രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ആശ്വാസ വാർത്തയുമായി മിനിമം വേതനം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. തൊഴിൽ വകുപ്പ് ഉന്നത സമിതിയാണ് വേതന പരിഷ്‌കാരിച്ച് പുറത്തിറക്കാൻ തീരുമാനിച്ചത്.

ഓരോ മേഖലക്കും പ്രത്യേകമായി മിനിമം വേതനം നിർണയിക്കാനാണ് തീരുമാനം. പുതിയ വിസകൾ അനുവദിക്കുന്നതിന് മുമ്പ് തൊഴിൽ തൊഴിലാളി മേഖലയിൽ വേണ്ട പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതോടൊപ്പം ചില പ്രത്യേക മേഖലകളിൽ നിലനില്ക്കുന്ന ഇഖാമ ട്രാൻസ്ഫർ നിരോധനം പുനപരിശോധിക്കാനും അധികൃതർ തീരുമാനിച്ചു.

വിസ, ഇഖാമ, ട്രാൻസ്ഫർ, പുതുക്കൽ തുടങ്ങിയ നടപടികൾക്ക് ഫീസ് വർദ്ധന പരിഗണിക്കുന്നുണ്ടെന്ന് ക്ലീനിങ്, സെക്യുരിറ്റി മേഖലയിലെ നടപടി ക്രമങ്ങൾ പൂർണമായും കമ്പ്യൂട്ടർ വത്കരിച്ച് ഈ മേഖലകളിൽ പരമാവധി തൊഴിലാളികളെ കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.