കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അമ്മ തോട്ടട ജവഹർ നഗർ ഹൗസിങ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ്.

സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത് നടക്കും. കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയും പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ എന്നിവരുമാണ് മറ്റു മക്കൾ. 

മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അദ്ധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്‌കൂൾ) പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക എടക്കാട് മണപ്പുറം സ്‌കൂൾ) ജ്യോത്സ്‌ന (റിട്ട. അദ്ധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂൾ).