- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചത്തീസ്ഗഢ്: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രജീന്ദർപാൽ സിങ് ഭാട്ടിയയെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വസതിയിലാണ് രജീന്ദർപാൽ സിങ് ഭാട്ടിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഴുപത്തിരണ്ടുകാരനായ ഭാട്ടിയയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗനമം.
എങ്കിലും മരണം ആത്മഹത്യയാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഭാട്ടിയക്ക് മാർച്ചിൽ കോവിഡ് ബാധിച്ചിരുന്നു.കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഭാട്ടിയയെ ഗുരുതരമായി ബാധിച്ചിരുന്നതായി പറയപ്പെടുന്നു. ഖുജി നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നുതവണ എംഎൽഎയായി ഭാട്ടിയ തെരഞ്ഞെടുക്കപ്പെട്ടു. ചത്തീസഗഢിൽ രമൺ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയിൽ വാണിജ്യവ്യവസായ സഹമന്ത്രിയായിരുന്നു.



