- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനൊപ്പം ദുബായിലായിരുന്ന മിനി തിരിച്ചെത്തി സജീവമായത് പരിവാർ രാഷ്ട്രീയത്തിൽ; ശബരിമല കർമ്മ സമിതിയിലൂടെ സമര നായികയായി; പെരുമാറ്റത്തിലെ സൗമ്യതയിൽ ത്രികോണ പോരിനെ അതിജീവിച്ചു; കൊച്ചിയിലെ കൗൺസിലാറയതിന് പിന്നാലെ വില്ലനായി രോഗമെത്തി; മിനി ആർ മേനോൻ വിടവാങ്ങുമ്പോൾ
കൊച്ചി: കൊച്ചിയിലെ പരിവാർ രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു മിനി ആർ മേനോൻ. കൊച്ചി നഗരസഭ 62-ാം ഡിവിഷനിലെ കൗൺസിലർ. ക്യാൻസർ രോഗമാണ് മിനി ആർ മേനോന് ജീവിതത്തിൽ വില്ലനായത്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അതിശക്തമായ ത്രികോണ പോരിനെയാണ് സൗമ്യ അതിജീവിച്ചത്. ആദ്യമായാണ് ഡിവിഷനിൽ താമര ചിഹ്നത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു കൃഷ്ണകുമാറിനെ 271 വോട്ടുകൾക്ക് പിന്നിലാക്കിയായിരുന്നു വിജയം. ജയിച്ച് കോർപ്പറേഷനിൽ സജീവമായതിന് പിന്നാലെ രോഗവും മിനിയെ പിടികൂടി.
എറണാകുളത്ത് ബിജെപിയുടേയും സംഘപരിവാർ പ്രസ്ഥാനങ്ങളുടേയും സജീവ പ്രവർത്തക എന്ന നിലക്ക് മിനി ആർ മേനോൻ സുപരിചിതയാണ്. സ്ത്രീകളുടെ പ്രശ്നങ്ങലിൽ ഇടപെട്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭങ്ങളിൽ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു.
ശബരിമല കർമസമിതിക്ക് എറണാകുളത്ത് നേതൃത്വം നൽകാനും മുൻപിലുണ്ടായിരുന്നു. തത്തംപിള്ളി കുടുംബത്തിലെ രഘുനന്ദന മേനോന്റെയും ജയാ ആർ മേനോന്റെയും മകളായ മിനി ആർ മേനോൻ 2002 മുതൽ 2015 വരെ ഭർത്താവ് കൃഷ്ണകുമാറിനോടൊപ്പം ദുബായിലായിരുന്നു. പിന്നീട് തിരികെ എത്തി 2016 മുതൽ എറണാകുളത്ത് സജീവമായി. സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ വ്യക്തിയായിരുന്നു.
കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ്: കൃഷ്ണകുമാർ വർമ മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ. ബിജെപി സ്ഥാനാർത്ഥിയായി എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ. മേനോൻ കൊച്ചി കോർപ്പറേഷൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ലീവെടുത്ത് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
ശക്തമായ മത്സരത്തിൽ ബിജെപിയുടെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത് അവർക്ക് പൊതു ജീവിതധാരയിലെ സ്വീകാര്യത വെളിപ്പെടുത്തുന്നു. ദൗർഭാഗ്യവശാൽ അവർക്ക് അധികകാലം പ്രവർത്തിക്കാൻ കഴിഞ്ഞില്ല. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വാരിയം റോഡ് ചിന്മയ കോളജിന് എതിർവശത്തുള്ള ഇവരുടെ കൗൺസിലർ ഓഫിസിൽ 10.30 മുതൽ ഒന്നര വരെ പൊതു ദർശനത്തിനു വയ്ക്കും.
തുടർന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റിൽ ഒരു മണി മുതൽ മൂന്നു മണിവരെയും ആദരാഞ്ജലികൾ അർപ്പിക്കാം. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.