പമ്പ: ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി വനിതാ മാധ്യമപ്രവർത്തകയും ക്യാമറാമാനും പമ്പയിൽ. ടി വി 9 റിപ്പോർട്ടർ ദീപ്തി വാജ്‌പേയിയും ക്യമറാമാനുമാണ് ശബരിമലയിലേക്ക് പോകാൻ പമ്പയിലെത്തിയത്. വലിയ പൊലീസ് സംഘം ഇവർക്ക് സുരക്ഷയൊരുക്കി. മറ്റുമാധ്യമപ്രവർത്തകരെ പോലെ താനും റിപ്പോർട്ടിങ്ങിനായാണ് പമ്പയിൽ എത്തിയതെന്നാണ് ഇവർ വ്യക്തമാക്കിയത്. ശബരിമലയിലെ നിലവിലെ സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർ ദീപ്്തിയോട് വിശദീകരിച്ചത്. ഹൈദരാബാദിൽ നിന്നാണ് സംഘം എത്തിയത്.

പൊലീസ് വിശദീകരണത്തെ തുടർന്ന് ദീപ്തി മല കയറുന്നില്ലെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. രണ്ടു യുവതികൾ ശബരിമല ദർശനം നടത്തിയതായ വാർത്തയെ തുടർന്നാണ് ടിവി 9 റിപ്പോർട്ടർ എത്തിയതെന്ന് കരുതുന്നു.