പോഴും യാഥാർത്ഥയമായിരിക്കാനിടയില്ല എന്ന ഉറപ്പിലാണ് സ്ഥാപനത്തിലെത്തിയതെന്നും സ്ഥിതിഗതികൾ ബോദ്ധ്യമായപ്പോൾ തങ്ങൾ ആക്ഷരാർത്ഥത്തിൽ അന്തംവിട്ടെന്നുമാണ് റെയ്ഡിന് നേതൃത്വം നൽകിയ കുറുപ്പംപടി എസ് ഐ പി.എം ഷമീർ പങ്കുവയ്ക്കുന്ന വിവരം. രഹസ്യവിവരത്തെത്തുടർന്ന് കുറപ്പംപടി
കുറുപ്പംപടി: ആവശ്യപ്പെട്ടാൻ എത്ര വിലകൂടിയതായാലും ഇഷ്ടപ്പെട്ട ബ്രാന്റ് നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തും.അളവ് പാത്രങ്ങളും റെഡി .തൊട്ടുകൂട്ടാനുള്ള വകയും കിട്ടും. ഇരുന്ന് കഴിക്കണ്ടവർക്ക് അതിനും സൗകര്യം.പക്ഷേ പണച്ചെലവിത്തിരികൂടുമെന്ന് മാത്രം. കുറുപ്പംപടിയിൽ പലചരക്കുകടയിൽ പ്രവർത്തിച്ചിരുന്ന മിനിബാറിന്റെ സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങിനെ.
പട്ടണ മധ്യത്തിൽ മുൻ ആരോഗ്യവകുപ്പ് ജീവനക്കാരനും സമ്പന്നനും സ്ഥലത്തെ പ്രമാണിയുമായ കുറുപ്പംപടി മേക്കമാലി ചെറിയാന്റെ (69) ഉടമസ്ഥതയിലുള്ള മേക്കമാലി സ്റ്റോഴ്സിൽ മദ്യവിൽപ്പനക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.ഇത്തരം ഒരിപാട് ഇവിടെ നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചപ്പോഴും യാഥാർത്ഥയമായിരിക്കാനിടയില്ല എന്ന ഉറപ്പിലാണ് സ്ഥാപനത്തിലെത്തിയതെന്നും സ്ഥിതിഗതികൾ ബോദ്ധ്യമായപ്പോൾ തങ്ങൾ ആക്ഷരാർത്ഥത്തിൽ അന്തംവിട്ടെന്നുമാണ് റെയ്ഡിന് നേതൃത്വം നൽകിയ കുറുപ്പംപടി എസ് ഐ പി.എം ഷമീർ പങ്കുവയ്ക്കുന്ന വിവരം.
രഹസ്യവിവരത്തെത്തുടർന്ന് കുറപ്പംപടി പൊലീസ് നടത്തിയ പരിശോധനയിയിലാണ് പ്രദേശത്തെ സ്ഥിരം മദ്യപാനികൾക്കായി ചെറിയാൻ തന്റെ സ്ഥാപനത്തിൽ ഏർപ്പെടുത്തിയരുന്ന വിപുലമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായത്. സ്ഥാപനത്തിൽ നിന്നും ഏകദേശം പത്ത് ലിറ്ററോളം മദ്യവും ഉപയോഗിച്ച നിരവധി ബ്രാന്റിലുള്ള ഇരുപത്തി അഞ്ചോളം മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തു. മദ്യകുപ്പികൾ കടയിലെ സാധനങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് സൂക്ഷിച്ചിരുന്നതെന്ന് തെളിവെടുപ്പിൽ വ്യക്തമായി.
ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഇയാൾ ഭേദപ്പെട്ട സാമ്പത്തീക ചുറ്റുപാടിലാണ് ജീവിക്കുന്നത്. കുറുപ്പംപടിയിൽ മക്കൾക്ക് ബിസ്നസ് സ്ഥാപനങ്ങളുമുണ്ട്. ആത്മിയ- സഭാപ്രവർത്തനങ്ങളിലും ഇയാൾ സജീവപങ്കാളിയായിരുന്നെന്നാണ് നാട്ടിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മാസാദ്യ ദിവസമായതിനാൽ ബീവറേജസുകൾ അവധിയായതിനാൽ ഇടപാടുകാർ ധാരാളമായിഎത്തുമെന്നും ഇതനുസരിച്ച് ഇയാൾ മദ്യം കരുതിയിട്ടുണ്ടാവുമെന്നും പ്രതീക്ഷിച്ചാണ് പൊലീസ് സംഘം റെയ്ഡിനെത്തിയത്.
കടയുടെ പിറക് വശത്ത് മദ്യപാനികൾക്ക് സൗകര്യമേർപ്പെടുത്തുന്നതിനായി പ്രത്യേകം മുറി നിർമ്മിച്ചിരുന്നെന്നും സമീപം പ്രവർത്തിച്ചിരുന്ന രണ്ടു ബാറുകളും ബിവറേജസ് ഔട്ട് ലെറ്റും നിർത്തലായതോടെ ഇയാൾ മദ്യകച്ചവടം വിപുലമാക്കുകയായിരുന്നെന്നാണ് പൊലീസ് തെളിവെടുപ്പിൽ ലഭ്യമായ വിവരം. ഇരുപതോളം പാക്കറ്റ് ഹാൻസും ഇയാളുടെ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തു.കുറുപ്പംപടി കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അന്വേഷണ സംഘത്തിൽ എസ് ഐ പി.എം ഷമീറിനെ കൂടാതെ, അഡീ.എസ്.ഐ സാലി, എ എസ് ഐ ജോയി, ഗോപാലകൃഷ്ണൻ, എസ് സി പി ഒ മാരായ ബിജു, മോഹനൻ, എൽദോസ്, സി പി ഒ ജയൻ എന്നിവരുണ്ടായിരുന്നു.