- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധം ശമിക്കാത്ത സാഹചര്യത്തിൽ കശാപ്പ് നിയന്ത്രണ വിജ്ഞാപനം മയപ്പെടുത്താനൊരുങ്ങി കേന്ദ്രം; ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഹർഷവർധൻ; വിജ്ഞാപനം പുറപ്പെടുവിച്ചത് ഫാസിസ്റ്റ് നടപടിയെന്ന ആരോപണവും മന്ത്രി തള്ളി
ന്യൂഡൽഹി: കശാപ്പിന് കന്നുകാലി വിൽപന നിരോധിച്ച വിജ്ഞാപനത്തിൽ വ്യക്തത വരുത്തുമെന്ന് കേന്ദ്രസർക്കാർ. അന്തിമ വിജ്ഞാപനത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനംപരിസ്ഥിതിമന്ത്രി ഹർഷവർധൻ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. വ്യവസായികളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിവിധ എൻജിഒകളിൽ നിന്നും ലഭിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി. ആരുടെയും ഭക്ഷണക്രമത്തിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫാസിസമെന്ന വാക്ക് ഏറെ വർഷങ്ങളായി കേ
ന്യൂഡൽഹി: കശാപ്പിന് കന്നുകാലി വിൽപന നിരോധിച്ച വിജ്ഞാപനത്തിൽ വ്യക്തത വരുത്തുമെന്ന് കേന്ദ്രസർക്കാർ. അന്തിമ വിജ്ഞാപനത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനംപരിസ്ഥിതിമന്ത്രി ഹർഷവർധൻ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോത്തിറച്ചി മുഖ്യഭക്ഷണമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്.
വ്യവസായികളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വിവിധ എൻജിഒകളിൽ നിന്നും ലഭിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ മന്ത്രി തള്ളി.
ആരുടെയും ഭക്ഷണക്രമത്തിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫാസിസമെന്ന വാക്ക് ഏറെ വർഷങ്ങളായി കേൾക്കുന്നു. ഈ രാജ്യത്തെ ആത്മാർഥമായി സേവിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഹർഷവർധൻ അവകാശപ്പെട്ടു.
ഇന്നലെ മിസോറാം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സംസ്ഥാനത്തെ ജനങ്ങൾ വരവേറ്റത് ബീഫ് ഫെസ്റ്റിവൽ നടത്തിക്കൊണ്ടായിരുന്നു. ഇതിനു പിന്നാലെ ഇഷ്ടമുള്ളതു കഴിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കുണ്ടെന്നു രാജ്‌നാഥ് സിങ് പറയുകയുണ്ടായി.