- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തായിരുന്നു ആ നേതാക്കൾ തമ്മിൽ പറഞ്ഞത്? ചാനലുകൾക്ക് മുമ്പിൽ പരസ്പ്പരം പഴിചാരിയപ്പോഴും അയ്യപ്പ സന്നിധിയിൽ രാഷ്ട്രീയ വൈരം മറന്ന് പരസ്പ്പരം കെട്ടിപ്പിടിച്ചു കുശലം പറഞ്ഞും മന്ത്രി കടകംപള്ളിയും ബിജെപി നേതാവ് കെ സുരേന്ദ്രനും; കണ്ടു നിന്നവർക്ക് കൗതുകമായി ശബരീശ സന്നിധിയിൽ രണ്ട് രാഷ്ട്രീയ തീർത്ഥാടകരുടെ സംഗമം
സന്നിധാനം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്ന് പമ്പയിലും നിലയ്ക്കലും സംഘർഷ മേഖലയായി മാറിയിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ആക്രമണവും പൊലീസ് ലാത്തിച്ചാർജ്ജും കേസുമായി ആകെ ജഗപൊഗയായി അന്തരീക്ഷമായിരുന്നു ഇന്ന്. വൈകുന്നേരത്തോടെയാണ് നിലയ്ക്കലും പമ്പയിലും സ്ഥിതിഗതികൾ ശാന്തമായത്. ഭക്തരുടെ നേതൃത്വത്തിൽ നടത്തിവന്ന സമാധാനപരമായ സമരത്തിനിടയിൽ ഒരു വിഭാഗം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊതുവേ പുറത്തുവരുന്ന റിപ്പോർട്ട്. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുകയും സന്നിധാനത്ത് നട തുറക്കുകയും ചെയ്തതോടെ കാര്യങ്ങൾ സാധാരണ നിലയിലായി. അതിനിടെ ശബരീശ സന്നിധിയിൽവെച്ച് കേരളത്തിലെ രണ്ട് രാഷ്ട്രീയ കക്ഷി നേതാക്കൾ പരസ്പ്പരം കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തത് കണ്ടുനിന്നവർക്ക് കൗതുകമായി മാറി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമായിരുന്നു ഈ നേതാക്കൾ. ഇന്ന് പലതവണ ചാനലുകൾക്ക് മുമ്പിൽ വന്ന് പരസ്പ്പരം കൊമ്പുകോർത്ത നേതാക്കളാണ് ഇവരെങ്കിലും അയ്
സന്നിധാനം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്ന് പമ്പയിലും നിലയ്ക്കലും സംഘർഷ മേഖലയായി മാറിയിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ആക്രമണവും പൊലീസ് ലാത്തിച്ചാർജ്ജും കേസുമായി ആകെ ജഗപൊഗയായി അന്തരീക്ഷമായിരുന്നു ഇന്ന്. വൈകുന്നേരത്തോടെയാണ് നിലയ്ക്കലും പമ്പയിലും സ്ഥിതിഗതികൾ ശാന്തമായത്. ഭക്തരുടെ നേതൃത്വത്തിൽ നടത്തിവന്ന സമാധാനപരമായ സമരത്തിനിടയിൽ ഒരു വിഭാഗം ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊതുവേ പുറത്തുവരുന്ന റിപ്പോർട്ട്. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുകയും സന്നിധാനത്ത് നട തുറക്കുകയും ചെയ്തതോടെ കാര്യങ്ങൾ സാധാരണ നിലയിലായി.
അതിനിടെ ശബരീശ സന്നിധിയിൽവെച്ച് കേരളത്തിലെ രണ്ട് രാഷ്ട്രീയ കക്ഷി നേതാക്കൾ പരസ്പ്പരം കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തത് കണ്ടുനിന്നവർക്ക് കൗതുകമായി മാറി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമായിരുന്നു ഈ നേതാക്കൾ. ഇന്ന് പലതവണ ചാനലുകൾക്ക് മുമ്പിൽ വന്ന് പരസ്പ്പരം കൊമ്പുകോർത്ത നേതാക്കളാണ് ഇവരെങ്കിലും അയ്യപ്പന്റെ സന്നിധിയിൽ വെച്ച് ഇവർ സൗഹൃദം പങ്കിടുകയായിരുന്നു.
പമ്പയിൽ പൊലീസ് ലാത്തിച്ചാർജ്ജ് നടക്കുമ്പോഴാണ് കെ സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത്. അതിന് മുമ്പ് തന്നെ അവലോകന യോഗത്തിനും മറ്റുമായി കടകംപള്ളി സുരേന്ദ്രൻ എത്തിയിരുന്നു. ഇവിടെ വെച്ച് നേതാക്കൾ നടതുറക്കുന്നതിന് മുമ്പ് തന്നെ കണ്ടു. അപ്പോൾ കൈ ഉയർത്തിക്കാണിച്ചു കൊണ്ടും ചിരിച്ചു കൊണ്ടും നേതാക്കൾ സംസാരിച്ചു. ഇതിന് ശേഷം ശബരിമല തന്ത്രിയും മേൽശാന്തിയും ചേർന്ന് നട തുറക്കുമ്പോൾ അയ്യപ്പനെ തൊഴാനാനായി മുൻനിരയിൽ തന്നെയുണ്ടായിരുന്നു ഇരുവരും. കമ്മ്യൂണിസ്റ്റുകാരനായ മന്ത്രി കൈകൂപ്പി തൊഴുതില്ലെങ്കിലും ബിജെപി നേതാവ് തികഞ്ഞ ഭക്തനായി.
ഇതിനിടെ നടതുറന്ന ശേഷം രണ്ട് നേതാക്കളും പരസ്പ്പരം കെട്ടിപ്പിടിക്കുകയും കുശലം പറയുകയും ചെയ്തു. സംഘർഷഭരിതമായ സാഹചര്യങ്ങൾക്കും പ്രസ്താവനാ വിവാദങ്ങൾക്കും ശേഷമായിരുന്നു നേതാക്കളുടെ കുശലാന്വേഷണം. അയ്യപ്പ സന്നിധിയിൽ വച്ചായിരുന്നു നേതാക്കളുടെ സൗഹൃദം പങ്കിടൽ. ഇതിന് മുമ്പ് ഇന്നത്തെ അക്രമങ്ങളുടെ പേരിൽ നേതാക്കൾ തമ്മിൽ പരസ്പ്പരം കുറ്റപ്പെടുത്തലുകളുമായാണ് നിന്നത്. പമ്പയിൽ അക്രമം നടത്തിയത് പൊലീസ് ഓത്താശയിലാണെന്നും അയ്യപ്പഭക്തരാണെന്നും മന്ത്രി കടകംപള്ളിയാണ് കാരണക്കാരെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം.
സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയും മന്ത്രി കടകംപള്ളി നൽ്കുകയുണ്ടായി. ശബരിമലയിൽ അയ്യപ്പഭക്തരുടെ പേരിൽ ആർഎസ്എസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നായിരുന്നു കടകംപള്ളി പറഞ്ഞത്. അക്രമം ഒരുകാരണവശാലും അനുവദിക്കില്ലെന്നും പൊലീസ് കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപകമായി അക്രമം നടത്തുന്ന ആർഎസ്എസ് ക്രിമിനലുകൾ അതിന്റെ ഉത്തരവാദിത്വം അയ്യപ്പ ഭക്തന്മാരുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് അക്രമം അരങ്ങേറുന്നത്. പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്. ആർഎസ്എസുകാരുടെ രാഷ്ട്രീയം ശബരിമലയ്ക്കു പുറത്തുമതിയെന്നും മന്ത്രി പറഞ്ഞു. അയ്യപ്പഭക്തനു ശാന്തമായ അന്തരീക്ഷത്തിൽ ക്ഷേത്രദർശനത്തിനു അവസരം നൽകണം. അക്രമങ്ങളിൽനിന്നും ദയവുചെയ്തു പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെടുകയുണ്ടായി.