- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാലിക്കുട്ടിയുടെ പേരിൽ മലപ്പുറത്തു മാത്രം 14 ഏക്കർ ഭൂമിയും കെട്ടിടങ്ങളും; ഭാര്യയുടെ പേരിൽ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം; ഷിബു ബേബി ജോണിന് അഞ്ച് കോടിയുടെ ബാങ്ക് ബാലൻസ് മാത്രം; എന്നിട്ടും പല മന്ത്രിമാർക്കും സ്വന്തം വീടും കാറും പോലമില്ലത്രേ
തിരുവനന്തപുരം: കടുത്ത അഴിമതി ആരോപണങ്ങൾ നേരിട്ട സർക്കാറാണ് ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ. നിരവധി മന്ത്രമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേളയാകുമ്പോൾ സ്ഥാനാർത്ഥികളാകുന്നവർ അവരുടെ സ്വത്തിൽ എത്രകണ്ട് വർദ്ധിച്ചു എനനാണ് അറിയേണ്ടത്. പിന്നീട് മന്ത്രിമാർ വർഷാവർഷം സ്വത്ത് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതനുസരിച്ച് സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും സ്വത്ത് വിവരം സമർപ്പിച്ചു. എന്നാൽ, സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പരിശോധിച്ചാൽ ആരും ഞെട്ടിപ്പോകും. കോടികൽ സമ്പാദ്യമുള്ളവരായിട്ടും പലർ ക്കും സ്വന്തമായി വീടും കാറും ഇല്ലെന്ന വിധത്തിലാണ് കോഴ,അഴിമതി ആരോപണങ്ങളാൽ വീർപ്പുമുട്ടിയ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളായ നിലവിലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2015-16 സാമ്പത്തിക വർഷം സർക്കാരിലേക്ക് സമർപ്പിച്ച കണക്കനുസരിച്ച് മന്ത്രിസഭയിൽ പലരും വീടും കാറുമില്ലാത്തവരാണ്. ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നതു പി
തിരുവനന്തപുരം: കടുത്ത അഴിമതി ആരോപണങ്ങൾ നേരിട്ട സർക്കാറാണ് ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ. നിരവധി മന്ത്രമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നു. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേളയാകുമ്പോൾ സ്ഥാനാർത്ഥികളാകുന്നവർ അവരുടെ സ്വത്തിൽ എത്രകണ്ട് വർദ്ധിച്ചു എനനാണ് അറിയേണ്ടത്. പിന്നീട് മന്ത്രിമാർ വർഷാവർഷം സ്വത്ത് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതനുസരിച്ച് സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും സ്വത്ത് വിവരം സമർപ്പിച്ചു. എന്നാൽ, സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പരിശോധിച്ചാൽ ആരും ഞെട്ടിപ്പോകും. കോടികൽ സമ്പാദ്യമുള്ളവരായിട്ടും പലർ ക്കും സ്വന്തമായി വീടും കാറും ഇല്ലെന്ന വിധത്തിലാണ്
കോഴ,അഴിമതി ആരോപണങ്ങളാൽ വീർപ്പുമുട്ടിയ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളായ നിലവിലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2015-16 സാമ്പത്തിക വർഷം സർക്കാരിലേക്ക് സമർപ്പിച്ച കണക്കനുസരിച്ച് മന്ത്രിസഭയിൽ പലരും വീടും കാറുമില്ലാത്തവരാണ്. ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നതു പി കെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണുമാണ്.
മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരിൽ മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി 14 ഏക്കർ 18 സെന്റ് ഭൂമിയും ലോഡ്ജും 950, 3400 സ്‌ക്വയർഫീറ്റ് വീതമുള്ള കെട്ടിടങ്ങളുമുണ്ട്. 6,66,708 രൂപയുടെ നിക്ഷേപവും ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ 19,43,949 രൂപയുമുണ്ട്. 6 ലക്ഷം രൂപയുടെ വിവിധ പോളിസികളും മാരുതി സെൻകാറുമുണ്ട്. ഭാര്യയുടെ പേരിൽ ഒന്നരക്കോടിയുടെ ബാങ്ക് നിക്ഷേപവും കാറും 6 ലക്ഷം രൂപയുടെ പോളിസിയും കൈവശം 850 ഗ്രാം സ്വർണവുമുണ്ട്. മന്ത്രി ഷിബു ബേബിജോണിനും ഭാര്യക്കും കൂടി അഞ്ചു കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. പത്തോളം കമ്പനികളിലെ ഓഹരിയായും ബാങ്ക് നിക്ഷേപമായുമാണ് ഈ തുക.
പി കെ ജയലക്ഷ്മി, ഷിബു ബേബി ജോൺ, കെ പി മോഹനൻ എന്നിവർക്ക് സ്വന്തം പേരിൽ വീടില്ല. കെ ബാബു, ഇബ്രാഹിം കുഞ്ഞ്, അടൂർ പ്രകാശ്, എം കെ മുനീർ, പി കെ ജയലക്ഷ്മി, മഞ്ഞളാംകുഴി അലി എന്നിവർക്ക് കാറില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ എം മാണി, സി എൻ ബാലകൃഷ്ണൻ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, പി കെ ജയലക്ഷ്മി എന്നിവർക്ക് എൽഐസി പോളിസി പോലുമില്ല. മന്ത്രി ജയലക്ഷ്മിക്കും അടൂർ പ്രകാശിനും ബാങ്ക് അക്കൗണ്ടുമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം പേരിൽ സ്ഥലമില്ല. ആകെയുള്ളത് വിവിധ ബാങ്കുകളിലായി 32,999 രൂപയുടെ നിക്ഷേപവും 9,600 രൂപയുടെ ഓഹരികളും 38 ഗ്രാം സ്വർണവുമാണ്. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിൽ തിരുവനന്തപുരത്ത് പതിമൂന്നര സെന്റ് സ്ഥലമുണ്ട്. ഭാര്യയുടെ കൈവശം 37 പവൻ സ്വർണവും സ്വിഫ്റ്റ് കാറുമുണ്ട്. 21.52 ലക്ഷം രൂപ വിവിധ ബാങ്കുകളിൽ നിക്ഷേപവും 18.69 ലക്ഷം രൂപയുടെ കടവുമുണ്ട്. മകൻ ചാണ്ടി ഉമ്മന്റെ പേരിൽ 21,26,472 രൂപയുടെ നിക്ഷേപവും 7.35 ലക്ഷം രൂപ ബാധ്യതയുമുണ്ട്.
മന്ത്രി കെ പി മോഹനന് സ്വത്തായി നാല് ഏക്കറോളം സ്ഥലവും 5 പശുക്കളുമുണ്ട്. മക്കളുടെ പേരിൽ ഏഴ് ലക്ഷത്തിനടുത്ത് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. മന്ത്രി പി കെ ജയലക്ഷ്മിക്ക് വയനാട്ടിൽ രണ്ടേക്കർ സ്ഥലവും 20 പവന്റെ സ്വർണാഭരണങ്ങളും രണ്ട് ലക്ഷത്തിന്റെ ആർഡി നിക്ഷേപവുമുണ്ട്. ലീഗ് മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് കൈരളി ടി വിയിൽ അഞ്ചുലക്ഷത്തിന്റെ ഓഹരിയും ഇഎംഎസ് ആശുപത്രിയിൽ പതിനായിരം രൂപയുടെ ഓഹരി നിക്ഷേപവുമുണ്ട്. മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ ആറുലക്ഷം രൂപയുടെ ഓഹരിയാണുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണന് കോട്ടയം മുനിസിപ്പാലിറ്റിയിൽ 18 സെന്റ് സ്ഥലത്ത് 2,900 ചതുരശ്രയടി വിസ്തൃതിയുള്ള വീടുണ്ട്. എന്നാലിതിന് ഒന്നരലക്ഷം രൂപയാണ് മൂല്യം കാണിച്ചിരിക്കുന്നത്.