- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാർ സഫാരി പാർക്കിൽ കടുവ ചാടിപ്പോയത് കൂടിന്റെ കാലപ്പഴക്കം മൂലമെന്ന് വനംമന്ത്രി; കടുവയ്ക്ക് 'വൈഗ' എന്നു പേരിട്ടു; കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രി കെ രാജു
തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് കടുവ ചാടിപ്പോയത് കൂടിന്റെ കാലപ്പഴക്കം മൂലമെന്ന് വനംമന്ത്രി കെ രാജു. കൂടിന്റെ വെൽഡിങ് പൊട്ടി ആണ് കടുവ പുറത്തു കടന്നത്. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. കടുവ സഫാരി പാർക്കിന്റെ അതിർത്തി കടന്ന് പോയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ കടുവയ്ക്ക് 'വൈഗ' എന്നു പേരിട്ടതായും മന്ത്രി അറിയിച്ചു.
ഇവിടെ ചികിത്സ നൽകാവുന്ന വിധം ആധുനിക സംവിധാനങ്ങൾ വേണം. നിലവിൽ ഉപയോഗിക്കാൻ കഴിയുന്നത് ഒരു കൂട് മാത്രമാണ്. കൂടുതൽ ട്രീറ്റ്മെന്റ് കേജുകൾ ഉണ്ടാക്കണം. ബലമുള്ള പുതിയ സംവിധാനം കൊണ്ടുവരും. ക്യാമറ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വയനാട്ടിൽ ടൈഗർ റസ്ക്യു സെന്റർ നിർമ്മിക്കും. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.
വയനാട് നിന്നും സഫാരി പാർക്കിൽ എത്തിച്ച 10 വയസ്സുള്ള കടുവ കഴിഞ്ഞ ദിവസം ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളിൽ കയറിയായിരുന്നു കടുവ രക്ഷപ്പെട്ടത്. വനപാലകർ നടത്തിയ തെരച്ചിലിനൊടുവിൽ വൈകീട്ടോടെ പാർക്കിന്റെ പിൻവശത്തായി കടുവയെ കണ്ടെത്തി. കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കടുവ പൂർണ്ണ ആരോഗ്യവാനായ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഡോ. അരുൺ സ്കറിയ പറഞ്ഞു. ഇന്ന് ഡോ അരുൺ സക്കറിയയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് രക്ഷപെട്ട കടുവയെ മയക്കുവെടി വെച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവയെ വൈകിട്ടോടെ തന്നെ കണ്ടെത്തിയെങ്കിലും കെണിവെച്ച് പിടിക്കാനും മയക്കുവെടി വെച്ച് പിടിക്കാനുമുള്ള ശ്രമങ്ങൾ പലപ്പോഴും പാളുകയായിരുന്നു. ഒടുവിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയെ മയക്കുവെടി വെക്കാനായത്.
ശനിയാഴ്ച ഉച്ചയോടെയാണ് ഒമ്പത് വയസുള്ള കടുവ കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളിൽ കയറിയാണ് കടുവ രക്ഷപെട്ടത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റും. വയനാട് പുൽപ്പള്ളിയിൽ നാട്ടിലിറങ്ങി ആക്രമണകാരിയായി മാറി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ചയാണ് നെയ്യാർഡാമിൽ എത്തിച്ചത്. ഒൻപത് വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽനിന്നു ചാടിപ്പോയത്. ഡി.എഫ്.ഒ. ജെ.ആർ.അനി, നെയ്യാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി.സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ സംഘം വനം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.
വയനാട്ടിൽനിന്ന് നെയ്യാർഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാർ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാർക്ക് എന്നതിനാൽ കടുവ ജനവാസകേന്ദ്രത്തിൽ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. കടുവയെ തിരിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമം ശനിയാഴ്ച മുതൽ ആരംഭിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെയാണ് ഫലം കണ്ടത്.
കൂട്ടിൽനിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്താൻ ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചു നടത്തിയ തിരച്ചിലിൽ വൈകീട്ടോടെ സഫാരി പാർക്കിന്റെ പ്രവേശനകവാടത്തിനു സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തിയിരുന്നു. തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ അടുത്തുള്ള പൊന്തക്കാട്ടിലേക്കു മറഞ്ഞ കടുവയെ സന്ധ്യയായിട്ടും കണ്ടെത്താനായില്ല. ആളനക്കം ഉണ്ടാകുമ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങിയതാണ് അധികൃതരെ കുഴക്കിയത്. രാത്രിയോടെ കൂടിനുള്ളിൽ ആടിനെ കെട്ടി കടുവയെ ആകർഷിക്കാൻ നടപടി ആരംഭിച്ചെങ്കലും അതു ഫലം കണ്ടിരുന്നില്ല. തുടർന്നാണ് ഇന്നലെ വീണ്ടു തിരച്ചിൽ ആരംഭിച്ചത്. ഉച്ചയോടെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.
ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളിൽ കയറിയായിരുന്നു കടുവ രക്ഷപെട്ടത്. ഇന്ന് സഫാരി പാർക്ക് സന്ദർശിച്ച ശേഷമാണ് മന്ത്രി കെ രാജു കൂടിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് കാരണമെന്ന് വ്യക്തമാക്കിയത്.
മറുനാടന് ഡെസ്ക്