- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരിലെ രോഷം ശമിപ്പിക്കാൻ സിപിഎം ഇടപെടൽ; ചികിത്സക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ വീട്ടിലെത്തി മന്ത്രി ആർ ബിന്ദു; ചികിത്സയ്ക്ക് പണം നൽകിയെന്ന പ്രസ്താവനയിൽ കുടുംബം അതൃപ്തി അറിയിച്ചു; ഖേദം പ്രകടിപ്പിച്ചു മന്ത്രിയും; തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ല; ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്ന് പറഞ്ഞ് സിപിഎം നേതാവ് സി കെ ചന്ദ്രനും
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവരുടെ രോഷം ശമിപ്പിക്കാൻ ശ്രമം തുടർന്ന് സിപിഎം. ചികിത്സക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടംബത്തെ സന്ദർശിച്ചു മന്ത്രി ആർ ബിന്ദുമാണ് അനുരജ്ഞന ശ്രമങ്ങൾക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു മന്ത്രിയുടെ സന്ദർശനം എന്നാണ് സൂചനകൾ. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്ഥാവനയിൽ കുടുംബം അതൃപ്തി അറിയിച്ചു.
മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയൽപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചതായി ഫിലോമിനയുടെ മകൻ ഡിനോ അറിയിച്ചു. ഫിലോമിനയുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയിരുന്നെന്നും തൃശ്ശൂർ മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഒരു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്‌ച്ച രാവിലെ എട്ടരയോടെയാണ് ഫിലോമിന അന്തരിച്ചത്.
28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്. മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രി ആർ ബിന്ദുവിന്റെ പരാമർശം. ഇത് പരാമർശമാണ് വിവാദത്തിലായത്. മരിച്ച ഫിലോമിനയുടെയും ഭർത്താവ് ദേവസിയുടെയും കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നൽകിയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതും വിവാദത്തിന് ഇടയാക്കി. ഈ വാദം ഫിലോമിനയുടെ കുടുബം തള്ളുകയായിരുന്നു.
മെഡിക്കൽ കോളേജിലായിരുന്നു ഫിലോമിനയുടെ ചികിത്സ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സർക്കാർ മെഡിക്കൽ കോളേജിൽ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ആർ ബിന്ദു പറഞ്ഞു. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.
അതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ വിശദീകരണവുമായി ആരോപണവിധേയനും സിപിഎം മുൻജീല്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി.കെ.ചന്ദ്രൻ രംഗത്തെത്തി. തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ല. ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ലോണിനായി ആർക്കും ശുപാർശ നൽകിയില്ല. ഭരണസമിതിക്കും സെക്രട്ടരിക്കുമാണ് ലോൺ പാസാക്കുന്നതിന്റെ ഉത്തരവാദിത്തം.സുനിലിനെ വിശ്വസിച്ചതാണ് തെറ്റ്. തന്റെ ഭാര്യക്ക് ബാങ്കിൽ ജോലി ഉണ്ടായിരുന്നു.തട്ടിപ്പ് നടക്കുന്നതിന് മുമ്പ് അവർ റിട്ടയർ ചെയ്തിരുന്നു. തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന് അറിയില്ലെന്നും ചന്ദ്രൻ പറഞ്ഞു.
സി.കെ ചന്ദ്രന് വീഴ്‌ച്ച പറ്റിയിട്ടുണ്ട് .ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ ചന്ദ്രന് അറിയാമായിരുന്നു. ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തിനാലാണ് സി.കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ട്പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.സഹകരണ മേഖലയെ തകർക്കാനാണ് ബിജെപിയുടെ ശ്രമം.ബിജെപി അജണ്ട കോൺഗ്രസ് ഏറ്റു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ